Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

6 കളിയിൽ 277 റൺസ്, ഒരു ടി20 ബൗളറുടെ ഏറ്റവും മോശം ഇക്കോണമി; പ്രസീദ് കൃഷ്ണ ഇന്ത്യൻ ജേഴ്സിയിൽ വൻ തോൽവി: ആകാശ് ചോപ്ര

by Brave India Desk
Jun 27, 2026, 11:52 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

അയർലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യ നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ, പേസർ പ്രസീദ് കൃഷ്ണയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ഓപ്പണറും പ്രമുഖ ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ പ്രസിദ്ധ് കൃഷ്ണ വൻതോതിൽ റൺസ് വഴങ്ങുന്നത് പതിവാക്കുകയാണെന്നും താരത്തിന് അന്താരാഷ്ട്ര തലത്തിൽ കളിക്കുമ്പോൾ കളിയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം കുറവാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

ജൂൺ 26 വെള്ളിയാഴ്ച ബെൽഫാസ്റ്റിൽ നടന്ന മത്സരത്തിൽ 4 ഓവറിൽ വിക്കറ്റൊന്നും നേടാതെ 57 റൺസാണ് കർണാടക സ്വദേശിയായ പ്രസിദ്ധ് കൃഷ്ണ വിട്ടുകൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 182 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 148 റൺസിന് പുറത്തായി 34 റൺസിന്റെ തോൽവി വഴങ്ങി.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ആകാശ് ചോപ്ര ഇന്ത്യൻ ബൗളിങ് നിരയിലെ പിഴവുകൾ അക്കമിട്ട് നിരത്തി. മത്സരത്തിൽ വാഷിംഗ്ടൺ സുന്ദർ എറിഞ്ഞ 16-ാം ഓവറിൽ 19 റൺസും, തൊട്ടടുത്ത ഓവറിൽ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 17-ാം ഓവറിൽ 27 റൺസും ആണ് അയർലൻഡ് അടിച്ചുകൂട്ടിയത്. ഈ രണ്ട് ഓവറുകളാണ് ശ്രേയസ് അയ്യർക്കും സംഘത്തിനും മത്സരം നഷ്ടപ്പെടുത്തിയത് എന്ന് ചോപ്ര നിരീക്ഷിച്ചു.

“ഹർഷിത് റാണയുടെ തിരിച്ചുവരവ് മികച്ചതായിരുന്നു. അർഷ്ദീപ് സിങ്ങും അക്സർ പട്ടേലും ശിവം ദുബെയും നന്നായി പന്തെറിഞ്ഞു. എന്നാൽ പ്രസിദ്ധ് കൃഷ്ണയുടെ കാര്യം ആശങ്കാജനകമാണ്. ഇന്ത്യയ്ക്കായി കളിച്ച 6 ടി20 മത്സരങ്ങളിൽ നിന്ന് 24 ഓവറിൽ താരം വിട്ടുകൊടുത്തത് 277 റൺസാണ്! ഒരു ടി20 ഇന്നിങ്സിൽ ആകെ 20 ഓവറുകളാണുള്ളത്. ഒരു ബൗളർ മാത്രം 24 ഓവറിൽ ഇത്രയും റൺസ് വഴങ്ങുക എന്ന് പറഞ്ഞാൽ അത് വളരെ കൂടുതലാണ്. അവന്റെ ഇക്കോണമി റേറ്റ് 11.5 ന് മുകളിലാണ്.”

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് പ്രസീദ് കൃഷ്ണയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും എന്നാൽ ഇന്ത്യൻ ജേഴ്സിയിൽ ആ വ്യക്തത കാണുന്നില്ലെന്നും ചോപ്ര വിലയിരുത്തി. “ഐപിഎൽ 2025-ൽ 25 വിക്കറ്റുകളോടെ പർപ്പിൾ ക്യാപ് നേടിയ താരമാണ് പ്രസീദ്. ഈ വർഷത്തെ ഐപിഎല്ലിലും 16 വിക്കറ്റുകൾ നേടി. ഐപിഎല്ലിലും താരം റൺസ് വഴങ്ങാറുണ്ടെങ്കിലും ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റ് അവന് കൃത്യമായ റോളുകൾ നൽകി മികച്ച രീതിയിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ ആ ചിന്താപരമായ വ്യക്തതയോ റോൾ തിരിക്കലോ കാണാൻ സാധിക്കുന്നില്ല. കൂടുതൽ വിമർശിക്കുന്നില്ല, കാരണം അവൻ അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല. എങ്കിലും 11.5 ഇക്കോണമിയിൽ റൺസ് നൽകുന്നത് അംഗീകരിക്കാനാകില്ല.”

നാളെ നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ പരമ്പര നഷ്ടപ്പെടാതിരിക്കാൻ ബൗളിങ് നിരയിലെ ഈ വൻ ചോർച്ച അടയ്ക്കുക എന്നതാകും ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

Tags: Aakash ChopraPrasidh Krishna
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies