Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തഴഞ്ഞതല്ല, പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നത്; മികച്ച ഫോമിലും ഗില്ലിനെ ടി20-യിൽ നിന്നും മാറ്റിയതിന് പിന്നിലെ ബിസിസിഐ ബുദ്ധി; പ്ലാൻ ഇങ്ങനെ

by Brave India Desk
Jun 7, 2026, 02:46 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026-ൽ ഗുജറാത്ത് ടൈറ്റൻസിനായി 732 റൺസ് അടിച്ചുകൂട്ടി കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോഴും ശുഭ്മൻ ഗില്ലിനെ വരാനിരിക്കുന്ന ടി20 പരമ്പരകളിൽ നിന്നും ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ നിന്നും ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇതിന് പിന്നിൽ ബിസിസിഐയുടെ കൃത്യമായ ഒരു ‘മാസ്റ്റർ പ്ലാൻ’ ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇംഗ്ലണ്ട്, അയർലൻഡ് പരമ്പരയ്ക്കുള്ള ടി20 ടീമിനെയും ഏഷ്യൻ ഗെയിംസ് സ്ക്വാഡിനെയും ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, 15-കാരൻ അത്ഭുതബാലൻ വൈഭവ് സൂര്യവംശി എന്നിവരെല്ലാം ഇടംപിടിച്ചെങ്കിലും ശുഭ്മൻ ഗില്ലിന്റെ പേര് ഉണ്ടായിരുന്നില്ല. 163-ലധികം സ്ട്രൈക്ക് റേറ്റിൽ റൺസ് വാരിക്കൂട്ടിയിട്ടും ഗില്ലിനെ മാറ്റിയതിന് പിന്നിൽ താരത്തിന്റെ അമിത ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യമാണുള്ളത്. തുടർച്ചയായ മത്സരങ്ങൾ കാരണം ഗില്ലിന് പരിക്കേൽക്കാനോ ഫോം നഷ്ടപ്പെടാനോഉള്ള സാധ്യത ഒഴിവാക്കുകയാണ് സെലക്ടർമാരുടെ പ്രധാന ലക്ഷ്യം.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

അടുത്ത 18 മാസത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിശ്രമമില്ലാത്ത ഷെഡ്യൂളാണ് ഉള്ളത്. 2027 ഏകദിന ലോകകപ്പിന് മുൻപായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ 9 നിർണ്ണായക ടെസ്റ്റ് മത്സരങ്ങളിലും, കൂടാതെ 35 ഓളം ഏകദിന (ODI) മത്സരങ്ങളിലും ഗില്ലിന് ഇന്ത്യയെ നയിക്കേണ്ടതുണ്ട്. മൂന്ന് ഫോർമാറ്റിലും ഒരേപോലെ കളിക്കുന്നത് താരത്തിന്റെ ഫിറ്റ്നസ്സിനെ ബാധിക്കുമെന്നതിനാലാണ് റെഡ് ബോൾ (ടെസ്റ്റ്), 50 ഓവർ ക്രിക്കറ്റിന് മാത്രം ഇപ്പോൾ മുൻഗണന നൽകാൻ സെലക്ഷൻ കമ്മിറ്റി ഗില്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ നായകനായി നയിക്കേണ്ട ചുമതലയും ഗില്ലിനുണ്ട്.

നിലവിലെ ടി20 സ്ക്വാഡിൽ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി എന്നിവരുള്ളതിനാൽ മറ്റൊരു ടോപ്പ് ഓർഡർ ബാറ്ററെ ഉൾപ്പെടുത്തുക എന്നത് സെലക്ടർമാർക്ക് ബുദ്ധിമുട്ടായിരുന്നു. തൽക്കാലം ഗില്ലിനെ ടി20 പദ്ധതികളിൽ നിന്നും മാറ്റിനിർത്താൻ ഇതും ഒരു കാരണമായി. ടി20-യിൽ നിന്നും ഗില്ലിനെ പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു. 2027 ഏകദിന ലോകകപ്പ് വരെയുള്ള പ്ലാൻ മാത്രമാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് ശേഷം 2028-ൽ നടക്കാനിരിക്കുന്ന ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്, ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് എന്നിവയ്ക്ക് മുൻപായി താരം വീണ്ടും ട്വന്റി-20 ഫോർമാറ്റിലേക്ക് ശക്തമായി തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Tags: ipl 2026indian cricket teamShubhman Gill
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

ബീറ്റ്‌റൂട്ട് കട്‌ലറ്റും രാജകീയ തലപ്പാവുള്ള സപ്ലയർമാരും! ഇന്ത്യൻ കോഫി ഹൗസ്

ബീറ്റ്‌റൂട്ട് കട്‌ലറ്റും രാജകീയ തലപ്പാവുള്ള സപ്ലയർമാരും! ഇന്ത്യൻ കോഫി ഹൗസ്

നിമിഷനേരം കൊണ്ട് ഭാരം പൂജ്യമാകുന്ന ലിഫ്റ്റ് യാത്രകൾ!

നിമിഷനേരം കൊണ്ട് ഭാരം പൂജ്യമാകുന്ന ലിഫ്റ്റ് യാത്രകൾ!

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

എത്ര കട്ടിയുള്ള ഗ്ലാസും വജ്രം നിസ്സാരമായി മുറിക്കും; കരിയിൽ നിന്ന് പിറന്ന ഈ അസാധാരണ കാഠിന്യത്തിന് പിന്നിലെ ശാസ്ത്രം അറിയാമോ?

എത്ര കട്ടിയുള്ള ഗ്ലാസും വജ്രം നിസ്സാരമായി മുറിക്കും; കരിയിൽ നിന്ന് പിറന്ന ഈ അസാധാരണ കാഠിന്യത്തിന് പിന്നിലെ ശാസ്ത്രം അറിയാമോ?

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മമത ഗോത്രവിഭാഗത്തോട് കാണിച്ചത് വൻ ക്രൂരത; ആദിവാസി താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുൻ ബംഗാൾ സർക്കാരിന് വൻ വീഴ്ച പറ്റിയെന്ന് സി.എ.ജി റിപ്പോർട്ട്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

അതിരൂക്ഷ മഴക്കെടുതി ; മൂന്നിടത്ത് റെഡ് അലർട്ട് ; തൃശ്ശൂരിൽ മിന്നൽചുഴലി, കോഴിക്കോട് മലയിടിച്ചിൽ

കർക്കിടകം കനക്കുന്നു, 3 ജില്ലകളിൽ അതിതീവ്ര മഴ; പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും റെഡ് അലർട്ടിൽ!’: വരും മണിക്കൂറുകളിൽ പ്രളയസാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies