Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഇ പി ജയരാജന് വൻ തിരിച്ചടി, കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി; വീണ്ടും അന്വേഷണത്തിന് ഉത്തരവ്

by Brave India Desk
Jun 16, 2026, 01:47 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന് കനത്ത തിരിച്ചടി. ഇ പിക്കെതിരെയുള്ള കേസ് എഴുതി തള്ളാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാാക്കി. കേസിൽ ഇ പി ജയരാജനെ ഒഴിവാക്കിക്കൊണ്ട് പോലീസ് നേരത്തെ സമർപ്പിച്ച റഫർ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണായക ഉത്തരവ്. സംഭവത്തിൽ വീണ്ടും വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കോടതി പോലീസിന് കർശന നിർദ്ദേശം നൽകി. രാഷ്ട്രീയ കേരളത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച വിമാനത്തിലെ പ്രതിഷേധത്തിൽ, ഇ പിക്കെതിരെ വീണ്ടും അന്വേഷണം വരുന്നത് എൽഡിഎഫിനും സിപഎമ്മിനും വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പ്രതിരോധം തീർക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may like

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസിനാസ്പദമായ സംഭവം നടക്കുന്നത് 2022 ജൂൺ 13 നായിരുന്നു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിൽ വെച്ചാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. അക്കാലത്ത് സംസ്ഥാനത്ത് കത്തുന്ന ചർച്ചയായിരുന്ന സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കടുത്ത പ്രതിഷേധം ഉയർത്തുകയായിരുന്നു. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ കെ നവീൻ കുമാർ എന്നിവരെ അന്നത്തെ എൽഡിഎഫ് കൺവീനർ കൂടിയായിരുന്ന ഇ പി ജയരാജൻ ബലമായി തള്ളിയിടുകയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് കേസ്.

വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം വധശ്രമം നടത്തി എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാൽ തങ്ങളെ വിമാനത്തിനുള്ളിൽ ക്രൂരമായി മർദ്ദിച്ച ഇ പി ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ ഗൺമാനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് വലിയതുറ പോലീസ് ഇ പിക്കെതിരെ കേസെടുത്തത്. എന്നാൽ രാഷ്ട്രീയ സ്വാധീനത്താൽ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടയിലാണ്, പ്രതികൾക്കെതിരെ തെളിവില്ലെന്ന് കാണിച്ച് പോലീസ് കോടതിയിൽ റഫർ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടാണ് ഇപ്പോൾ കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്.

സംഭവം നടന്ന സമയത്ത് ഇൻഡിഗോ എയർലൈൻസ് അധികൃതർ ആഭ്യന്തര അന്വേഷണം നടത്തുകയും വിമാനത്തിലെ അച്ചടക്കലംഘനത്തിന്റെ പേരിൽ ഇ പി ജയരാജന് മൂന്ന് ആഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തനിക്കെതിരെ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇനി താൻ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് ഇ പി ജയരാജൻ പ്രഖ്യാപിച്ചതും പിന്നീട് വലിയ ട്രോളുകൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.

Tags: ep jayarajan
Share
Tweet
Send
Share

Latest stories from this section

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies