Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

by Brave India Desk
Jun 18, 2026, 07:53 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

റാഞ്ചി : ഝാർഖണ്ഡിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഇൻഡി സഖ്യത്തിനും കോൺഗ്രസിനും കനത്ത പ്രഹരമേകിക്കൊണ്ട് ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി വിജയിച്ചു. രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ രണ്ടാം സീറ്റിനായി കോൺഗ്രസിന്റെ പ്രണവ് ഝായും പരിമൾ നത്വാനിയും തമ്മിലായിരുന്നു കടുത്ത പോരാട്ടം. എന്നാൽ പ്രതിപക്ഷമായ എൻഡിഎ ക്യാമ്പിൽ നിന്നുള്ള തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് നത്വാനി വിജയിക്കുകയായിരുന്നു.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കോർപ്പറേറ്റ് കാര്യങ്ങളുടെ തലവനും പ്രമുഖ വ്യവസായിയുമാണ് പരിമൾ നത്വാനി. ആകെ 81 അംഗങ്ങളുള്ള ഝാർഖണ്ഡ് നിയമസഭയിൽ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 28 ഒന്നാം മുൻഗണനാ വോട്ടുകളാണ് ആവശ്യമായിരുന്നത്. സഭയിലെ രാഷ്ട്രീയ സമവാക്യങ്ങൾ പ്രകാരം കോൺഗ്രസ് ഉൾപ്പെടുന്ന ഇൻഡി സഖ്യത്തിന് വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നു. എൻഡിഎയ്ക്ക് സ്വന്തം നിലയിൽ വിജയിക്കാൻ 4 വോട്ടുകളുടെ കുറവുണ്ടായിരുന്നു. എന്നാൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പരിമൾ നത്വാനിക്ക് ആകെ 30 വോട്ടുകൾ ലഭിച്ചു. ഇതിൽ 2 വോട്ടുകൾ അസാധുവായെങ്കിലും, ജയത്തിന് ആവശ്യമായ കൃത്യം 28 വോട്ടുകൾ നേടി അദ്ദേഹം വിജയം ഉറപ്പിച്ചു. ഭരണപക്ഷത്തെ ചില ആർജെഡി, കോൺഗ്രസ് എംഎൽഎമാർ ബിജെപി സഖ്യത്തിന് അനുകൂലമായി ‘ക്രോസ് വോട്ട്’ ചെയ്തതാണ് കോൺഗ്രസിന്റെ പരാജയത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Stories you may like

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിൽ ഇൻഡി സഖ്യത്തിലെ എംഎൽഎമാർക്കായി ‘മോക്ക് പോളിംഗ്’ (വോട്ടിംഗ് പരിശീലനം) ഉൾപ്പെടെ നടത്തി ജയം ഉറപ്പാക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് ക്യാമ്പിലെ ചോർച്ച തടയാൻ ഭരണനേതൃത്വത്തിന് സാധിച്ചില്ല. 2008 മുതൽ 2020 വരെ ഝാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന പരിമൾ നത്വാനി, പിന്നീട് ആന്ധ്രാപ്രദേശിൽ നിന്നുള്ള വൈഎസ്ആർ കോൺഗ്രസ് ടിക്കറ്റിലും രാജ്യസഭയിലെത്തിയിട്ടുണ്ട്. ഈ പരിചയസമ്പത്തും വ്യക്തിബന്ധങ്ങളുമാണ് രാഷ്ട്രീയ സമവാക്യങ്ങളെ മറികടന്ന് വീണ്ടും ഝാർഖണ്ഡിൽ നിന്ന് അദ്ദേഹത്തിന് വഴിതുറന്നത്. അതേസമയം, ഝാർഖണ്ഡിലെ മറ്റൊരു രാജ്യസഭ സീറ്റിൽ ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാനാർത്ഥി ബൈദ്യനാഥ് ജയം ഉറപ്പിച്ചു.

Tags: parimal nathwanijharkhandrajyasabha election
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

Latest News

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology