Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താൻ്റെ ആണവ ഭീഷണി വെറും പാഴ്വാക്ക്; ‘ഓപ്പറേഷൻ സിന്ദൂർ’ പാഠമാകണമെന്ന് വൈസ് അഡ്മിറൽ എ.എൻ പ്രമോദ്

by Brave India Desk
May 7, 2026, 06:12 pm IST
in India
Share on FacebookTweetWhatsAppTelegram

പാകിസ്താൻ കാലങ്ങളായി ഉയർത്തുന്ന ‘ആണവ ബ്ലാക്ക് മെയിലിംഗ്’ വെറും പൊള്ളയാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ദൗത്യമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് ഡയറക്ടർ ജനറൽ നേവൽ ഓപ്പറേഷൻസ് വൈസ് അഡ്മിറൽ എ.എൻ പ്രമോദ്. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ജൈപൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുരാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ കയറി ഭീകരതയുടെ പ്രഭവകേന്ദ്രങ്ങൾ തകർക്കാനുള്ള ഇന്ത്യയുടെ തന്ത്രപരമായ കരുത്തും സൈനിക സജ്ജതയുമാണ് ഈ നീക്കത്തിലൂടെ പ്രകടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 മെയ് ഏഴിന് പുലർച്ചെ നടന്ന മിന്നലാക്രമണം പാകിസ്താൻ്റെ സൈനികാഹങ്കാരത്തിനേറ്റ കനത്ത പ്രഹരമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായാണ് ഭാരതം ഓപ്പറേഷൻ സിന്ദൂർ പ്രഖ്യാപിച്ചത്. കര, വ്യോമ സേനകൾക്കൊപ്പം ഇന്ത്യൻ നാവികസേനയും ഈ ദൗത്യത്തിൽ നിർണ്ണായക പങ്കുവഹിച്ചുവെന്ന് വൈസ് അഡ്മിറൽ വെളിപ്പെടുത്തി. മെയ് ആറ്, ഏഴ് തീയതികളിൽ നടന്ന മിസൈൽ ആക്രമണങ്ങളിൽ നാവികസേനാ ഉദ്യോഗസ്ഥരും സജീവമായിരുന്നു. ദൗത്യം ആരംഭിച്ചതോടെ ഇന്ത്യൻ നാവികസേനയുടെ കരുത്തുറ്റ മുന്നേറ്റം കണ്ട് പാക് നാവിക-വ്യോമ യൂണിറ്റുകൾക്ക് ഭയന്ന് സ്വന്തം തീരങ്ങളിലേക്കും തുറമുഖങ്ങളിലേക്കും ഉൾവലിയേണ്ടി വന്നു. യുദ്ധവിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്, കോൽക്കത്ത, വിശാഖപട്ടണം ക്ലാസ് ഡിസ്ട്രോയറുകൾ എന്നിവയുടെ വിന്യാസം പാകിസ്താനെ അക്ഷരാർത്ഥത്തിൽ നിശബ്ദമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക്  മറുപടി

ഇന്ത്യൻ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയുടെ വിജയഗാഥ കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ. തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾ, ലെയേർഡ് ഡിഫൻസ് സിസ്റ്റങ്ങൾ, ആധുനിക മിസൈലുകൾ എന്നിവയുടെ പ്രകടനം ഇന്ത്യൻ സേനയുടെ സംയോജിത യുദ്ധശേഷി തെളിയിക്കുന്നതായിരുന്നു. സൈന്യത്തിന് പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം നൽകിയ ദേശീയ നേതൃത്വത്തിന്റെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഈ വിജയത്തിന് പിന്നിലെന്നും വൈസ് അഡ്മിറൽ പ്രമോദ് ചൂണ്ടിക്കാട്ടി. കൃത്യമായ ലക്ഷ്യബോധത്തോടെ നീങ്ങിയ ഇന്ത്യൻ സൈന്യം ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ സംഘടനകളുടെ ഒമ്പത് ലോഞ്ച് പാഡുകളാണ് തകർത്തെറിഞ്ഞത്.

നൂറിലധികം ഭീകരർ കൊല്ലപ്പെട്ട ഈ സൈനിക നീക്കം നാല് ദിവസം നീണ്ടുനിന്നു. ഒടുവിൽ പാകിസ്താൻ്റെ അപേക്ഷപ്രകാരം മെയ് 10-നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. പാകിസ്ഥാൻ്റെ ഏതൊരു പ്രകോപനത്തിനും അതിർത്തി കടന്ന് മറുപടി നൽകാൻ ഭാരതം സജ്ജമാണെന്ന സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂർ നൽകുന്നത്. ആഗോളതലത്തിൽ ഭാരതത്തിന്റെ പ്രതിരോധ പ്രതിച്ഛായ മാറ്റിയെഴുതിയ ഈ ദൗത്യം ചരിത്രത്തിലെ സമാനതകളില്ലാത്ത സൈനിക നീക്കമായി ഇന്നും സ്മരിക്കപ്പെടുന്നു. വരുംതലമുറയിലെ സൈനികർക്ക് ഓപ്പറേഷൻ സിന്ദൂർ വലിയ ആവേശമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Vice Admiral AN Pramod
ShareTweetSendShare

Latest stories from this section

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

മന്ത്രിസഭയിലെത്താൻ ഒരു പോരാട്ടവും വേണ്ടിവന്നില്ല;ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്;രമേശ് ചെന്നിത്തല

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

യൂറോപ്പിനെ ഞെട്ടിച്ച് മോദി-സ്വീഡൻ സഖ്യം; ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രതിരോധവുംകൈകോർക്കുന്നു, ഇന്ത്യയിലേക്ക് ഒഴുകുക കോടികളുടെ നിക്ഷേപം!

യൂറോപ്പിനെ ഞെട്ടിച്ച് മോദി-സ്വീഡൻ സഖ്യം; ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രതിരോധവുംകൈകോർക്കുന്നു, ഇന്ത്യയിലേക്ക് ഒഴുകുക കോടികളുടെ നിക്ഷേപം!

Latest News

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

വെറും 90 ദിവസത്തിനിടെ 3700 ഓഹരി ഇടപാടുകൾ; ട്രംപിന്റെ വൻ ‘ഷെയർ മാർക്കറ്റ് കളി’ കണ്ട് കണ്ണ് തള്ളി വാൾസ്ട്രീറ്റ്; അമേരിക്കയിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റ്

ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക്  മറുപടി

ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക്  മറുപടി

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

കരയുന്ന കുഞ്ഞുങ്ങളെ കുലുക്കിയാണോ ഉറക്കാറും കളിപ്പിക്കാറും… അരുതേ ഈ തെറ്റിനി ആവർത്തിക്കരുതേ…

ആഗോള തലത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു; വില്ലൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies