Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഇന്ത്യയെ ചാരക്കണ്ണാലെ നിരീക്ഷിക്കാൻ ചൈനയുടെ പണം; ‘ഓപ്പറേഷൻ സിന്ദൂർ’ തകർത്ത പാകിസ്ഥാന്റെ സൈനിക ബഹിരാകാശ അവിശുദ്ധ കൂട്ടുകെട്ട് പുറത്ത്

by Brave India Desk
Jun 10, 2026, 02:33 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ ശക്തമായ സൈനിക നടപടിയായ ‘ഓപ്പറേഷൻ സിന്ദൂർ’ ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ ഭാരതവിരുദ്ധ ശക്തിയായ ചൈനയുടെ കൂട്ടുപിടിച്ച് പാകിസ്താൻ നടത്തുന്ന ബഹിരാകാശ നീക്കങ്ങൾ പുറത്ത്. ഒരു വർഷം മുൻപ് ഇന്ത്യൻ സൈന്യം നടത്തിയ അതിശക്തമായ ഓപ്പറേഷനിൽ തകർന്നടിഞ്ഞ പാക് സൈന്യം, കഴിഞ്ഞ 16 മാസത്തിനിടെ വൻതോതിൽ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച് ഭാരത അതിർത്തിയെ നിരീക്ഷിക്കാൻ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ പ്രതിരോധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്വന്തമായി ഒരു സൂചി പോലും നിർമ്മിക്കാൻ ശേഷിയില്ലാത്ത, സാമ്പത്തികമായി പാപ്പരായ പാകിസ്താൻ പെട്ടെന്ന് ബഹിരാകാശ മേഖലയിൽ നടത്തുന്ന ഈ നീക്കത്തിന് പിന്നിൽ പൂർണ്ണമായും ചൈനയുടെ സാങ്കേതിക സഹായവും ഭീമമായ ഫണ്ടിംഗുമാണുള്ളത്. ഭാരതത്തിന്റെ വളർച്ചയിൽ ഭയന്ന ഇരു ശത്രുരാജ്യങ്ങളും ചേർന്ന് നടത്തുന്ന ഈ നീക്കത്തെ പ്രതിരോധ രംഗത്തെ വിദഗ്ധർ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

Stories you may like

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

1961-ൽ രൂപീകൃതമായിട്ടും കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ഫണ്ടില്ലാതെയും കൃത്യമായ ലക്ഷ്യങ്ങളില്ലാതെയും നിശ്ചലാവസ്ഥയിലായിരുന്ന പാകിസ്താൻ്റെ ബഹിരാകാശ ഏജൻസിയായ ‘സുപാർകോ’ (SUPARCO), 2025 ജനുവരി മുതൽ 2026 ഏപ്രിൽ വരെയുള്ള വെറും 16 മാസത്തിനുള്ളിലാണ് അരഡസനോളം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. 60 വർഷം കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പെട്ടെന്ന് ചെയ്യാൻ പാകിസ്ഥാന് ചൈന കമ്മ്യൂണിസ്റ്റ് ഭരണകൂടം കോടിക്കണക്കിന് രൂപയാണ് ഒഴുക്കിയത്. ഭാരതത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ സൈനിക നീക്കങ്ങൾ, തന്ത്രപ്രധാനമായ നിർമ്മാണങ്ങൾ, പ്രതിരോധ കോട്ടകൾ എന്നിവ കൃത്യമായി നിരീക്ഷിക്കുക എന്നതുമാത്രമാണ് ചൈനീസ് സഹായത്തോടെ വിക്ഷേപിച്ച ഈ പാക് ഉപഗ്രഹങ്ങളുടെ ലക്ഷ്യം. ഇതിനായി പകൽസമയത്ത് അതിതീവ്ര ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള ഹൈ-റെസല്യൂഷൻ ഇമേജിംഗ്, ഭൂമിയിലെ വസ്തുക്കളുടെ കൃത്യമായ രാസഘടന തിരിച്ചറിയാൻ സഹായിക്കുന്ന ഹൈപ്പർസ്പെക്ട്രൽ സെൻസറുകൾ, തുടർച്ചയായി വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള അഡ്വാൻസ്ഡ് റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യ എന്നിവയാണ് ഈ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത്.

എന്നാൽ ഭാരതാംബയുടെ പരമാധികാരത്തിന് നേരെ ഉയരുന്ന ഇത്തരം ഏതൊരു ഭീഷണിയെയും തച്ചുടയ്ക്കാൻ ഇന്ത്യൻ സായുധ സേന പൂർണ്ണ സജ്ജമാണ്. നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഭാരതം കൈവരിച്ച ഉപഗ്രഹ വിരുദ്ധ മിസൈൽ സാങ്കേതികവിദ്യയും (A-SAT) സ്വന്തം ചാര ഉപഗ്രഹ ശൃംഖലയും പാകിസ്ഥാന്റെയും ചൈനയുടെയും ഏത് ചരടുവലികളെയും നിഷ്പ്രഭമാക്കാൻ പോന്നതാണ്. ഭാരതത്തിന്റെ ആണവ പ്രതിരോധ ശേഷി വർദ്ധിച്ചതായും മിസൈലുകളിൽ ആണവവാഹക ശേഷിയുള്ള യുദ്ധമുനകൾ സജ്ജമാക്കിയതായും അന്താരാഷ്ട്ര പ്രതിരോധ ഏജൻസിയായ സിപ്രിയുടെ (SIPRI) റിപ്പോർട്ടുകൾ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മുൻകാലങ്ങളിൽ ശത്രുക്കളുടെ ആക്രമണങ്ങൾക്ക് മുന്നിൽ നിശബ്ദമായിരുന്ന നയതന്ത്ര രീതിയിൽ നിന്നും മാറി, ശത്രുവിന്റെ കോട്ടകളിൽ കയറി പ്രഹരിക്കാൻ മടിക്കാത്ത പുതിയ ഭാരതത്തിന്റെ സൈനിക ശക്തിയെ മറികടക്കാൻ പാകിസ്താൻ്റെ ഇത്തരം ബഹിരാകാശ നാടകങ്ങൾക്കൊന്നും കഴിയില്ലെന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ചൈനയുടെ പണം പറ്റി ഭാരതത്തിനെതിരെ തിരിയുന്ന പാകിസ്ഥാന്റെ ഈ പുതിയ ‘ബഹിരാകാശ ചാരക്കണ്ണിന്’ ഇന്ത്യൻ സൈന്യം ശക്തമായ മറുപടി നൽകുമെന്നുറപ്പാണ്.

Tags: chinapakistan
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies