Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

by Brave India Desk
Jun 2, 2026, 12:52 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത : പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻതോതിലുള്ള ആഭ്യന്തര സംഘർഷമാണ് ഉയരുന്നത്. നിരവധി മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി അധ്യക്ഷയായ മമതാ ബാനർജിക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു. തൃണമൂൽ കോൺഗ്രസ് ഒരു പിളർപ്പിലേക്ക് നീങ്ങുകയാണെന്നാണ് ബംഗാളിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാർട്ടി അധ്യക്ഷ മമത ബാനർജിക്കെതിരെ വിമത നീക്കവുമായി പുറത്താക്കപ്പെട്ട എംഎൽഎമാർ രംഗത്തെത്തിയതോടെ ‘അസ്ലി തൃണമൂൽ’ (യഥാർത്ഥ തൃണമൂൽ) എന്ന പേരിൽ പുതിയൊരു വിഭാഗം രൂപം കൊള്ളുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലായി തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ എംഎൽഎമാരും മുതിർന്ന നേതാക്കളും ഉൾപ്പെടെയുള്ളവരാണ് പുതിയ വിമത പാർട്ടിക്ക് പിന്നിൽ അണിനിരക്കുന്നത്. ഭരണമില്ലാതായതോടെ തൃണമൂലിനുള്ളിൽ ജനാധിപത്യം പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും മമതയ്ക്കും അഭിഷേകിനുമെതിരെ പാർട്ടിയിൽ വലിയൊരു വിഭാഗം എംഎൽഎമാർക്ക് അതൃപ്തിയുണ്ടെന്നും പുറത്താക്കപ്പെട്ട നേതാക്കൾ വ്യക്തമാക്കുന്നു. പുറത്താക്കപ്പെട്ടവരും അസംതൃപ്തരുമായ നിരവധി നേതാക്കൾ സമീപ ആഴ്ചകളിൽ കൊൽക്കത്തയിലെ എംഎൽഎ ഹോസ്റ്റലിൽ യോഗങ്ങൾ നടത്തിയതായി ബംഗാളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസ്ലി തൃണമൂൽ എന്ന പേരിൽ ഒരു വിമത പാർട്ടി രൂപീകരിക്കുകയാണ് ഇവർ ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

Stories you may like

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

തൃണമൂൽ കോൺഗ്രസിലെ ഇരുപതോളം എംഎൽഎമാരുടെ പിന്തുണ ഈ വിമത നീക്കത്തിനുണ്ടെന്ന് പറയപ്പെടുന്നു. പാർട്ടി പരാജയത്തിന്റെ ആഘാതത്തിൽ നിൽക്കുമ്പോൾ തന്നെ എംഎൽഎമാരുടെ പരസ്യമായ കലാപവും ‘അസ്ലി തൃണമൂൽ’ എന്ന പുതിയ വിഭാഗത്തിന്റെ രൂപീകരണവും മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെക്കെതിരെ ഏകനാഥ് ഷിൻഡെ കലാപം നയിച്ചതും ശിവസേനയ്ക്കുള്ളിൽ വലിയ പിളർപ്പിന് കാരണമായതും പോലെയുള്ള ഒരു നീക്കത്തിനാണ് ഇപ്പോൾ തൃണമൂലിൽ നിന്നും പുറത്തായ എംഎൽഎമാർ ഒരുങ്ങിയിരിക്കുന്നത്.

Tags: west bengaltmcmamata bannerjeeasli trinamool
Share
Tweet
SendShare

Latest stories from this section

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

Latest News

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies