Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

by Brave India Desk
Jun 24, 2026, 09:54 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനും ഇന്ത്യൻ ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ ഫ്രാഞ്ചൈസി വിടാനൊരുങ്ങുന്നതായും, താരത്തെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ രംഗത്തെത്തിയതായും റിപ്പോർട്ടുകൾ. അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യ ടീമിൽ നിന്നും പുറത്തേക്ക് പോകുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മുംബൈ ഇന്ത്യൻസിലേക്കുള്ള ഹാർദിക്കിന്റെ രണ്ടാം വരവ് അത്ര സുഗമമായിരുന്നില്ല.

അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ ഒരു തവണ മാത്രമാണ് മുംബൈയ്ക്ക് പ്ലേഓഫിൽ കടക്കാൻ സാധിച്ചത്. ഈ പശ്ചാത്തലത്തിലാണ് താരത്തെ ടീമിലെത്തിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും മുംബൈ മാനേജ്മെന്റിനെ സമീപിച്ചിരിക്കുന്നത്.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കെ.കെ.ആർ ടീം മാനേജ്മെന്റ് മുംബൈ ഇന്ത്യൻസ് ഉടമകളുമായി പലവട്ടം ട്രേഡിങ് ചർച്ചകൾ നടത്തിക്കഴിഞ്ഞു.  കഴിഞ്ഞ സീസണിൽ അജിങ്ക്യ രഹാനെയെ ഒരു താൽക്കാലിക ക്യാപ്റ്റനായി മാത്രമാണ് കെ.കെ.ആർ ചുമതലപ്പെടുത്തിയിരുന്നത്.

വരും സീസണിൽ റിങ്കു സിംഗ് ക്യാപ്റ്റൻസി ഏറ്റെടുക്കാൻ അനുയോജ്യമായ സമയമല്ലാത്തതിനാൽ, ഹാർദിക് കൊൽക്കത്തയിൽ എത്തിയാൽ നായകസ്ഥാനം അദ്ദേഹത്തിന് ലഭിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ തന്നെ കെ.കെ.ആർ ഇതിനായി ശ്രമിച്ചിരുന്നെങ്കിലും റിലയൻസിന്റെ വാർഷിക എജിഎം മീറ്റിംഗുകൾ കാരണം അന്ന് ചർച്ചകൾ നടന്നിരുന്നില്ല. എന്നാൽ ഇപ്പോൾ കൊൽക്കത്ത വീണ്ടും മുംബൈ നേതൃത്വവുമായി ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. ഹാർദിക്കിനായി പണം മാത്രം നൽകുന്ന ‘ഓൾ-ക്യാഷ്’ കരാറാണോ അതോ പകരക്കാരെ കൈമാറുന്ന ‘സ്വാപ്പ്’ കരാറാണോ നടക്കുകയെന്നതിൽ വ്യക്തത വന്നിട്ടില്ല.

ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ വെടിക്കെട്ട് യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ മുംബൈയ്ക്ക് നൽകി പകരം ഹാർദിക്കിനെ വാങ്ങാനുള്ള ഒരു ട്രേഡ് ഓഫറാണ് രാജസ്ഥാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാൽ ഈ ചർച്ചകൾ എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല. കൂടാതെ, അസം താരം റിയാൻ പരാഗിനെ തങ്ങളുടെ ദീർഘകാല ക്യാപ്റ്റനായി വളർത്തിയെടുക്കാനാണ് രാജസ്ഥാൻ റോയൽസ് മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ രാജസ്ഥാനിലേക്ക് പോയാൽ ഹാർദിക്കിന് നായകസ്ഥാനം ലഭിക്കാൻ സാധ്യത കുറവാണ്.

നായക പദവി കൂടി വെച്ചുനീട്ടുന്നതിനാൽ രാജസ്ഥാനേക്കാൾ കൊൽക്കത്തയിലേക്ക് മാറാനായിരിക്കും ഹാർദിക്കിന് താല്പര്യം കൂടുതൽ. ഐപിഎൽ ട്രാൻസ്ഫർ നിയമം പറയുന്നത് എന്ത്?ഐപിഎൽ നിയമപ്രകാരം ഒരു കളിക്കാരന് മറ്റൊരു ഫ്രാഞ്ചൈസിയുമായി വ്യക്തിപരമായി യാതൊരുവിധ ട്രേഡിങ് ചർച്ചകളും നടത്താൻ അനുവാദമില്ല. ചർച്ചകൾ പൂർണ്ണമായും ഫ്രാഞ്ചൈസികൾ തമ്മിൽ മാത്രമേ പാടുള്ളൂ. എന്നാൽ കളിക്കാരന്റെ പൂർണ്ണ സമ്മതമില്ലാതെ ഒരു ട്രേഡും നടത്താൻ കഴിയില്ല. താരം ഈ കൈമാറ്റത്തിന് സമ്മതിക്കാത്ത പക്ഷം, അദ്ദേഹത്തെ ലേലത്തിലേക്ക് വിട്ടുകൊടുക്കാൻ മുംബൈ നിർബന്ധിതരാകും

Tags: mumbai indiansHardik Pandyaipl 2026
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies