Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പകർച്ചവ്യാധിയിൽ സഭ പുകഞ്ഞു; പഴയ ‘എരണം കെട്ടവർ’ പരാമർശം ഓർമ്മിപ്പിച്ച് മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് മന്ത്രി

by Brave India Desk
Jun 22, 2026, 12:13 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ കടുത്ത വാക്പോര്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്മേൽ നിയമസഭയിൽ ഇന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേരളത്തിൽ പകർച്ചവ്യാധി പടരുന്ന സാഹചര്യം നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗം മുഹമ്മദ് റിയാസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, സംസ്ഥാനത്ത് അടിയന്തരമായി ചർച്ച ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ജനുവരി മുതൽ ഒരു പ്രതിരോധ പ്രവർത്തനവും നടന്നിട്ടില്ലെന്നും സർക്കാരിനോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ കസേര മാറ്റിയതായും മന്ത്രി സഭയെ അറിയിച്ചു.

ആരോഗ്യ മേഖലയിലെ ‘കേരള മോഡൽ’ പൂർണ്ണമായി തകർന്നു എന്ന് ആരോപിച്ചാണ് മുഹമ്മദ് റിയാസ് പ്രസംഗം ആരംഭിച്ചത്. കെ. മുരളീധരന്റെ തന്നെ പഴയൊരു വിവാദ പരാമർശം അദ്ദേഹം സഭയിൽ ആയുധമാക്കി. “എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പണ്ട് പറഞ്ഞ വ്യക്തിയാണ് ഇന്ന് ആരോഗ്യ വകുപ്പ് ഭരിക്കുന്നത്. പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ല. വ്യക്തിപരമായി മന്ത്രിയെ അധിക്ഷേപിക്കാൻ ഞാനില്ല. എന്നാൽ ആരോഗ്യവകുപ്പിൽ ഇപ്പോൾ യാതൊരു ഏകോപനവുമില്ല.”

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സ്ഥലംമാറ്റത്തിലും നിയമനങ്ങളിലും പത്ത് വർഷം മുൻപുള്ളവർ തിരിച്ചുവരികയാണെന്നും മന്ത്രിക്ക് എല്ലാവരെയും സ്ഥലംമാറ്റാനുള്ള തിരക്ക് മാത്രമാണുള്ളതെന്നും റിയാസ് കുറ്റപ്പെടുത്തി. നാല് ജില്ലകളിൽ ഡിഎംഒമാരില്ല. തമ്മിലടി കാരണം കോഴിക്കോടിന് മന്ത്രിയില്ലെന്നും, ഒരു മെഡിക്കൽ ഓഫീസറെയെങ്കിലും അവിടെ നിയമിച്ചുകൂടെയെന്നും അദ്ദേഹം ചോദിച്ചു. നിപ റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് മരുന്നെത്തിയത്. പ്രതിപക്ഷം പ്രതിഷേധിച്ചതുകൊണ്ട് മാത്രമാണ് മരുന്ന് എത്തിച്ചതെന്നും പറഞ്ഞ റിയാസ്, മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയേക്കാൾ ഭയക്കണമെന്നും ആഞ്ഞടിച്ചു.

മുഹമ്മദ് റിയാസിന്റെ കടുത്ത ആരോപണങ്ങൾക്ക് സമാനമായ രീതിയിൽ പരിഹാസ രൂപേണയാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ മറുപടി നൽകിയത്. “കഴിഞ്ഞ 10 വർഷത്തെ റീൽസും 5 വർഷത്തെ വീണ മീട്ടലുമാണ് ഈ സർക്കാർ നേരിടുന്ന പ്രധാന പ്രശ്നം. സംസ്ഥാനത്ത് ആകെ ഒരു നിപ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെവിടെയും എബോള സ്ഥിരീകരിച്ചിട്ടുമില്ല. ഭരണം മാറിയത് അറിയാതെ മുൻ സർക്കാരിനോട് കൂറ് കാണിക്കുന്ന ഉദ്യോഗസ്ഥരാണ് പ്രശ്നമുണ്ടാക്കുന്നത്.”കെ മുരളീധരൻ പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ നിപയ്ക്കുള്ള മരുന്ന് വിദേശത്ത് നിന്ന് എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി സഭയിൽ അവകാശപ്പെട്ടു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ വരാതിരിക്കാനുള്ള മുൻകരുതലുകൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. ഭക്ഷ്യസുരക്ഷാ-ആരോഗ്യ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തുന്നുണ്ടെന്നും പൊതുജന പങ്കാളിത്തത്തോടെ ജാഗ്രത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Tags: Mohammed Riyask muralidharan
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies