ഹോർമൂസ് പ്രണാലിക്കു സമീപം വച്ച് ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺആക്രമണത്തിന് മുതിർന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം രാത്രി ഇന്ത്യൻ കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണശ്രമംപാടെ പരാജയപ്പെടുത്തിയെന്നും ഇത്തരം നീക്കങ്ങൾ ഒട്ടും അംഗീകരിക്കാനാകില്ലെന്നും ട്രംപ് തന്റെസോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുള്ള മൂന്ന് കപ്പലുകൾക്ക് നേരെതുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ ഗുരുതര ആരോപണം.
പലാവു പതാക ഘടിപ്പിച്ച ‘എംടി സെറ്റെബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെ ഉണ്ടായആക്രമണത്തിൽ മൂന്ന് ഇന്ത്യൻ ജീവനക്കാർക്ക് ജീവൻ നഷ്ടമായിരുന്നു. കപ്പലുകൾക്ക് നേരെയുള്ളതുടർച്ചയായ ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഇത്തരം നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്പിന്നാലെയാണ് ഇറാന്റെ പങ്ക് പരസ്യമായി വ്യക്തമാക്കി ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നസമാധാന കരാറിന്റെ വിവരങ്ങൾ ഇറാൻ ചോർത്തിയതായും ട്രംപ് കുറ്റപ്പെടുത്തി.
ഇറാൻ പുറത്തുവിട്ട വിവരങ്ങൾ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും, വിശ്വസിച്ച് ഒന്നിനും കൊള്ളാത്തവരാണ് ഇറാനികളെന്നും ട്രംപ് തുറന്നടിച്ചു. അവർ എത്രയും വേഗംതങ്ങളുടെ നിലപാടുകൾ തിരുത്താൻ തയ്യാറാകണമെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.










