Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

by Brave India Desk
Jun 8, 2026, 01:26 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിൽ അടുത്ത ഒരു സ്പിൻ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് യുവ സ്പിൻ മാന്ത്രികൻ മാനവ് സുതർ  തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം അവിസ്മരണീയമാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിൽ തന്നെ മാന്ത്രിക ബൗളിംഗിലൂടെ താരം ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിക്കഴിഞ്ഞു.

തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ വെറും 22 ഓവറിൽ 10 മെയ്ഡൻ ഉൾപ്പെടെ 33 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ (22-10-33-6) വീഴ്ത്തിയാണ് ഈ 23-കാരൻ ലോകത്തെ ഞെട്ടിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അരങ്ങേറ്റങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. താരത്തിന്റെ മികവിൽ അഫ്ഗാനെ 152 റൺസിന് ചുരുട്ടിക്കെട്ടി ഇന്ത്യ രണ്ടാമതും അവരോട് ബാറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജക്കും ശേഷം ഒരു മികച്ച സ്പിൻ ഓൾ റൗണ്ടർ താരത്തെ തിരയുന്ന ഇന്ത്യക്ക് പറ്റുന്ന ഓപ്ഷൻ ആകും മാനവ്.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

2002 ആഗസ്റ്റ് 3-ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് മാനവ് സുതർ ജനിച്ചത്. കുട്ടിക്കാലത്ത് ഒരു മികച്ച ബാറ്റ്സ്മാൻ ആകാനായിരുന്നു സുതർ ആഗ്രഹിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ക്രിക്കറ്റ് കോച്ചിന്റെ തന്ത്രപരമായ ഇടപെടലാണ് സുതറിന്റെ കരിയർ മാറ്റിമറിച്ചത്. സുതറിലെ ബൗളിംഗ് മികവ് തിരിച്ചറിഞ്ഞ കോച്ച് അദ്ദേഹത്തെ ഇടങ്കയ്യൻ ഓർത്തഡോക്സ് സ്പിൻ ബൗളിംഗിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

2022-23 രഞ്ജി ട്രോഫി സീസണിലാണ് സുതർ ആദ്യമായി ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വെറും 6 മത്സരങ്ങളിൽ നിന്ന് 39 വിക്കറ്റുകൾ വാരിക്കൂട്ടി രാജസ്ഥാന്റെ ബൗളിംഗ് നിരയെ അദ്ദേഹം ഒറ്റയ്ക്ക് നയിച്ചു. ബാറ്റ്സ്മാന്മാരെ വായുവിൽ കബളിപ്പിക്കാനും വിക്കറ്റ് വീഴ്ത്താനുമുള്ള അദ്ദേഹത്തിന്റെ മിടുക്ക് റെഡ് ബോൾ ക്രിക്കറ്റിൽ സുതറിനെ സ്ഥിരസാന്നിധ്യമാക്കി. ഇതിന് പിന്നാലെ ഇന്ത്യ ‘എ’ ടീമിലെത്തിയ താരം, 2025-ൽ ഓസ്‌ട്രേലിയ ‘എ’ ടീമിനെതിരെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി തന്റെ ക്ലാസ്സ് തെളിയിച്ചിരുന്നു.

2024 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ഭാഗമാണ് മാനവ് സുതർ. ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലിന് കീഴിൽ മികച്ച രീതിയിൽ വളർന്നുവന്ന സുതറിന്റെ കളി മികവ് തിരിച്ചറിഞ്ഞ്, 30 ലക്ഷം രൂപയ്ക്ക് ഐപിഎൽ 2026 സീസണിലും താരത്തെ ടീം നിലനിർത്തുകയായിരുന്നു. ലീഗിൽ 2 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

സാധാരണ സ്പിന്നർമാരിൽ നിന്നും വ്യത്യസ്തമായി നല്ല വേഗതയിലാണ് സുതർ പന്തെറിയുന്നത്. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ പന്തിന് നല്ല രീതിയിലുള്ള ടേൺ കണ്ടെത്താനും താരത്തിന് സാധിക്കുന്നുണ്ട്. ഒരേ ലൈനിലും ലെങ്തിലും തുടർച്ചയായി പന്തെറിയാനുള്ള മിടുക്ക് കാരണം ബാറ്റ്സ്മാന്മാർക്ക് റൺസ് എടുക്കാൻ കടുത്ത ബുദ്ധിമുട്ടാണ് സുതർ ഉണ്ടാക്കുന്നത്. റൺസ് വരാതെ മുട്ടുമ്പോൾ വലിയ ഷോട്ടുകൾക്ക് മുതിരാൻ ബാറ്റ്സ്മാന്മാർ നിർബന്ധിതരാകുന്നു. ചുരുക്കത്തിൽ, സുതർ എറിയുന്ന ഓരോ പന്തും വിക്കറ്റ് വീഴുമെന്ന ഭീതിയുണർത്തുന്ന ഒന്നാണ്.

Tags: ipl 2026MANAV SUTHAR
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനവുമായി ഇറാൻ പ്രസിഡന്റ് ; ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി മോദിയും പെസെഷ്കിയാനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ച

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies