Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

തൃണമൂൽ തകരും; പാർട്ടിക്കുള്ളിൽ നിന്ന് തന്നെ രൂക്ഷ വിമർശനവുമായി സുഖേന്ദു ശേഖർ റോയ്; ടിഎംസി അസ്തിത്വം നഷ്ടപ്പെടുത്തുന്നുവെന്ന് രാജ്യസഭാ എംപി

by Brave India Desk
May 29, 2026, 11:29 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. അഴിമതി, കൊൽക്കത്ത ആർജി കർ ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകം, ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി മൗനം പാലിക്കുന്നതിനെതിരെ നേതാക്കൾ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്.

പാർട്ടി താമസിയാതെ തകരുമെന്ന ഗുരുതരമായ പ്രവചനവുമായി ടിഎംസി രാജ്യസഭാ എംപി സുഖേന്ദു ശേഖർ റോയ് രംഗത്തെത്തി. തൃണമൂലിന് ദേശീയ തലത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഇനി മറ്റ് പാർട്ടികൾ സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ആർജി കർ ആശുപത്രി സംഭവത്തിൽ കുറ്റവാളികളെ സംരക്ഷിക്കാൻ പോലീസ് സംവിധാനത്തെ ഉപയോഗിച്ചെന്നും ഇത് ജനവികാരം പാർട്ടിക്ക് എതിരാകാൻ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. മമത ബാനർജി അഴിമതി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ നിയോഗിക്കപ്പെട്ട പ്രശാന്ത് കിഷോറിന്റെ ഐ-പാക് സംഘടനയ്‌ക്കെതിരെയും ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്. പാർട്ടിയെ നശിപ്പിക്കാൻ ഐ-പാകിന് നേതൃത്വം പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്ന് സുഖേന്ദു ശേഖർ റോയ് ആരോപിച്ചു. പദവികൾ പണത്തിന് വിൽക്കുന്നുണ്ടെന്നും, മമത ബാനർജിയിലേക്കുള്ള നേതാക്കളുടെ പ്രവേശനം തടഞ്ഞതും ഐ-പാക് ആണെന്നും വിമർശനമുണ്ട്. തൃണമൂൽ എംപി കാകോലി ഘോഷ് അടക്കമുള്ള നേതാക്കൾ ഇതേ വാദമുയർത്തി പാർട്ടി പദവികൾ ഒഴിഞ്ഞിരുന്നു.

മുൻ മന്ത്രി പാർത്ഥ ചാറ്റർജിയും നേതൃത്വത്തിനെതിരെ രംഗത്തെത്തി. അഴിമതികളെ മമത ബാനർജി കണ്ടില്ലെന്ന് നടിച്ചെന്നും പരാജയത്തിന്റെ ഉത്തരവാദിത്തം മമതയും അഭിഷേക് ബാനർജിയും ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്യവിമർശനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ അഞ്ചംഗ സമിതിയെ തൃണമൂൽ കോൺഗ്രസ് നിയോഗിച്ചു. വിമർശനം ഉന്നയിച്ച പാർട്ടി വക്താവ് റിജു ദത്തയെ ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കൗൺസിലർമാർ മുതൽ എംപിമാർ വരെ നിരവധിയാളുകൾ പാർട്ടി വിടുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ മമത ബാനർജി ശ്രമം തുടരുകയാണ്. ശിവസേനയുടെ ഗതിയാകുമോ ടിഎംസിക്ക് എന്ന ആശങ്കയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.

Tags: tmcmamatha banarjee
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies