Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

തൃണമൂൽ ന്യൂനപക്ഷ സെൽ സെക്രട്ടറി അജ്മൽ സിദ്ദിഖി പാർട്ടി വിട്ടു ; ഏകാധിപതിയായ അഭിഷേക് ബാനർജിക്കൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് വിശദീകരണം

by Brave India Desk
Jun 7, 2026, 12:05 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിലെ പ്രമുഖ ന്യൂനപക്ഷ നേതാവും സംസ്ഥാന മൈനോറിറ്റി സെൽ സെക്രട്ടറിയുമായ അജ്മൽ സിദ്ദിഖി പാർട്ടി പദവികളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു. പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നു പോലും മമത ബാനർജിക്ക് കനത്ത തിരിച്ചടി നേരിടുന്നത്. ഹജ്ജ് തീർത്ഥാടനത്തിന് ശേഷം തിരിച്ചെത്തിയ ഉടനെയായിരുന്നു അജ്മൽ സിദ്ദിഖിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. പാർട്ടി നേതൃത്വത്തിനെതിരെയും അഭിഷേക് ബാനർജിക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ന്യൂനപക്ഷ നേതാവ് രാജിവെച്ചത്.

അഭിഷേക് ബാനർജിയുടെ ഏകാധിപത്യ നിലപാടാണ് ടിഎംസിയുടെ തകർച്ചയ്ക്ക് കാരണമെന്ന് കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയാണ് സിദ്ദിഖിയുടെ പടിയിറക്കം. “രണ്ട് ദിവസം മുൻപാണ് ഞാൻ ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയത്. ഈ പാർട്ടിയിൽ നിൽക്കുന്നത് വലിയ അപമാനമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ടിഎംസിയിലെ ഭൂരിഭാഗം നേതാക്കളും മോശം പ്രവൃത്തികളിലും അഴിമതികളിലും മുഴുകിയിരിക്കുകയാണ്. ദിവസേന പുതിയ അഴിമതിക്കഥകൾ പുറത്തുവരുന്നു, ഇനിയും വരാനിരിക്കുന്നു. ജനങ്ങൾക്ക് വേണ്ടി ഒരു കാര്യവും ചെയ്യാൻ ഈ പാർട്ടിക്ക് സാധിക്കുന്നില്ല. വെറും മുഖസ്തുതി പാടുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ സ്ഥാനമുള്ളത്. പാർട്ടിയുടെ ഇന്നത്തെ തകർച്ചയ്ക്ക് കാരണം മമതാ ബാനർജിയുടെ അനന്തരവനായ അഭിഷേക് ബാനർജി ആണ്. അഭിഷേകിന്റെ ഏകാധിപത്യ മനോഭാവവും പാർട്ടി പ്രവർത്തകർ നേരിടുന്ന പീഡനങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണ്. വർഷങ്ങൾക്ക് മുൻപുള്ള വ്യാജ കേസുകൾ വരെ കുത്തിപ്പൊക്കി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്,” എന്ന് രാജിവെച്ചതിന് പിന്നാലെ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച അജ്മൽ സിദ്ദിഖി വെളിപ്പെടുത്തി.

Stories you may like

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

Tags: minority leader resignedajmal siddiquiwest bengaltrinamool congress
Share
Tweet
Send
Share

Latest stories from this section

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

Latest News

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies