മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായിഎസ്ഡിപിഐ രംഗത്ത്. ജില്ലയുടെ സമഗ്രമായ വികസന കുതിപ്പിനും ജനങ്ങളുടെ അവകാശസംരക്ഷണത്തിനും വിഭജനം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സംഘടന റവന്യൂ മന്ത്രി എ.പിഅനിൽകുമാറിന് നിവേദനം നൽകി.
മലപ്പുറം ജില്ല നേരിടുന്ന ഭരണപരമായ പ്രതിസന്ധികൾക്കും വികസന മുരടിപ്പിനും ശാശ്വതപരിഹാരം പുതിയ ജില്ല രൂപീകരണമാണെന്നാണ് എസ്ഡിപിഐയുടെ വാദം.
എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റവന്യൂ മന്ത്രിയെ നേരിട്ട് കണ്ട്നിവേദനം സമർപ്പിച്ചത്.
ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ലയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും വികസന പദ്ധതികളുംകൃത്യമായി ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും, തിരൂർ കേന്ദ്രമായി പുതിയ ജില്ല വരുന്നത്ഭരണനടപടികൾ കൂടുതൽ എളുപ്പമാക്കുമെന്നും നേതാക്കൾ മന്ത്രിയെ ധരിപ്പിച്ചു.








