Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കൊച്ചി കപ്പൽശാലയിലെ ‘ഐ ലവ് പാകിസ്താൻ’ എഴുത്തിന് പിന്നിൽ ആര്? എറണാകുളത്ത് ഒരു മാസത്തിനിടെ പിടിയിലായത് 16 ബംഗ്ലാദേശികൾ

by Brave India Desk
Jun 27, 2026, 02:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി നഗര കേന്ദ്രങ്ങളിൽ അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന വ്യാജരേഖകളുമായി തങ്ങിയിരുന്ന ആറ് ബംഗ്ലാദേശ് സ്വദേശികളെ കൂടി സുരക്ഷാ ഏജൻസികൾ കൂട്ടത്തോടെ പിടികൂടി. തൃപ്പൂണിത്തുറയിൽ വെച്ച് ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ (ATS) പ്രത്യേക അന്വേഷണസംഘമാണ് ഇവരെ വലയിലാക്കിയത്. റാക്കീവ് ഷാബ, മുഹമ്മദ് സൊഹൈൽ ഫറാസ്, താരേക്, സോഗിർ, മൈധി ഹാസിദ, മുഹമ്മദ് അഗിൻ എന്നിവരാണ് ഇപ്പോൾ പിടിയിലായ ബംഗ്ലാദേശ് സ്വദേശികൾ. നേവൽ ഇന്റലിജൻസ് നൽകിയ അതിരഹസ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എ.ടി.എസ് കൃത്യമായ പ്ലാനോടെ ഈ ഓപ്പറേഷൻ നടത്തിയത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റിലായ ബംഗ്ലാദേശികളുടെ എണ്ണം 16 ആയി ഉയർന്നു എന്നത് സംസ്ഥാന സുരക്ഷാ ഏജൻസികളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഈ വൻ നുഴഞ്ഞുകയറ്റ വാർത്ത പുറത്തുവന്നതോടെ  വലിയ രീതിയിലുള്ള ചർച്ചകൾക്കും ആശങ്കകൾക്കുമാണ് വഴിതുറന്നിരിക്കുന്നത്.

Stories you may like

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

കൊച്ചി കപ്പൽശാലയിൽ (Cochin Shipyard) നിർമ്മാണത്തിലിരിക്കുന്ന ബ്രിട്ടന്റെ (UK) ആഡംബര കപ്പലിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ‘ഐ ലവ് പാകിസ്ഥാൻ’ (I Love Pakistan) എന്ന് ചെറുതായി എഴുതിയ നിലയിൽ കണ്ടെത്തിയ സംഭവം വലിയ നയതന്ത്ര-സുരക്ഷാ വിവാദങ്ങൾക്ക് കാരണമായിരുന്നു. കപ്പലിന്റെ പ്രധാന ഭാഗത്തെ ഉരുക്ക് ഷീറ്റിലായിരുന്നു ഈ പാക് അനുകൂല എഴുത്ത് പ്രത്യക്ഷപ്പെട്ടത്. ദിവസേന ഇരുനൂറ്റമ്പതിലധികം മുതൽ മുന്നൂറോളം തൊഴിലാളികളാണ് ഈ കപ്പലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കപ്പൽശാലയ്ക്കുള്ളിൽ പ്രവേശിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നാണ് രേഖകളിൽ ഉള്ളത്. എന്നാൽ, ഈ അതിഥിത്തൊഴിലാളികളുടെ കൂട്ടത്തിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ച് ബംഗ്ലാദേശ് സ്വദേശികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന കടുത്ത സംശയം നേവൽ ഇന്റലിജൻസിന് ലഭിക്കുകയായിരുന്നു. കപ്പൽശാലയിലെ രാജ്യദ്രോഹപരമായ ഈ പാക് അനുകൂല എഴുത്തിന് പിന്നിൽ ഇവരിൽ ആരെങ്കിലുമാകാം എന്ന നിഗമനത്തിലാണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചത്.

ഈ അന്വേഷണത്തിനിടയിലാണ് കൊച്ചി കപ്പൽശാലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ചിലരും മറ്റ് ബംഗ്ലാദേശികളും തൃപ്പൂണിത്തുറ എരൂർ കോഴിവെട്ടുവെളി ഭാഗത്തെ രണ്ട് വാടകവീടുകളിലായി ഒളിവിൽ കഴിയുന്നുണ്ടെന്ന് സുരക്ഷാ ഏജൻസികൾക്ക് വ്യക്തമായ സൂചന ലഭിക്കുന്നത്. തുടർന്ന് എ.ടി.എസ് സംഘം ഈ വീടുകൾ വളഞ്ഞ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും വ്യാജമായി നിർമ്മിച്ച തിരിച്ചറിയൽ കാർഡുകളും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ അതിർത്തി പ്രദേശങ്ങൾ വഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടന്ന ഇവർ പിന്നീട് വ്യാജ വിലാസങ്ങളിൽ ഇന്ത്യൻ രേഖകൾ സംഘടിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൊച്ചിയിലെ അതീവ സുരക്ഷാ മേഖലയായ കപ്പൽശാലയിൽ ഉൾപ്പെടെ വിദേശ പൗരന്മാർ വ്യാജരേഖകളുമായി ജോലിക്ക് കയറിയത് രാജ്യസുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പിടിയിലായ പ്രതികളെ കേന്ദ്ര ഏജൻസികളുടെ സാന്നിധ്യത്തിൽ എ.ടി.എസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കപ്പൽശാലയിലെ എഴുത്തിന് പിന്നിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോ അതോ മറ്റ് ഏതെങ്കിലും ഭീകര സംഘടനകളുടെ സഹായം ഇവർക്ക് ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിലും എൻ.ഐ.എ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags: kochi
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

ഉത്തർപ്രദേശിൽ 150 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, 55 സീറ്റുകൾ നൽകാമെന്ന് സമാജ്‌‌വാദി പാർട്ടി ; ഇൻഡി സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നു

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Latest News

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies