Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മരണത്തിന് മുൻപ് ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി

by Brave India Desk
Jun 27, 2026, 02:44 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആറ്റുകാലിൽ വാടകവീട്ടിൽ താമസിച്ച് വരികയായിരുന്ന ഇരുപത്തിയേഴുകാരിയായ യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ ക്രൂരമായ ശാരീരിക പീഡനങ്ങളെ തുടർന്നാണെന്ന് പരാതി. ആറ്റുകാൽ സ്വദേശിനി ആരതിയെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുൻപ് ഭർത്താവ് അതുൽ തന്നെ ശാരീരികമായി ക്രൂരമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ ആരതി സ്വന്തം അമ്മയ്ക്ക് മൊബൈൽ ഫോണിൽ അയച്ചുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ആരതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് അതുലിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

Stories you may like

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചേമുക്കാലിന് ആരതി അമ്മയെ ഫോണിൽ വിളിച്ച് വീട്ടിലെ കടുത്ത പ്രശ്നങ്ങളെക്കുറിച്ചും അതുൽ തന്നെ ഉപദ്രവിക്കുന്നതിനെക്കുറിച്ചും പറഞ്ഞ് വിതുമ്പിയിരുന്നു. ഇതിന് ശേഷം താൻ നേരിടുന്ന ഭർതൃപീഡനങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും എഴുതിവെച്ച ശേഷമാണ് ആരതി ജീവനൊടുക്കിയത്. ഈ ആത്മഹത്യാക്കുറിപ്പ് പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലും വാടകവീട്ടിൽ വെച്ച് ആരതിയും അതുലും തമ്മിൽ രൂക്ഷമായ വഴക്കുണ്ടായിരുന്നു. തുടർന്ന് അതുൽ വീടിന് പുറത്തിറങ്ങി ഇരുന്ന സമയത്താണ് ആരതി മുറിക്കുള്ളിൽ കയറി വാതിലടച്ച് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.

ആരതിയെ മുറിക്കുള്ളിൽ കാണാതായതിനെ തുടർന്ന് അതുൽ തന്നെയാണ് വിവരം സുഹൃത്തിനെയും പിന്നീട് പോലീസിനെയും വിളിച്ച് അറിയിച്ചത്. സംഭവസ്ഥലത്ത് അതിവേഗമെത്തിയ പൊലീസ് മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോഴാണ് ആരതിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത ഭർതൃപീഡനമാണ് ആരതിയുടെ മരണത്തിന് കാരണമാക്കിയതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. പ്രതിയായ അതുലിനെ പോലീസ് നിലവിൽ തീവ്രമായി ചോദ്യം ചെയ്തുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഫോർട്ട് പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Tags: woman dies by suicide
Share
Tweet
Send
Share

Latest stories from this section

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

Latest News

യുക്രൈനിലെ രണ്ട് ഗ്രാമങ്ങൾ കൂടി പിടിച്ചെടുത്ത് റഷ്യ ; ഡൊണെറ്റ്‌സ്ക് മേഖലയിൽ 1,000 കിലോമീറ്റർ മുന്നേറ്റം

റഷ്യൻ ഡ്രോൺ ആക്രമണം ; യുക്രെയ്നിലെ ഇന്ത്യൻ മരുന്ന് നിർമ്മാണശാല തകർന്നു ; ഒരാൾ കൊല്ലപ്പെട്ടു

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

സൈനിക നടപടിയോ പുതിയ ഉപരോധങ്ങളോ പരിഹാരമാകില്ല ; അമേരിക്കയ്ക്ക് മുൻപിൽ നയം വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

സീറ്റുകളുടെ എണ്ണത്തിലല്ല , വിജയത്തിലാണ് കാര്യം ; കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയിട്ട് കാര്യമില്ലെന്ന് പരിഹാസവുമായി അഖിലേഷ് യാദവ്

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം; മദ്രസ അധികൃതർക്കെതിരെ കുടുംബം

ദേവരിയ ഏറ്റുമുട്ടൽ: ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകിയെ വെടിവെച്ച് പിടികൂടി യുപി പോലീസ്

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് പേടിയായിരുന്നു; സമാജ്‌വാദി പാർട്ടി ഇല്ലായിരുന്നെങ്കിൽ റായ്ബറേലിയിലും ജയിക്കില്ലായിരുന്നുവെന്ന് എസ്പി എം.പി

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ   കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies