Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ശത്രുവിന്റെ മടയിൽക്കയറി പ്രഹരം; പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം: പഹൽഗാം കൂട്ടക്കൊലയ്ക്ക് മോദി സർക്കാർ നൽകിയ മറുപടി ഇങ്ങനെ

by Brave India Desk
May 6, 2026, 10:42 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ മണ്ണിൽ ചോരപ്പുഴയൊഴുക്കിയ ഭീകരവാദികൾക്കും അവർക്ക് തണലൊരുക്കിയ പാകിസ്താനും നരേന്ദ്ര മോദി സർക്കാർ നൽകിയ ഉജ്ജ്വല പ്രഹരമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികളെ മതം തിരിച്ച് നിർത്തി 26 പേരെ വെടിവെച്ചുകൊന്ന പാക് ഭീകരതയ്ക്ക് പകരമായി ഭാരതം നടത്തിയ  യുദ്ധത്തിന് ഇന്ന് ഒരു വർഷം തികയുന്നു. അതിർത്തി കടന്നുള്ള ഈ ആക്രമണത്തിൽ പാകിസ്താൻ വളർത്തിയെടുത്ത ഭീകരതാവളങ്ങൾ മാത്രമല്ല, അവരുടെ സൈനിക ആത്മവിശ്വാസം കൂടി തകർത്തെറിയപ്പെട്ടു. ആണവയുദ്ധമുണ്ടാകുമെന്ന് ലോകരാഷ്ട്രങ്ങൾ ഭയപ്പെട്ടെങ്കിലും, ലക്ഷ്യം കൃത്യമായി ഭേദിച്ച് ശത്രുവിനെ നിശബ്ദനാക്കിയ സൈനിക തന്ത്രമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.

കഴിഞ്ഞ വർഷം ഏപ്രിൽ 22-നായിരുന്നു പഹൽഗാമിലെ ക്രൂരമായ കൂട്ടക്കൊല നടന്നത്. ഇതിന് പ്രത്യാഘാതമുണ്ടാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ മോദി സർക്കാർ മെയ് 7-ന് തന്നെ തിരിച്ചടി തുടങ്ങി. സുഖോയ്-30 വിമാനത്തിൽ നിന്നും തൊടുത്ത ബ്രഹ്മോസ് മിസൈലുകളും റാഫേലിൽ നിന്നുള്ള സ്കാൽപ് മിസൈലുകളും പാകിസ്ഥാനിലെ ബഹാവൽപൂരിലുള്ള ജെയ്ഷെ മുഹമ്മദ് ആസ്ഥാനം തകർത്തു തരിപ്പണമാക്കി. ഇന്ത്യൻ അതിർത്തിക്കുള്ളിൽ നിന്നുതന്നെ ശത്രുവിന്റെ നെഞ്ചിലേക്ക് മിസൈലുകൾ പറന്നെത്തി. ലഷ്കർ ഇ തോയ്ബയുടെ മുറിദ്‌കെ ആസ്ഥാനവും ഇസ്രായേൽ നിർമ്മിത ക്രിസ്റ്റൽ മേസ് മിസൈലുകൾ ഉപയോഗിച്ച് ഭാരതം ചാമ്പലാക്കി. മെയ് 10-ന് പുലർച്ചെ റാവൽപിണ്ടിയിലെ ചക് ലാല വ്യോമതാവളത്തിന് നേരെ നടത്തിയ ബ്രഹ്മോസ് ആക്രമണം പാക് വ്യോമസേനയെ അന്ധരാക്കി മാറ്റി. പാകിസ്ഥാന്റെ നോർത്തേൺ എയർ കമാൻഡിന്റെ കമ്മ്യൂണിക്കേഷൻ ശൃംഖല പൂർണ്ണമായും തകർന്നു. 11 തവണയാണ് ഭാരതം ബ്രഹ്മോസ് പ്രയോഗിച്ചത്. 11 പാക് വ്യോമതാവളങ്ങൾ തകരുകയും ഏഴോളം പാക് വിമാനങ്ങൾ നിലത്തുതന്നെ കത്തിയമരുകയും ചെയ്തു.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ഈ യുദ്ധം നിർത്തിയത് താനാണെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും യഥാർത്ഥത്തിൽ പാകിസ്ഥാൻ ഭാരതത്തിന് മുന്നിൽ അപേക്ഷയുമായി വരികയായിരുന്നു. മെയ് 9-ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പ്രധാനമന്ത്രി മോദിയെ വിളിച്ച് പാക് തിരിച്ചടിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയപ്പോൾ, ‘വെടിയുണ്ടയ്ക്ക് ബോംബ് കൊണ്ടായിരിക്കും മറുപടി’ എന്നായിരുന്നു മോദിയുടെ കർക്കശമായ പ്രതികരണം. ഒടുവിൽ ഗത്യന്തരമില്ലാതെ പാക് ഡിജിഎംഒ ഭാരതത്തിന്റെ ഡിജിഎംഒയെ വിളിച്ച് വെടിനിർത്തലിന് അപേക്ഷിച്ചു. പാകിസ്ഥാന്റെ നുണപ്രചരണങ്ങളെ തകർത്ത് ഭാരതത്തിന്റെ എസ്-400 പ്രതിരോധ സംവിധാനം ഇന്നും സുരക്ഷിതമായി തുടരുന്നു. പാക് അതിർത്തിക്കുള്ളിൽ 10 കിലോമീറ്റർ വരെ ഒഴിഞ്ഞുപോകാമെന്നേറ്റ പാകിസ്ഥാന് ഭാരതത്തിന്റെ സൈനിക കരുത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. ഇത് കേവലം ഒരു തിരിച്ചടിയല്ല, മറിച്ച് പുതിയ ഭാരതത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്. ഓരോ തുള്ളി രക്തത്തിനും പലിശ സഹിതം തിരിച്ചടി നൽകുന്ന മോദി സർക്കാരിന്റെ കരുത്താണ് ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് കാണിച്ചു കൊടുത്തത്.

Tags: operation sindhoorOperation Sindoor
Share
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies