Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

മുംബൈ തോറ്റത് അഹങ്കാരം കൊണ്ട്; തിലക് വർമ്മയെ ‘റോസ്റ്റ്’ ചെയ്ത് കൃഷ്ണമാചാരി ശ്രീകാന്ത്

by Brave India Desk
May 11, 2026, 05:38 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമ്മയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. സഹതാരം നമൻ ധീറിനോട് മൈതാനത്ത് വെച്ച് തർക്കിച്ചതിനാണ് ശ്രീകാന്ത് തിലകിനെ കടന്നാക്രമിച്ചത്.

ബൗണ്ടറി ലൈനിൽ നമൻ ധീർ നൽകിയ പന്ത് പിടിക്കുന്നതിൽ പരാജയപ്പെട്ട തിലക് വർമ്മ, സഹതാരത്തെ പരസ്യമായി ശകാരിച്ചത് തെറ്റായ നടപടിയാണെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ആർസിബിക്ക് ജയിക്കാൻ 17 പന്തിൽ 30 റൺസ് വേണമെന്നിരിക്കെയാണ് സംഭവം. ക്രുനാൽ പാണ്ഡ്യയുടെ ഷോട്ട് ബൗണ്ടറിയിൽ വെച്ച് നമൻ ധീർ മനോഹരമായി പിടിച്ചു. എന്നാൽ ബാലൻസ് നഷ്ടപ്പെട്ട് ബൗണ്ടറി ലൈനിൽ തട്ടുമെന്ന് ഉറപ്പായപ്പോൾ നമൻ പന്ത് തിലകിന് നേരെ എറിഞ്ഞു. എന്നാൽ അപ്രതീക്ഷിതമായി വന്ന പന്ത് പിടിക്കാൻ തിലകിനായില്ല. തുടർന്ന് തിലക് നമൻ ധീറിന് നേരെ തട്ടിക്കയറുകയായിരുന്നു.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

“നമൻ ധീർ തന്റെ ജോലി കൃത്യമായാണ് ചെയ്തത്. ഇടത്തോട്ട് ഒന്ന് ഡൈവ് ചെയ്തിരുന്നെങ്കിൽ തിലകിന് ആ ക്യാച്ച് എടുക്കാമായിരുന്നു. അതിന് പകരം അവൻ നമനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. പിന്നീട് ഒരു മികച്ച ക്യാച്ച് തിലക് എടുത്തു, പക്ഷേ അതുകൊണ്ട് എന്ത് ഗുണം? ദൈവം അവനെ ശിക്ഷിച്ചു, അവന്റെ ആ ക്യാച്ച് വെറുതെയായി.” മൈതാനത്ത് വെച്ച് സഹതാരത്തെ ശകാരിക്കുന്നത് ഒട്ടും ശരിയല്ലെന്ന് ശ്രീകാന്ത് ഓർമ്മിപ്പിച്ചു. “നിങ്ങൾ സഹപ്രവർത്തകരോട് അലറരുത്. തിലക് നമനെ പരസ്യമായി നാണം കെടുത്തി. ഇത്തരം ചെറിയ നിമിഷങ്ങളാണ് വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നത്. അനാവശ്യമായി ദേഷ്യപ്പെടുന്നതിന് പകരം ആ ക്യാച്ച് എടുക്കാനാണ് തിലക് ശ്രമിക്കേണ്ടിയിരുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംപാക്ട് സബ്ബായി വന്ന ലെഗ് സ്പിന്നർ രഘു ശർമ്മയെ ഒരു ഓവർ പോലും ബോളിംഗിനായി ഉപയോഗിക്കാത്ത മുംബൈ നായകന്റെ തീരുമാനത്തെയും ശ്രീകാന്ത് വിമർശിച്ചു.ഇടങ്കയ്യൻ ബാറ്റർമാർ ക്രീസിലുള്ളപ്പോൾ ലെഗ് സ്പിന്നർ ബോൾ ചെയ്യാൻ പാടില്ലെന്ന് വല്ല നിയമവുമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. പരിചയസമ്പന്നനായ രഘുവിനെ മാറ്റിനിർത്തി രാജ് ബാവയെ അവസാന ഓവർ ഏല്പിച്ചത് വലിയ മണ്ടത്തരമായെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

11 മത്സരങ്ങളിൽ എട്ടാമത്തെ തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ടീം.

Tags: Suryakumar Yadavrajastan royalsipl 2026
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies