Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

by Brave India Desk
May 17, 2026, 10:40 am IST
in International, Health
Share on FacebookTweetWhatsAppTelegram

ജനീവ/കിൻഷാസ: ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തി മാരകമായ എബോള വൈറസ് ബാധ തിരിച്ചെത്തുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (DRC) അയൽരാജ്യമായ ഉഗാണ്ടയിലും എബോള പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ (Public Health Emergency of International Concern) പ്രഖ്യാപിച്ചു. കോംഗോയിലെ ഇട്ടൂരി (Ituri) പ്രവിശ്യയിലാണ് എബോളയുടെ അപൂർവ്വ വകഭേദമായ ‘ബുന്ദിബുഗ്യോ’ (Bundibugyo virus) പടർന്നുപിടിക്കുന്നത്. നിലവിൽ ഈ രോഗബാധ മൂലം എൺപതിലധികം ആളുകൾ മരണപ്പെട്ടതായാണ് ആഫ്രിക്ക സിഡിസി (Africa CDC) നൽകുന്ന ഔദ്യോഗിക വിവരം. രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ജനീവയിൽ ചേർന്ന അടിയന്തിര യോഗത്തിന് ശേഷം ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് ആഗോള ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. എന്നാൽ ഇത് കോവിഡ്-19 പോലെയൊരു ആഗോള മഹാമാരി (Pandemic) ആയി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും അന്താരാഷ്ട്ര അതിർത്തികൾ അടയ്ക്കേണ്ടതില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്.

കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലുള്ള മംഗ്‍വാലു എന്ന ഖനന മേഖലയിലാണ് ഇത്തവണ ആദ്യമായി രോഗബാധ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ചികിത്സ തേടിയെത്തിയ രോഗികളിലൂടെ ഇത് ബുനിയ, റവാംപര എന്നീ ആരോഗ്യ മേഖലകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു. ആഫ്രിക്ക സിഡിസിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 330-ലധികം പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കോംഗോയിൽ നിന്ന് യാത്ര ചെയ്തവരിലൂടെ ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലും, കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലും എബോള കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may like

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

ഉഗാണ്ടയിൽ ചികിത്സയിലായിരുന്ന ഒരാൾ മരണപ്പെടുകയും ചെയ്തു. രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും അതിവേഗം പടരുന്നതാണ് ഈ വൈറസ്. നിലവിൽ ഈ വകഭേദത്തിന് ഫലപ്രദമായ വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ലെന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പ്രദേശത്ത് സായുധ സംഘങ്ങളുടെ ആക്രമണങ്ങൾ തുടരുന്നതിനാൽ ആരോഗ്യപ്രവർത്തകർക്ക് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. എബോള സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അതിർത്തികളിലും കർശനമായ സ്ക്രീനിംഗും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള ആരോഗ്യ മന്ത്രാലയങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതോടെ വിഷയം സോഷ്യൽ മീഡിയയിലും വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

Tags: EBOLA
ShareTweetSendShare

Latest stories from this section

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’  വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

Latest News

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’  വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies