Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തൃണമൂലിൽ ആഭ്യന്തര കലഹം രൂക്ഷം ; മമത വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത് ആകെ 20 എംഎൽഎമാർ മാത്രം

by Brave India Desk
Jun 1, 2026, 08:18 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത : പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. നിരവധി എംഎൽഎമാരും എംപിമാരും പാർട്ടിയുമായി അകലം പാലിക്കുകയും വിമതരായി മാറുകയും ചെയ്തു. ഇപ്പോൾ പ്രധാന ചർച്ചകൾക്കായി

പാർട്ടി അധ്യക്ഷ മമതാ ബാനർജിയുടെ കൊൽക്കത്തയിലെ കാളീഘട്ട് വസതിയിൽ വിളിച്ചുചേർത്ത സുപ്രധാന എംഎൽഎമാരുടെ യോഗത്തിൽ ഭൂരിഭാഗം പേരും വിട്ടുനിന്നതാണ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ആകെ തെരഞ്ഞെടുക്കപ്പെട്ട 80 തൃണമൂൽ എംഎൽഎമാരിൽ 20 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ബാക്കി 60 എംഎൽഎമാരും യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെ നേതൃത്വം യോഗം റദ്ദാക്കി.

Stories you may like

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ശനിയാഴ്ച ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയും, ഞായറാഴ്ച പാർട്ടി എംപി കല്യാൺ ബാനർജിക്ക് നേരെയും ആൾക്കൂട്ടം ആക്രമണങ്ങൾ നടന്ന സാഹചര്യത്തിലാണ് മമത ബാനർജി പ്രത്യേക യോഗം വിളിച്ചു ചേർത്തിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിക്കുള്ളിൽ തന്നെ കടുത്ത അസംതൃപ്തികൾ ആണ് ഉയർന്നു വന്നിട്ടുള്ളത്. പ്രത്യേകിച്ച് അഭിഷേക് ബാനർജിയുടെ നേതൃത്വത്തിനെതിരെയും പാർട്ടിയുടെ നിലവിലെ പ്രവർത്തന ശൈലിക്കെതിരെയും ഒരു വിഭാഗം എംഎൽഎമാർക്കിടയിൽ കടുത്ത അമർഷമുണ്ട്. ഭൂരിഭാഗം എംഎൽഎമാരും പാർട്ടി യോഗത്തിൽ പങ്കെടുക്കാതിരുന്നതോടെ ഉണ്ടായിരുന്ന 20 എംഎൽഎമാരുമായും മമതാ ബാനർജി പ്രത്യേക ചർച്ചകൾ നടത്തിയ ശേഷം പിരിയുകയായിരുന്നു.

സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം. സംസ്ഥാനത്ത് നടക്കുന്ന ബുൾഡോസർ രാജിനും തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും എതിരെ കൊൽക്കത്തയിലെ എസ്‌പ്ലനേഡിലുള്ള റാണി രാഷ്മോണി റോഡിൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഏകദിന പ്രതീകാത്മക ധർണ്ണ സംഘടിപ്പിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം അറിയിച്ചു.

Tags: mamata bannerjeeinternal conflict in tmcwest bengaltmc
Share
Tweet
SendShare

Latest stories from this section

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

Latest News

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies