Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

by Brave India Desk
Jun 22, 2026, 03:00 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ ഉടലെടുത്ത അസാധാരണ പ്രതിസന്ധികൾ കൂടുതൽ സങ്കീർണ്ണമാകുന്നു. ഭരണസമിതിയുടെ കൂട്ടരാജിക്കും നടി മല്ലികാ സുകുമാരന്റെ പടിയിറക്കത്തിനും പിന്നാലെ, സംഘടന നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം രൂപീകരിച്ച താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിലും ആദ്യ രാജി.

ഒമ്പതംഗ താൽക്കാലിക സമിതിയിൽ അംഗമായിരുന്ന നടി ആശ അരവിന്ദാണ് ഇപ്പോൾ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ താരസംഘടനയ്ക്കുള്ളിലെ പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. പ്രസിഡന്റ് ശ്വേതാ മേനോനും 17 അംഗ ഭരണസമിതിയും ഒന്നിച്ച് ഒഴിഞ്ഞതിന് പിന്നാലെ, സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാനാണ് ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.

Stories you may like

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തരത്തിലുള്ള ട്രാൻസാക്ഷൻ നിരക്കുകളും ഈടാക്കില്ല ; യു.പി.ഐ നിയമഭേദഗതിയിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ

നടനും എം.എൽ.എയുമായ രമേഷ് പിഷാരടി കൺവീനറായ ഈ താൽക്കാലിക സമിതിയിൽ നിന്നുമാണ് നടി ആശ അരവിന്ദ് ഇപ്പോൾ അപ്രതീക്ഷിതമായി രാജിവെച്ചിരിക്കുന്നത്. ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശ തൻ്റെ രാജി വിവരം സഹപ്രവർത്തകരെ അറിയിച്ചത്. രാജിക്ക് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും സംഘടനയ്ക്കുള്ളിൽ നിലനിൽക്കുന്ന കടുത്ത ആഭ്യന്തര ഭിന്നത തന്നെയാണ് ഇതിലേക്ക് നയിച്ചതെന്നാണ് സൂചന.

മുതിർന്ന നടൻ ജഗദീഷിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സംഘടനയുടെ താൽക്കാലിക ചുമതലയ്ക്കായി ഒമ്പതംഗ സമിതി രൂപീകരിച്ചത്. രമേഷ് പിഷാരടിയെക്കൂടാതെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ, കലാഭവൻ ഷാജോൺ, സാദിഖ്, സുരേഷ് കൃഷ്ണ, ദേവി ചന്ദന, കൃഷ്ണപ്രഭ, ഡോ. റോണി ഡേവിഡ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

നാല് മാസമാണ് ഈ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക കാലാവധി. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ പുതിയ പൊതുതിരഞ്ഞെടുപ്പ് നടത്തി പുതിയൊരു ഭരണസമിതിയെ കണ്ടെത്തുക എന്നതാണ് താൽക്കാലിക സമിതിക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യം. എന്നാൽ സമിതി രൂപീകരിച്ച് മണിക്കൂറുകൾക്കകം തന്നെ അംഗങ്ങൾക്കിടയിൽ നിന്നും രാജി ആരംഭിച്ചത് പുതിയ കൺവീനർ രമേഷ് പിഷാരടിക്കും മറ്റ് മുതിർന്ന അംഗങ്ങൾക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നാടകീയ രംഗങ്ങൾക്ക് താരസംഘടന സാക്ഷ്യം വഹിച്ചേക്കും.

Tags: ammaramesh pisharadiASHA ARAVIND
Share
Tweet
SendShare

Latest stories from this section

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

വനിതാ സംവരണത്തിനും മണ്ഡലപുനർനിർണയത്തിനും അകാലിദളിന്റെ പിന്തുണ; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി സുഖ്ബീർ സിങ് ബാദൽ

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

Latest News

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തരത്തിലുള്ള ട്രാൻസാക്ഷൻ നിരക്കുകളും ഈടാക്കില്ല ; യു.പി.ഐ നിയമഭേദഗതിയിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

വനിതാ സംവരണത്തിനും മണ്ഡലപുനർനിർണയത്തിനും അകാലിദളിന്റെ പിന്തുണ; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി സുഖ്ബീർ സിങ് ബാദൽ

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology