Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Business

ഫിദൽ കാസ്ട്രോയെ തോൽപ്പിച്ച ക്യൂബൻ കുടുംബം: ബക്കാർഡിയുടെ വീര്യകഥ

by Brave India Desk
Jun 23, 2026, 03:28 pm IST
in Business
Share on Facebook
Tweet
WhatsApp
Telegram

 

ഒരു രാത്രികൊണ്ട് കോടികളുടെ സ്വത്തുക്കളും സ്വന്തം ജന്മനാടും നഷ്ടപ്പെട്ട്, തോക്കിൻമുനയിൽ നിന്ന് ജീവനും കൊണ്ട് ഓടേണ്ടി വന്ന ഒരു കുടുംബം! കമ്മ്യൂണിസ്റ്റ് ഏകാധിപതി ഫിദൽ കാസ്ട്രോയും  ചെഗുവേരയും ചേർന്ന് സർവ്വസ്വവും പിടിച്ചെടുത്തിട്ടും, വെറും ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഇന്ന് ലോകമദ്യ വിപണി ഭരിക്കുന്ന ഒരു വവ്വാൽ സാമ്രാജ്യം! കേൾക്കുമ്പോൾ ഒരു  സിനിമ പോലെ തോന്നാം, പക്ഷേ നിങ്ങൾ ഇന്ന് രാത്രി ഒരു പാർട്ടിയിലോ ബാറിലോ ഇരുന്ന് ആസ്വദിച്ചു കുടിക്കുന്ന ആ ‘ബക്കാർഡി’ (Bacardi) റമ്മിന് പിന്നിൽ ചോര മരവിക്കുന്ന ഇങ്ങനെയൊരു അതിജീവനത്തിന്റെ കഥയുണ്ട്. ഒരു കപ്പൽ നിറയെ സ്വർണ്ണത്തേക്കാൾ വിലയുള്ള രഹസ്യ ഫോർമുലയുമായി  ഫിദൽ കാസ്ട്രോയുടെ തോക്കിൻമുനയിൽ നിന്നും കടൽ കടന്ന് രക്ഷപ്പെട്ട ഒരു കുടുംബത്തിന്റെ കഥ! അതെ, ഇത് വെറുമൊരു റമ്മിന്റെ കഥയല്ല; ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ് ഏഴു തലമുറകളായി ലോകം കീഴടക്കി മുന്നേറുന്ന ‘ബക്കാർഡി’ (Bacardi) എന്ന വവ്വാൽ ബ്രാൻഡിന്റെ അവിശ്വസനീയമായ അതിജീവനത്തിന്റെ കഥയാണ്!

Stories you may like

ഒരൊറ്റ രാത്രികൊണ്ട് 245 കമ്പനികളെ പൂട്ടിച്ച സർക്കാർ നീക്കം! LIC പിറന്ന ചരിത്രം

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്പെയിനിൽ നിന്നും ക്യൂബയിലെ സാന്തിയാഗോയിലേക്ക് വണ്ടി കയറുമ്പോൾ ഡോൺ ഫാകുണ്ടോ ബക്കാർഡി മാസ്സോ എന്ന സാധാരണക്കാരന്റെ മനസ്സിൽ ഒരു ഭ്രാന്തൻ ചിന്തയുണ്ടായിരുന്നു. അക്കാലത്ത് റം എന്നാൽ മാന്യന്മാർ തൊടാത്ത, കടൽക്കൊള്ളക്കാരും കപ്പൽ ജീവനക്കാരും മാത്രം കുടിച്ച് ലക്കുകെടുന്ന, തൊണ്ട പൊള്ളിക്കുന്ന ഒരു തരം കയ്പ്പേറിയ നാടൻ ചാരായമായിരുന്നു. എന്നാൽ ഈ കരിമ്പ് ചാരായത്തെ യൂറോപ്പിലെ പ്രഭുക്കന്മാർ കുടിക്കുന്ന പ്രീമിയം വൈനുകളെപ്പോലെ അങ്ങേയറ്റം മൃദുവായ ഒരൊന്നൊന്നര ഡ്രിങ്കാക്കി മാറ്റാൻ കഴിയുമെന്ന് ഫാകുണ്ടോ ഉറച്ചു വിശ്വസിച്ചു. നീണ്ട പത്തു വർഷക്കാലം സ്വന്തം വീടിന്റെ അടുക്കളയിലും ഡിസ്റ്റിലറിയിലും കെമിക്കലുകളും വീപ്പകളുമായി അദ്ദേഹം പരീക്ഷണങ്ങൾ നടത്തി. ഒടുവിൽ കരിമണൽ ഉപയോഗിച്ച് മദ്യം ഫിൽട്ടർ ചെയ്ത് അഴുക്കുകൾ കളയുന്ന വിദ്യ അദ്ദേഹം കണ്ടെത്തി. കരിമ്പ് തോട്ടത്തിൽ നിന്നും വേർതിരിച്ചെടുത്ത ഒരു പ്രത്യേക തരം ഈസ്റ്റും (La Levadura Bacardí), കരിഞ്ഞ ഓക്ക് മരത്തിന്റെ വീപ്പകളിലെ ദീർഘകാലത്തെ സൂക്ഷിപ്പും കൂടിയായപ്പോൾ ലോകത്തിലെ ആദ്യത്തെ ‘ലൈറ്റ് റം’ പിറവിയെടുത്തു.

ഈ വിജയത്തിനിടയിലാണ് ഫാകുണ്ടോയുടെ പ്രിയതമ അമാലിയ ആ കാഴ്ച കാണുന്നത്. തങ്ങളുടെ ചെറിയ ഫാക്ടറിയുടെ തട്ടിൻപുറത്ത് നൂറുകണക്കിന് ഫ്രൂട്ട് വവ്വാലുകൾ താവളമടിച്ചിരിക്കുന്നു! പേടിച്ചുപോയ അമാലിയ പെട്ടെന്നാണ് ഒരുകാര്യം ഓർത്തത്—ക്യൂബൻ നാട്ടറിവുകൾ പ്രകാരം വവ്വാലുകൾ എന്നാൽ ഭാഗ്യത്തിന്റെയും കുടുംബ ഐക്യത്തിന്റെയും പ്രതീകമാണ്. തങ്ങളുടെ ഉൽപ്പന്നത്തിന് അടയാളമായി ഈ വവ്വാലിന്റെ ചിത്രം ഉപയോഗിച്ചാലോ എന്ന് അമാലിയ ചോദിച്ചപ്പോൾ ഫാകുണ്ടോയ്ക്ക് മറുത്തു ചിന്തിക്കേണ്ടി വന്നില്ല. അക്കാലത്ത് ക്യൂബയിൽ ഭൂരിഭാഗം പേർക്കും എഴുത്തും വായനയും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ കടകളിൽ ചെന്ന് പേര് പറഞ്ഞു വാങ്ങുന്നതിന് പകരം, കുപ്പയിലെ വവ്വാലിന്റെ പടം ചൂണ്ടി കാണിച്ച് ആളുകൾ വിളിക്കാൻ തുടങ്ങി: “അതാ, ആ വവ്വാലിന്റെ റം തന്നെ താ!” അങ്ങനെ ബക്കാർഡി എന്ന പേര് ജനങ്ങളുടെ നാവിലേക്ക് കുടിയേറി.

പക്ഷേ വിധി ആ കുടുംബത്തെ ക്രൂരമായി പരീക്ഷിക്കുകയായിരുന്നു. ഒന്നിനു പുറകെ ഒന്നായി ഉണ്ടായ ശക്തമായ ഭൂകമ്പങ്ങൾ ഫാക്ടറിയെ തകർത്തെറിഞ്ഞു. കോളറയും മറ്റ് പരീക്ഷണങ്ങളും വന്ന് കുടുംബത്തിലെ പ്രിയപ്പെട്ട പലരെയും മരണം കവർന്നുപോയി. ബിസിനസ്സ് തകർച്ചയുടെ അഗാധതയിലേക്ക് വീണിട്ടും തോറ്റുകൊടുക്കാൻ ആ കുടുംബം തയ്യാറായില്ല. ക്യൂബയ്ക്ക് പുറത്തേക്ക് ബിസിനസ്സ് വളർത്തണം എന്ന ദീർഘവീക്ഷണത്തോടെ അവർ സ്പെയിൻ, അമേരിക്ക, മെക്സിക്കോ, പ്യൂർട്ടോ റിക്കോ എന്നിവിടങ്ങളിൽ പുതിയ പ്ലാന്റുകൾ സ്ഥാപിച്ചു. തങ്ങളുടെ സാമ്രാജ്യം സുരക്ഷിതമാണെന്ന് കരുതിയിരുന്ന വേളയിലാണ് 1959-ൽ ചരിത്രത്തെ പിടിച്ചുലച്ച ക്യൂബൻ വിപ്ലവം പൊട്ടിപ്പുറപ്പെടുന്നത്. ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള പുതിയ കമ്മ്യൂണിസ്റ്റ് സർക്കാർ ബക്കാർഡി കമ്പനിയുടെ ക്യൂബയിലുള്ള എല്ലാ സ്വത്തുക്കളും ഫാക്ടറികളും ബാങ്ക് അക്കൗണ്ടുകളും ഒറ്റ രാത്രികൊണ്ട് കണ്ടുകെട്ടി! നൂറ്റാണ്ടുകളായി ചോരയും നീരുമൊഴുക്കി ഉണ്ടാക്കിയതെല്ലാം അവർക്ക് നഷ്ടമായി. ഉടുത്തതുണിയോടെ ബക്കാർഡി കുടുംബത്തിന് സ്വന്തം ജന്മനാട്ടിൽ നിന്നും ജീവനുംകൊണ്ട് ഓടേണ്ടി വന്നു.

എല്ലാം കഴിഞ്ഞു എന്ന് ലോകം കരുതിടത്തു നിന്നാണ് ബക്കാർഡിയുടെ യഥാർത്ഥ മാസ്സ് എൻട്രി തുടങ്ങുന്നത്. ഫാക്ടറികൾ ക്യൂബൻ സർക്കാർ പിടിച്ചെടുത്തെങ്കിലും, ബക്കാർഡി റമ്മിന്റെ യഥാർത്ഥ ഫോർമുലയും ആ വവ്വാൽ ലോഗോയുടെ ബൗദ്ധികാവകാശവും (Intellectual Property) മെക്സിക്കോയിലെയും പ്യൂർട്ടോ റിക്കോയിലെയും ഓഫീസുകളുടെ പേരിൽ നേരത്തെ തന്നെ ആ കുടുംബം മാറ്റി എഴുതിയിരുന്നു. അതുകൊണ്ടുതന്നെ ക്യൂബൻ സർക്കാരിന് ബക്കാർഡി എന്ന പേരിൽ റം പുറത്തിറക്കാൻ കഴിഞ്ഞില്ല. പൂജ്യത്തിൽ നിന്നും ആ കുടുംബം ബിസിനസ്സ് വീണ്ടും കെട്ടിപ്പടുത്തു. റമ്മിൽ മാത്രം ഒതുങ്ങാതെ പ്രശസ്തമായ ഗ്രേ ഗൂസ് വോഡ്ക, ബോംബെ സഫയർ ജിൻ, പാട്രോൺ ടെക്വില, മാർട്ടീനി തുടങ്ങി ഇരുന്നൂറിലധികം വമ്പൻ ആഗോള മദ്യ ബ്രാൻഡുകളെ അവർ വിലയ്ക്ക് വാങ്ങി തങ്ങളുടെ സാമ്രാജ്യം വിപുലീകരിച്ചു.

ഇന്ന്, 160-ലധികം വർഷങ്ങൾക്കിപ്പുറവും, ലോകത്തിലെ ഒട്ടുമിക്ക വമ്പൻ മദ്യക്കമ്പനികളും ഓഹരി വിപണിയിലേക്ക് ചേക്കേറിയപ്പോഴും ബക്കാർഡി മാത്രം വിപണിക്ക് കീഴടങ്ങിയിട്ടില്ല. ഫാകുണ്ടോയുടെ ഏഴാം തലമുറയിൽപ്പെട്ട കുടുംബാംഗങ്ങൾ തന്നെയാണ് ഇന്നും ഈ കമ്പനിയുടെ പൂർണ്ണ ഉടമസ്ഥർ. ലോകമെമ്പാടുമുള്ള 170-ൽ പരം രാജ്യങ്ങളിലായി, എണ്ണായിരത്തിലധികം ജീവനക്കാരുമായി, കോടികളുടെ വിറ്റുവരവോടെ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മദ്യക്കമ്പനിയായി ബക്കാർഡി ഇന്നും തലയുയർത്തി നിൽക്കുന്നു. അതുകൊണ്ട് ഇനി ബക്കാർഡിയുടെ ഒരു സിപ്പ് എടുക്കുമ്പോൾ ഓർക്കുക; നിങ്ങൾ നുണയുന്നത് വെറുമൊരു മദ്യമല്ല, ഒരു വിപ്ലവത്തിലും തകരാത്ത, തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കടുപ്പമേറിയ വീര്യമാണ്!

Tags: businessbacardi
Share
Tweet
Send
Share

Latest stories from this section

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies