Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

by Brave India Desk
May 13, 2026, 01:57 pm IST
in India, Entertainment
Share on Facebook
Tweet
WhatsApp
Telegram

എവിടെ ചെന്നാലും ആയിരങ്ങൾ തടിച്ചുകൂടുന്ന, ഒരു നോക്ക് കാണാൻ ആരാധകർ ആവേശത്തോടെ കാത്തുനിൽക്കുന്ന ഇന്ത്യയുടെ ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത്. എന്നാൽ തന്റെ പ്രശസ്തിയും അഹങ്കാരവും പൂർണ്ണമായും തകർന്നുപോയ ഒരു അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ‘ആർട്ട് ഓഫ് ലിവിംഗ്’ ഫൗണ്ടേഷൻ്റെ 45-ാം വാർഷികത്തിലും ശ്രീ ശ്രീ രവിശങ്കറിൻ്റെ 70-ാം ജന്മദിനത്തോടനുബന്ധിച്ചും നടന്ന ചടങ്ങിലാണ് രജനി തന്റെ ജീവിതത്തിലെ ആ മറക്കാനാവാത്ത അനുഭവം പങ്കുവെച്ചത്. ആത്മീയതയുടെ കരുത്ത് ബോധ്യപ്പെട്ട നിമിഷമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് ഇൻ്റർനാഷണൽ സെൻ്ററിൽ നടന്ന സന്ദർശനത്തിനിടെയാണ് സംഭവം. ആശ്രമം ചുറ്റിക്കാണാൻ ശ്രീ ശ്രീ രവിശങ്കർ രജനികാന്തിനെ ക്ഷണിച്ചു. എന്നാൽ താൻ കൂടെ വന്നാൽ ആരാധകർ തടിച്ചുകൂടുമെന്നും അത് ഗുരുദേവന് ബുദ്ധിമുട്ടാകുമെന്നും രജനി പറഞ്ഞു. എന്നാൽ “ഒരു കുഴപ്പവുമില്ല, കൂടെ വരൂ” എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ആശ്രമത്തിൽ ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ളവർ പോലും ആ കൂട്ടത്തിലുണ്ടായിരുന്നു. പുറത്തിറങ്ങിയാൽ ആളുകൾ തന്റെ പേര് വിളിച്ച് കൂവുമെന്നും ഫോട്ടോയ്ക്കും ഓട്ടോഗ്രാഫിനുമായി ബഹളം വെക്കുമെന്നുമാണ് താൻ കരുതിയതെന്ന് രജനി പറയുന്നു. എന്നാൽ നടന്നത് മറ്റൊന്നായിരുന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

“സത്യം പറഞ്ഞാൽ ഒരാൾ പോലും എന്നെ നോക്കിയില്ല. ഫോട്ടോയും ഓട്ടോഗ്രാഫും പോയിട്ട് ആരും മിണ്ടാൻ പോലും വന്നില്ല. ഞാൻ എല്ലാവരെയും നോക്കി കൈവീശി കാണിച്ചു, എന്നിട്ടും ആരും ശ്രദ്ധിച്ചില്ല. നിരവധി രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ ഈ സംഭവം എന്റെ അഹങ്കാരത്തെ (Ego) പൂർണ്ണമായും തകർത്തു കളഞ്ഞു”- രജനികാന്ത് വെളിപ്പെടുത്തി. “ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല” എന്ന് ശ്രീ ശ്രീ രവിശങ്കർ പറഞ്ഞപ്പോൾ, “ഇവിടെ ബുദ്ധിമുട്ടായി” എന്ന് തന്റെ തലയ്ക്ക് നേരെ കൈ ചൂണ്ടി രജനി തമാശരൂപേണ മറുപടി നൽകി. തന്നെ ആരും തിരിച്ചറിയാതിരുന്നപ്പോൾ ഉണ്ടായ മാനസികാവസ്ഥയായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്.

ലോകാരാധ്യനായ താരം തനിക്ക് നേരിട്ട ഈ അനുഭവം ഒരു ചിരിയോടെ പങ്കുവെച്ചപ്പോൾ സദസ്സും അത് കൈയടികളോടെയാണ് സ്വീകരിച്ചത്. ലോകേഷിന്റെ ‘കൂലി’ എന്ന ചിത്രത്തിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ആണ് ആരാധകർ കാത്തിരിക്കുന്ന രജനിയുടെ അടുത്ത ചിത്രം. ജൂൺ 12-ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ വിദ്യ ബാലൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. മോഹൻലാൽ, വിജയ് സേതുപതി എന്നിവരുടെ അതിഥി വേഷങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കമൽഹാസനൊപ്പം അഭിനയിക്കുന്ന മറ്റൊരു വമ്പൻ പ്രോജക്റ്റും രജനിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Tags: rajinikanthrajanikanth
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies