Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വനം വകുപ്പിൽ ‘അഴിമതി മേള’; തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് കേസുകൾ ഒതുക്കിത്തീർത്തു, വാച്ചർമാരുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്!

by Brave India Desk
May 13, 2026, 04:03 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സംസ്ഥാന വനം വകുപ്പിൽ ഞെട്ടിക്കുന്ന അഴിമതി കഥകൾ പുറത്തുവരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ വനം വകുപ്പിലെ ഗുരുതരമായ അഴിമതി കേസുകളും വിജിലൻസ് അന്വേഷണങ്ങളും തിരക്കിട്ട് ഒത്തുതീർപ്പാക്കിയതായാണ് വിവരം. ഇല്ലാത്ത വാച്ചർമാരുടെ പേരിൽ ശമ്പളം എഴുതിയെടുത്തും, വ്യാജ ബില്ലുകൾ ചമച്ചും, തേക്കുകൾ വെട്ടിക്കടത്തിയും കോടികൾ തട്ടിച്ച കേസുകളാണ് ഉന്നത ഉദ്യോഗസ്ഥരുടെയും സർവീസ് സംഘടനകളുടെയും സമ്മർദ്ദത്തിന് വഴങ്ങി വെള്ളപൂശുന്നത്. സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിട്ട അൻപതോളം കേസുകളാണ് ദിവസങ്ങൾക്കുള്ളിൽ ഒത്തുതീർപ്പാക്കി ഉത്തരവിറക്കിയത്. ഇത് വകുപ്പിനുള്ളിലും പൊതുസമൂഹത്തിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഏറ്റവും വലിയ തട്ടിപ്പ് നടന്നത് ആര്യങ്കാവ് റേഞ്ചിലാണ്. വനസംരക്ഷണത്തിനായി നിയമിക്കാത്ത വാച്ചർമാരുടെ പേരിൽ ശമ്പളം നൽകിയെന്നും, വിവിധ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാരുടെ പേരിൽ വ്യാജ ബില്ലുകൾ നിർമ്മിച്ച് വൻതുക തട്ടിച്ചെന്നും വിജിലൻസ് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. സംഭവത്തിൽ 20 ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് വിജിലൻസ് റിപ്പോർട്ട് നൽകുകയും അവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, ഈ കേസിൽ വകുപ്പുതലത്തിൽ തുടരന്വേഷണം നടത്തി ‘ഉചിതമായ മാർഗ്ഗത്തിൽ’ തീർപ്പാക്കാൻ പുതിയ നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെ, കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെയെല്ലാം കുറ്റവിമുക്തരാക്കി തിരിച്ചെടുക്കാനാണ് വഴിമരുന്നിട്ടിരിക്കുന്നത്. പോലീസിന് കൈമാറി ക്രിമിനൽ നടപടി സ്വീകരിക്കേണ്ട കേസുകൾ പോലും ചുവപ്പുനാടയിൽ കെട്ടി ഒളിപ്പിക്കുകയാണ്.

Stories you may like

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു; പിബിയിൽ വിമർശനം, റിയാസിനെതിരെ പടയൊരുക്കം! സിപിഎമ്മിൽ പുകയുന്ന ആഭ്യന്തര കലഹം പുറത്തേക്ക്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, ഫലപ്രഖ്യാപനത്തിന് മുൻപുള്ള ഈ തിരക്കിട്ട നീക്കം ദുരൂഹത വർദ്ധിപ്പിക്കുന്നു. സങ്കീർണ്ണമായ സാമ്പത്തിക ക്രമക്കേടുകൾ പോലും ലഘൂകരിച്ചും അച്ചടക്ക നടപടികൾ റദ്ദാക്കിയും നടത്തുന്ന ഈ ‘ഒത്തുതീർപ്പ് മേള’യ്ക്ക് പിന്നിൽ വനം വകുപ്പിലെ ഉന്നതരും ഭരണാനുകൂല സംഘടനകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് ആക്ഷേപം. വനസമ്പത്ത് കൊള്ളയടിക്കാനും ഖജനാവ് ചോർത്താനും കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തും. ജനവിധി വരുന്നതിന് മുൻപ് അഴിമതി കേസുകൾ മരവിപ്പിച്ചു അഴിമതിക്കാരെ സംരക്ഷിക്കുന്ന ഈ നീക്കം വനം വകുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. വരും ദിവസങ്ങളിൽ പ്രതിപക്ഷം ഈ വിഷയം ഏറ്റെടുക്കുമെന്നാണ് സൂചന.

Tags: ak sasindran
ShareTweetSendShare

Latest stories from this section

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

ഗണേഷ് കുമാറിന് പണി വരുന്നു! പ്രായപൂർത്തിയാകും മുൻപ് ലൈസൻസ്; 40 വർഷത്തിന് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ നടപടി 

ഇനി വൈകരുത്, ഇന്ന് തന്നെ വേണം’; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിന് ലീഗിന്റെ ‘സ്പീഡ്’ മുന്നറിയിപ്പ്; സതീശനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി

ഇനി വൈകരുത്, ഇന്ന് തന്നെ വേണം’; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിന് ലീഗിന്റെ ‘സ്പീഡ്’ മുന്നറിയിപ്പ്; സതീശനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി

ഇന്ന് സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞോളൂ

സ്വർണ്ണത്തിന് തീവില; വിദേശനാണ്യം കാക്കാൻ മോദി സർക്കാരിന്റെ ‘മാസ്റ്റർ സ്ട്രോക്ക്’, ഇറക്കുമതി തീരുവ 15 ശതമാനമാക്കി!

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

നീറ്റ് പരീക്ഷാ തട്ടിപ്പിന്റെ ചുരുളഴിച്ചത് ഒരു ഹോസ്റ്റൽ ഉടമ; സീക്രട്ട് ‘ഗസ് പേപ്പർ’ എത്തിയത് കേരളത്തിൽ നിന്ന്! സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ ഇങ്ങനെ

Latest News

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു

പഠിപ്പിക്കുന്നത് പാഠപുസ്തകമല്ല, രാജ്യദ്രോഹം! ഭീകരർക്ക് താവളമൊരുക്കിയ സർക്കാർ സ്കൂൾ അധ്യാപകൻ ;കൂടുതൽ വിവരങ്ങൾ പുറത്ത്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies