Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘പാണക്കാട് തങ്ങൾമാർ മുസ്ലീം ലീഗിലെ ആൾദൈവങ്ങൾ, യമനിൽ നിന്നെത്തിയ അഭയാർത്ഥികൾ’; ചരിത്രം വിവരിച്ച്  ഡോ. കെ.എസ്. രാധാകൃഷ്ണൻ

by Brave India Desk
Jun 22, 2026, 03:33 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

 

കോഴിക്കോട്: പാണക്കാട് തങ്ങൾമാരെ മുസ്ലീം ലീഗിലെ ആൾദൈവങ്ങളെന്ന് വിശേഷിപ്പിച്ചും അവരുടെ ചരിത്ര പശ്ചാത്തലം വിവരിച്ചും ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാവും മുൻ പിഎസ്‌സി ചെയർമാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ. ഹിന്ദുക്കളുടെ ആൾദൈവങ്ങളെ അവഹേളിക്കാൻ ഇറങ്ങുന്ന ലീഗ് നേതാക്കൾ തങ്ങളുടെ സ്വന്തം ആൾദൈവങ്ങളെ മറക്കരുതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. യമനിൽ നിന്നും അഭയാർത്ഥികളായി മലബാറിൽ എത്തിയവരാണ് പാണക്കാട് തങ്ങൾമാരുടെ പൂർവ്വികരെന്നും ആത്മീയ പാണ്ഡിത്യത്തിന്റെ പേരിൽ തദ്ദേശീയ മുസ്ലീങ്ങൾ അവരെ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം തന്റെ കുറിപ്പിൽ അവകാശപ്പെടുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സയ്യിദ് അലി അൽ ഷിഹാബുദീൻ 1768-ൽ വളപട്ടണത്ത് കപ്പലിറങ്ങിയതും പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിൽ സയ്യിദ് ഹുസൈൻ ഇബിൻ മുഹ്ലർ അൽ ഷിഹാബുദ്ധീൻ മലബാറിലെത്തിയതുമായ ചരിത്ര സംഭവങ്ങൾ അദ്ദേഹം കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ക്രമേണ ഇവർ മുസ്ലീം ജനസംഖ്യ കൂടുതലുള്ള മലപ്പുറം പാണക്കാട്ടേക്ക് താമസം മാറുകയായിരുന്നു. ഖുർആനിലും അറബി ഭാഷയിലുമുള്ള പാണ്ഡിത്യം മുൻനിർത്തി തദ്ദേശീയർ ഇവരെ ആത്മീയ നേതാക്കളായി സ്വീകരിക്കുകയും പിന്നീട് മുസ്ലീം ലീഗ് ശക്തിപ്രാപിച്ചതോടെ ഇവർ രാഷ്ട്രീയ നേതാക്കളായി മാറുകയുമാണുണ്ടായത്. അരിമണിയും ഒറ്റരൂപയും ജപിച്ചു നൽകി സാധാരണക്കാരുടെ ആധിയും വ്യാധിയും അകറ്റി വിശ്വാസം നേടിയ ഇവർ പിന്നീട് മലപ്പുറത്തെ മുസ്ലീങ്ങളുടെ ജീവിതത്തിൽ അന്തിമ വിധി പറയുന്നവരായി മാറിയെന്നും ഈ അവസ്ഥയെയാണ് ‘ആൾദൈവം’ എന്ന് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം കുറിച്ചു.

ഇസ്‌ലാമിലെ സുന്നി-ഷിയാ തർക്കങ്ങളുടെയും പ്രവാചകന്റെ മരണശേഷമുണ്ടായ രാഷ്ട്രീയ ഭിന്നതകളുടെയും ചരിത്രവും ഡോ. കെ.എസ്. രാധാകൃഷ്ണൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. 930-ൽ മക്കയിൽ ഖുറാമതിയൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തെയും തീർത്ഥാടകരെ കൂട്ടക്കൊല ചെയ്ത് സംസം കിണറ്റിൽ തള്ളിയതിനെയും 1921-ലെ മലബാർ കലാപകാലത്ത് തൂവൂർ കിണറ്റിൽ ഹിന്ദുക്കളുടെ ശവശരീരങ്ങൾ തള്ളിയ സംഭവത്തോടും ഉപമിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഇറാഖിലും യമനിലും പീഡനങ്ങൾ നേരിട്ടപ്പോൾ ഭാരതത്തിന്റെ അഭയം നൽകുന്ന സംസ്കാരമാണ് ഇവർക്ക് തുണയായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറവിരോഗം ബാധിച്ച തീവ്ര മുസ്ലീം നേതാക്കളെ തങ്ങൾമാർ തന്നെ ഈ ചരിത്രങ്ങൾ ഓർമ്മിപ്പിക്കുന്നത് നന്നായിരിക്കുമെന്ന പരിഹാസത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

Tags: ks radhakrishnan
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies