Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സോഷ്യൽ മീഡിയയല്ല ഹൈക്കമാൻഡാണ് താരം; മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഫ്ലക്സ് അടിച്ചല്ലെന്ന് രമേശ് ചെന്നിത്തല

by Brave India Desk
May 6, 2026, 12:50 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കേരളത്തിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകൾ മുറുകവേ, നിർണ്ണായക പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ലെന്നും ഹൈക്കമാൻഡാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയാകാൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതല്ല മാനദണ്ഡമെന്നും ഉചിതമായ സമയത്ത് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തിനായി എംഎൽഎമാരുടെ പിന്തുണ തേടി താൻ മത്സരിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ അദ്ദേഹം തള്ളി. ഒരു തരത്തിലുള്ള കാലതാമസവുമില്ലാതെ മികച്ച രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. തന്റെ ഡൽഹി സന്ദർശനം മഹാരാഷ്ട്ര കോൺഗ്രസിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ടതാണെന്നും കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മഹാരാഷ്ട്ര ഡിസിസി പുനസംഘടന സംബന്ധിച്ച യോഗം ഇന്ന് സോണിയ ഗാന്ധിയുടെ വസതിയിൽ നടക്കും. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Stories you may like

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

യുഡിഎഫിന്റേത് ജനാധിപത്യത്തിന്റെ വിജയം, ആരും അഹങ്കരിക്കേണ്ട; വി.ഡി സതീശനെതിരെ വീണ്ടും സുകുമാരൻ നായർ

അതേസമയം, കേരളത്തിലെ നിയുക്ത എംഎൽഎമാരുടെ താൽപ്പര്യം അറിയാൻ ഹൈക്കമാൻഡ് രണ്ട് മുതിർന്ന നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും. കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി ചർച്ചയിലുള്ള സാഹചര്യത്തിൽ നിരീക്ഷകരുടെ റിപ്പോർട്ട് നിർണ്ണായകമാകും. നിയമസഭാ കക്ഷി യോഗം (CLP) ചേരുന്ന ദിവസം തന്നെ നിരീക്ഷകർ കേരളത്തിലെത്തും. ആരെയാണ് നിരീക്ഷകരായി അയക്കുന്നതെന്ന കാര്യത്തിൽ എഐസിസി ഉടൻ വാര്‍ത്താക്കുറിപ്പ് ഇറക്കും. യുഡിഎഫിന്റെ തിളക്കമാർന്ന വിജയം ജനങ്ങൾ ഭരണകൂടത്തിന് നൽകിയ തിരിച്ചടിയാണെന്നും വ്യക്തിപരമായ ക്രെഡിറ്റുകൾക്ക് അവിടെ പ്രസക്തിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags: ramesh chennithala
ShareTweetSendShare

Latest stories from this section

തോൽവിയിലും നയിക്കാൻ പിണറായി തന്നെ വേണം; സഭയിൽ എൽഡിഎഫിനെ നയിക്കാൻ അദ്ദേഹമില്ലാതെ മറ്റൊരാളില്ലെന്ന് നേതാക്കൾ

തോൽവിയിലും നയിക്കാൻ പിണറായി തന്നെ വേണം; സഭയിൽ എൽഡിഎഫിനെ നയിക്കാൻ അദ്ദേഹമില്ലാതെ മറ്റൊരാളില്ലെന്ന് നേതാക്കൾ

ഹോട്ടലുകൾ ഇന്ന് നിശ്ചലം; ഓൺലൈൻ ഡെലിവറി ഉൾപ്പെടെ സ്തംഭിപ്പിച്ച് വ്യാപാര സംഘടനകളുടെ മഹാസമരം; ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക!

ഹോട്ടലുകൾ ഇന്ന് നിശ്ചലം; ഓൺലൈൻ ഡെലിവറി ഉൾപ്പെടെ സ്തംഭിപ്പിച്ച് വ്യാപാര സംഘടനകളുടെ മഹാസമരം; ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക!

നാട് ഭരിക്കാനല്ല, കസേര പിടിക്കാൻ മത്സരം; കേരളത്തിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി, മൂന്ന് പ്രമുഖർ അങ്കത്തട്ടിൽ

നാട് ഭരിക്കാനല്ല, കസേര പിടിക്കാൻ മത്സരം; കേരളത്തിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി, മൂന്ന് പ്രമുഖർ അങ്കത്തട്ടിൽ

‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ; അതൃപ്തി പരസ്യമാക്കി വി.എ. അരുൺ കുമാർ

‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ; അതൃപ്തി പരസ്യമാക്കി വി.എ. അരുൺ കുമാർ

Latest News

ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ; ഇനി ടിവികെക്ക് ഒപ്പം ; പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒന്നിച്ച് പോരാടും

ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ; ഇനി ടിവികെക്ക് ഒപ്പം ; പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒന്നിച്ച് പോരാടും

സഞ്ജു വെറുമൊരു പകരക്കാരനല്ല, നിങ്ങൾ കൊതിച്ച ആ സൂപ്പർ താരം ഇതാ; സി.എസ്.കെ താരത്തെ വാനോളം പുകഴ്ത്തി ആരോൺ ഫിഞ്ച്

സഞ്ജു വെറുമൊരു പകരക്കാരനല്ല, നിങ്ങൾ കൊതിച്ച ആ സൂപ്പർ താരം ഇതാ; സി.എസ്.കെ താരത്തെ വാനോളം പുകഴ്ത്തി ആരോൺ ഫിഞ്ച്

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ് ; ടിവികെക്ക് എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകും ; സർക്കാർ രൂപീകരണത്തിൽ തീരുമാനമായി

തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ് ; ടിവികെക്ക് എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകും ; സർക്കാർ രൂപീകരണത്തിൽ തീരുമാനമായി

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

സോഷ്യൽ മീഡിയയല്ല ഹൈക്കമാൻഡാണ് താരം; മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഫ്ലക്സ് അടിച്ചല്ലെന്ന് രമേശ് ചെന്നിത്തല

അടുക്കളയിലെ ആ ബോംബ് പൊട്ടിത്തെറിക്കാം; കടുത്ത ചൂടിൽ എൽപിജി സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്

അടുക്കളയിലെ ആ ബോംബ് പൊട്ടിത്തെറിക്കാം; കടുത്ത ചൂടിൽ എൽപിജി സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്

അതീവ സുരക്ഷാ മേഖലകളെ നടുക്കി ഇരട്ട സ്‌ഫോടനങ്ങൾ ; പഞ്ചാബിൽ നടന്നത് ഐഇഡി സ്ഫോടനങ്ങൾ എന്ന് പ്രാഥമിക റിപ്പോർട്ട്

അതീവ സുരക്ഷാ മേഖലകളെ നടുക്കി ഇരട്ട സ്‌ഫോടനങ്ങൾ ; പഞ്ചാബിൽ നടന്നത് ഐഇഡി സ്ഫോടനങ്ങൾ എന്ന് പ്രാഥമിക റിപ്പോർട്ട്

തലയിൽ ബാൻഡേജ്, അഴിച്ചു നോക്കിയപ്പോൾ മുറിവില്ല; തൃണമൂൽ പ്രവർത്തകയുടെ ‘നാടകം’ പൊളിച്ചടുക്കി ബിജെപി, വീഡിയോ വൈറൽ

തലയിൽ ബാൻഡേജ്, അഴിച്ചു നോക്കിയപ്പോൾ മുറിവില്ല; തൃണമൂൽ പ്രവർത്തകയുടെ ‘നാടകം’ പൊളിച്ചടുക്കി ബിജെപി, വീഡിയോ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies