Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

by Brave India Desk
Jun 20, 2026, 03:34 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തെ ദശാബ്ദങ്ങളോളം ഉലച്ച പ്രമുഖ കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി. ഇരുപത് വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ, കേസിലെ മുഖ്യസൂത്രധാരനെന്ന് സിബിഐ ആരോപിച്ച മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും എൻസിപി മുൻ എംപിയുമായ ഡോ. പത്മസിംഹ പാട്ടീൽ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സത്യനാരായണൻ നാവന്ദ് കർ പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചത്.

2006 ജൂൺ 3-നാണ് മഹാരാഷ്ട്രയിലെ ഉസ്മാനാബാദിൽ (നിലവിൽ ധാരാശിവ്) നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന പവൻരാജെ നിംബാൽക്കറും അദ്ദേഹത്തിന്റെ ഡ്രൈവർ സമദ് അബ്ദുൾ വാഹിദ് കാസിയും ദാരുണമായി കൊല്ലപ്പെടുന്നത്. മുംബൈയിൽ നിന്ന് ഉസ്മാനാബാദിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ നവി മുംബൈയിലെ കലമ്പോളിയിൽ വെച്ച് രണ്ട് വാടകക്കൊലയാളികൾ തടഞ്ഞുനിർത്തുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന കാറിനടുത്തേക്ക് എത്തിയ അക്രമികൾ നിംബാൽക്കർക്കും ഡ്രൈവർക്കും നേരെ തുരുതുരാ വെടിയുതിർത്തു. ഇരുവർക്കും സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടപ്പെട്ടു.

Stories you may like

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

തുടക്കത്തിൽ നവി മുംബൈ പൊലീസാണ് കേസ് അന്വേഷിച്ചതെങ്കിലും, അന്വേഷണം അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് ആരോപിച്ച് നിംബാൽക്കറുടെ ഭാര്യ ആനന്ദിദേവി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് കേസ് സിബിഐക്ക് കൈമാറിയത്.
​സിബിഐ അന്വേഷണത്തിൽ ഇതൊരു ആസൂത്രിത രാഷ്ട്രീയ കൊലപാതകമാണെന്ന് കണ്ടെത്തി. പവൻരാജെ നിംബാൽക്കറും അദ്ദേഹത്തിന്റെ കസിൻ കൂടിയായ പത്മസിംഹ പാട്ടീലും തമ്മിലുള്ള കടുത്ത രാഷ്ട്രീയ-ബിസിനസ്സ് വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കേസ് ഏറ്റെടുത്തതിന് പിന്നാലെ 2009 ജൂണിൽ പത്മസിംഹ പാട്ടീലിനെ സിബിഐ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു. 2011-ൽ ആരംഭിച്ച വിചാരണയിൽ 125-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചു. കേസിൽ ഗൂഢാലോചനയുടെ കൃത്യമായ ശൃംഖല തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. വെറും സംശയത്തിന്റെ പേരിൽ മാത്രം ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കാൻ നിയമപരമായി കഴിയില്ലെന്ന് വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

Tags: congressmaharashtrancpPawanraje Nimbalkar murder case
ShareTweetSendShare

Latest stories from this section

പുതിയ മുഖ്യമന്ത്രി അഹങ്കാരി, പണ്ട് തിണ്ണ നിരങ്ങിയവനാണ്; വി.ഡി സതീശനെതിരെ സുകുമാരൻ നായർ, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും വിശദീകരണം

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

ആത്മീയതയിൽ നിന്ന് ഫാഷനിലേക്ക്; ചൈനക്കാരെ ഹരം പിടിപ്പിച്ച് ഹിന്ദുക്കളുടെ പുണ്യമായ ‘രുദ്രാക്ഷം’; കോടികളുടെ കൊള്ളലാഭവുമായി നേപ്പാളിലെ കർഷകർ!

‘പുഷ്പ’ ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസിന് നേരെ ആക്രമണം ; ഭാര്യ അറസ്റ്റിൽ ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ പെൺപടയെ ഓടിപ്പിച്ച് പോലീസ്

Latest News

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

പ്രസീദിന്റെ മാരക ബോളിംഗ്, സ്ലിപ്പിൽ രോഹിതിന്റെ മാസ്സ് ക്യാച്ചുകൾ; അഫ്ഗാനെ തുടക്കത്തിലേ പൂട്ടി ഇന്ത്യൻ പുലികൾ

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

എന്നെ ‘ഫിക്സർ’ എന്നും ‘ദേശദ്രോഹി’ എന്നും വിളിച്ചു; ഗൗതം ഗംഭീറിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് എസ്. ശ്രീശാന്ത്

എന്നെ ‘ഫിക്സർ’ എന്നും ‘ദേശദ്രോഹി’ എന്നും വിളിച്ചു; ഗൗതം ഗംഭീറിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് എസ്. ശ്രീശാന്ത്

പുതിയ മുഖ്യമന്ത്രി അഹങ്കാരി, പണ്ട് തിണ്ണ നിരങ്ങിയവനാണ്; വി.ഡി സതീശനെതിരെ സുകുമാരൻ നായർ, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും വിശദീകരണം

പുതിയ മുഖ്യമന്ത്രി അഹങ്കാരി, പണ്ട് തിണ്ണ നിരങ്ങിയവനാണ്; വി.ഡി സതീശനെതിരെ സുകുമാരൻ നായർ, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും വിശദീകരണം

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology