Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സ്പിന്നർമാരെ നേരിടാൻ ഇതാ ഒരു പാഠപുസ്തകം; യുവതാരങ്ങൾ സ്പിന്നിന് മുന്നിൽ പതറുമ്പോൾ സഞ്ജു ഉയർത്തുന്ന വെല്ലുവിളി; അന്ന് വോൺ ചെയ്തത് ആവർത്തിച്ച് കുൽദീപും

by Brave India Desk
May 6, 2026, 10:13 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടിയ 2001-ലെ ചെന്നൈ ടെസ്റ്റിലെ ഒരു സംഭവം ഞാൻ ഇന്നും ഓർമ്മിക്കുന്നുണ്ട്. സ്പിൻ മാന്ത്രികനായ ഷെയ്ൻ വോണിൻ്റെ ഒരോവറിൽ സച്ചിൻ തെൻഡുൽക്കർ രണ്ട് സ്വീപ്പ് ഷോട്ടുകൾ കളിച്ചു. അതിൻ്റെ അരിശം തീർക്കാനായി വോൺ ഒരു ബൗൺസർ എറിഞ്ഞു.

അതിന് മറുപടിയായി സച്ചിൻ ഒരു അപ്പർകട്ട് കളിച്ചു. പന്ത് സ്ലിപ്പിനു മുകളിലൂടെ വേലിക്കെട്ടിലേയ്ക്ക് പാഞ്ഞു. അതുകണ്ട വോൺ സച്ചിനെ അഭിനന്ദിച്ചു. സച്ചിൻ്റെ മുഖത്ത് സുന്ദരമായ ഒരു പുഞ്ചിരി വിടരുകയും ചെയ്തു. ചെന്നൈ സൂപ്പർ കിങ്സും ഡെൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിൽ അതുപോലൊരു രംഗം ഉണ്ടായിരുന്നു. കുൽദീപ് യാദവിൻ്റെ ഒരോവറിൽ സഞ്ജു സാംസൺ രണ്ട് സിക്സറുകൾ അടിച്ചു. അതിനുപിന്നാലെ കുൽദീപ് ഒരു ഷോർട്ട്ബോൾ എറിഞ്ഞു, മണിക്കൂറിൽ 112 കിലോമീറ്റർ വേഗത.

Stories you may like

വിരാടും രോഹിതും 2027 ലോകകപ്പ് കളിക്കണോ? തീരുമാനം ഇപ്പോഴേ എടുക്കണം; ബി.സി.സി.ഐയ്ക്ക് അശ്വിന്റെ മുന്നറിയിപ്പ്

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

ലെഗ്സ്റ്റംമ്പ് ലൈനിലാണ് ആ ബോൾ വന്നത്. സഞ്ജുവിൻ്റെ ബാറ്റ് ശരവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തി! പന്ത് ഫൈൻലെഗ് ഫെൻസിലേയ്ക്ക് കുതിച്ചു. എനിക്കുറപ്പുണ്ട്, ഈ അസാധാരണ വൈഭവം നേരിൽക്കണ്ട കുൽദീപ് മനസ്സുകൊണ്ടെങ്കിലും സഞ്ജുവിനെ അഭിനന്ദിച്ചിട്ടുണ്ടാകും. ഡൽഹിയിൽ ഒരുക്കപ്പെട്ടത് ഒരു സ്ലോ പിച്ചായിരുന്നു. രണ്ടാം പകുതിയിൽ ബാറ്റിങ്ങ് ദുഷ്കരമാകും എന്ന പ്രതീക്ഷയിലാണ് ഡൽഹി നായകൻ അക്സർ പട്ടേൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചത്. ഡെൽഹി നേടിയ 155 റൺസ് ആ പ്രതലത്തിൽ മികച്ച ഒരു ടോട്ടലായിരുന്നു.

എന്നാൽ അക്സർ എറിഞ്ഞ ആദ്യ പന്തിൽ തന്നെ സഞ്ജു സിക്സർ അടിച്ചു. ആ പിച്ചിൽ ഏറ്റവും കൂടുതൽ നാശം വിതയ്ക്കാൻ കെൽപ്പുണ്ടായിരുന്ന അക്സറിനെ നിലയുറപ്പിക്കാൻ അനുവദിക്കില്ല എന്ന തന്ത്രമായിരുന്നു അത്. ഡൽഹി ബോളർമാർ തിരിച്ചടിച്ചു. ഋതുരാജ് ഗെയ്ക്ക്വാദും ഉർവിൽ പട്ടേലും ചെറിയ സ്കോറിന് പുറത്തായി. സ്റ്റാർക്കിനെതിരെ സഞ്ജു കളിച്ച സ്ക്വയർകട്ടും കവർഡ്രൈവും ഫീൽഡർമാർ തടുത്തിട്ടു. നടരാജനെതിരെയും സ്റ്റാർക്കിനെതിരെയും കവർഡ്രൈവ് കളിച്ച് സഞ്ജു കൗണ്ടർ പഞ്ച് ചെയ്തു.

സ്പിന്നർമാരുടെ പന്തുകൾ പിച്ച് ചെയ്തതിനുശേഷം വായിച്ചെടുക്കാനാണ് പല ആധുനിക ബാറ്റർമാരും ശ്രമിക്കാറുള്ളത്. അത് അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. സ്പിന്നറുടെ കരത്തിൽ നിന്ന് പന്ത് പുറത്തുവരുന്ന നിമിഷത്തിൽ തന്നെ അതിനെ റീഡ് ചെയ്യുന്നതാണ് ക്ലാസിക് ശൈലി. അതാണ് സഞ്ജു നടപ്പിലാക്കിയത്. സമീപകാലത്ത് ഇന്ത്യ സ്വന്തം മണ്ണിൽ വെച്ച് കിവീസിനോടും ദക്ഷിണാഫ്രിക്കയോടും ടെസ്റ്റ് സീരീസിൽ പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ പുതുതലമുറയിലെ ബാറ്റർമാർക്ക് സ്പിൻ ബോളിങ്ങിനെതിരെ ധാരാളം ദൗർബല്യങ്ങളുണ്ട്. ഈ സാഹചര്യത്തിൽ താൻ ടെസ്റ്റ് ജഴ്സി കൂടി അർഹിക്കുന്നുണ്ട് എന്ന് വിളിച്ചുപറയുകയാണ് സഞ്ജു ചെയ്തത്.

കുൽദീപ് യാദവ് ഇന്ത്യൻ ടീമിൽ ഗംഭീര അരങ്ങേറ്റമാണ് നടത്തിയത്. പിന്നീട് അയാളുടെ ഫോം മങ്ങുകയും കുറേക്കാലത്തേയ്‌ക്ക് ടീമിൽനിന്ന് മാറ്റിനിർത്തപ്പെടുകയും ചെയ്തു. പക്ഷേ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ കുൽദീപ് ഉയിർത്തെഴുന്നേറ്റു. അയാൾ പിന്നീട് പറഞ്ഞു- ”ടീമിൽ നിന്ന് പുറത്തായ കാലത്ത് ഞാൻ ഒത്തിരി അനുഭവിച്ചു. ഇപ്പോൾ ഞാൻ ഒന്നിനെയും ഭയക്കുന്നില്ല’ സഞ്ജു കുൽദീപിനോട് നിശബ്ദമായി പറഞ്ഞു- ”ഒന്നിനെയും ഭയക്കാത്ത നിങ്ങളോട് എനിക്ക് തരിമ്പും ഭയമില്ല. പിച്ച് സ്ലോ ആയാലും എൻ്റെ ബാറ്റ് ശബ്ദിച്ചിരിക്കും…

എഴുത്ത് : സന്ദീപ് ദാസ്

Tags: bcciipl 2026
ShareTweetSendShare

Latest stories from this section

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

ട്രേഡ് ഔദ്യോഗികമായി; ശമ്പളം കുത്തനെ കുറച്ച് ഋഷഭ് പന്ത് ഡൽഹിയിലേക്ക്, കുൽദീപ് യാദവ് ഇനി ലഖ്‌നൗവിൽ

ട്രേഡ് ഔദ്യോഗികമായി; ശമ്പളം കുത്തനെ കുറച്ച് ഋഷഭ് പന്ത് ഡൽഹിയിലേക്ക്, കുൽദീപ് യാദവ് ഇനി ലഖ്‌നൗവിൽ

മഹാഭാരത കഥയിലെ അർജ്ജുനനും ദ്രോണാചാര്യരും; മെസിയുടെ കണ്ണുകൾ ലക്ഷ്യത്തിൽ മാത്രമാകുമ്പോൾ; കോമാളിത്തരം കാണിച്ച ജോലിക്ക് കൊടുത്ത മറുപടി

മഹാഭാരത കഥയിലെ അർജ്ജുനനും ദ്രോണാചാര്യരും; മെസിയുടെ കണ്ണുകൾ ലക്ഷ്യത്തിൽ മാത്രമാകുമ്പോൾ; കോമാളിത്തരം കാണിച്ച ജോലിക്ക് കൊടുത്ത മറുപടി

ടീം ഇന്ത്യയുടെ ക്യാപ് ഭിക്ഷയായി നൽകരുത്, അത് കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്; ബി.സി.സി.ഐ നയങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ

ടീം ഇന്ത്യയുടെ ക്യാപ് ഭിക്ഷയായി നൽകരുത്, അത് കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്; ബി.സി.സി.ഐ നയങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ

Latest News

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

മുഗൾ, പത്താൻ, കൊളോണിയൽ പേരുകൾ പൂർണ്ണമായി മാറ്റും ; റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുമാറ്റത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബംഗാൾ സർക്കാർ

വിരാടും രോഹിതും 2027 ലോകകപ്പ് കളിക്കണോ? തീരുമാനം ഇപ്പോഴേ എടുക്കണം; ബി.സി.സി.ഐയ്ക്ക് അശ്വിന്റെ മുന്നറിയിപ്പ്

വിരാടും രോഹിതും 2027 ലോകകപ്പ് കളിക്കണോ? തീരുമാനം ഇപ്പോഴേ എടുക്കണം; ബി.സി.സി.ഐയ്ക്ക് അശ്വിന്റെ മുന്നറിയിപ്പ്

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies