Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

by Brave India Desk
Jun 27, 2026, 03:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയായ പതിനാലുകാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പ്രമുഖ മുസ്‌ലിം ലീഗ് നേതാവിനെതിരെ തലശ്ശേരി ടൗൺ പൊലീസ് പോക്‌സോ (POCSO) കേസ് രജിസ്റ്റർ ചെയ്തു. മുസ്ലീം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തലശ്ശേരി മേഖലയിലെ ഒരു ദർസിലെ പ്രധാന അധ്യാപകൻ കൂടിയാണ് പ്രതിയായ ഇയാൾ. തനിക്കെതിരെ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Stories you may like

കുട്ടികൾ കട്ടുകുടിച്ച ചുമ മരുന്ന്:കൃഷ്ണതുളസി കഫ് സിറപ്പ്

മേത്തച്ചിയാക്കി, ജിഹാദിയാക്കി, ലക്ഷങ്ങൾ ഒഴുക്കി വേട്ടയാടുന്നു; വമ്പൻ വെളിപ്പെടുത്തലുകളുമായി അൻസിബ ഹസ്സൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

ദർസിൽ താമസിച്ച് പഠിക്കുകയായിരുന്ന പതിനാലുകാരനായ ആൺകുട്ടിയെ അധ്യാപകനായ അഹമ്മദ് തേർളായി അധികാരമുപയോഗിച്ച് പലതവണ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രകടമായ വ്യത്യാസങ്ങളും കടുത്ത മാനസിക വിഷമങ്ങളും കണ്ടതിനെ തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ ചൈൽഡ് ലൈനെയും ശിശുക്ഷേമ സമിതിയെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടിയെ വിശദമായ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സ്വന്തം അധ്യാപകനിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രൂരമായ ലൈംഗിക പീഡന വിവരങ്ങൾ കുട്ടി തുറന്നുപറഞ്ഞത്.

ഇതിന് പിന്നാലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് ലഭിച്ച ഔദ്യോഗിക റിപ്പോർട്ടിന്റെയും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ 16-നാണ് തലശ്ശേരി ടൗൺ പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പീഡനത്തിനിരയായ പതിനാലുകാരന്റെ കൃത്യമായ മൊഴി മജിസ്‌ട്രേറ്റിന് മുന്നിലും പൊലീസിന് മുന്നിലും രേഖപ്പെടുത്തിയ ശേഷമാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോക്സോ ചുമത്തിയത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ-മത സംഘടനകളുടെ തലപ്പത്തിരിക്കുന്ന വ്യക്തിയിൽ നിന്ന് കുട്ടികൾക്കെതിരെ ഇത്തരം ക്രൂരതയുണ്ടായത് കടുത്ത പ്രതിഷേധങ്ങൾക്കാണ് കാരണമായിരിക്കുന്നത്. ഒളിവിൽ പോയ അഹമ്മദ് തേർളായിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്. പ്രതിയുടെ ഒളിത്താവളങ്ങളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും തലശ്ശേരി പൊലീസ് അറിയിച്ചു.

Tags: POCSO
ShareTweetSendShare

Latest stories from this section

മരണത്തിന് മുൻപ് ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി

മരണത്തിന് മുൻപ് ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി

ലക്ഷ്മിപ്രിയ വിഷയത്തിൽ അൻസിബ സത്യം മറച്ചുവെക്കുന്നു; ആരെയാണ് സംരക്ഷിക്കുന്നത്? ചോദ്യങ്ങളുമായി പ്രൊഡ്യൂസർ മിഥിലാജ് രംഗത്ത്, പരാതിയുടെ പകർപ്പും പുറത്ത്

ലക്ഷ്മിപ്രിയ വിഷയത്തിൽ അൻസിബ സത്യം മറച്ചുവെക്കുന്നു; ആരെയാണ് സംരക്ഷിക്കുന്നത്? ചോദ്യങ്ങളുമായി പ്രൊഡ്യൂസർ മിഥിലാജ് രംഗത്ത്, പരാതിയുടെ പകർപ്പും പുറത്ത്

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

കേരളത്തിൽ ഷിഗെല്ല വ്യാപനം അതിരൂക്ഷം: ഇന്ന് എട്ടുപേർക്ക് കൂടി രോഗബാധ; ഈ മാസം മാത്രം 6 മരണം

Latest News

ചരിത്ര വിജയത്തിന് പിന്നിലെ ആരും പറയാത്ത ‘ഹിറ്റ്മാൻ’ കഥ; ധോണിപ്പടയ്ക്ക് കന്നി ടി20 ലോകകപ്പ് സമ്മാനിച്ച രോഹിതിന്റെ 16 പന്തുകൾ

ചരിത്ര വിജയത്തിന് പിന്നിലെ ആരും പറയാത്ത ‘ഹിറ്റ്മാൻ’ കഥ; ധോണിപ്പടയ്ക്ക് കന്നി ടി20 ലോകകപ്പ് സമ്മാനിച്ച രോഹിതിന്റെ 16 പന്തുകൾ

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

കുട്ടികൾ കട്ടുകുടിച്ച ചുമ മരുന്ന്:കൃഷ്ണതുളസി കഫ് സിറപ്പ്

കുട്ടികൾ കട്ടുകുടിച്ച ചുമ മരുന്ന്:കൃഷ്ണതുളസി കഫ് സിറപ്പ്

അടി വാങ്ങിക്കൂട്ടുന്ന പ്രസീദല്ല, റൺസ് കെട്ടിപ്പൂട്ടുന്ന ഭുവിയാണ് ഇന്ത്യയ്ക്ക് ആവശ്യം; ടീം സെലക്ഷനെതിരെ ആരാധകർ

അടി വാങ്ങിക്കൂട്ടുന്ന പ്രസീദല്ല, റൺസ് കെട്ടിപ്പൂട്ടുന്ന ഭുവിയാണ് ഇന്ത്യയ്ക്ക് ആവശ്യം; ടീം സെലക്ഷനെതിരെ ആരാധകർ

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

കൊച്ചി കപ്പൽശാലയിലെ ‘ഐ ലവ് പാകിസ്താൻ’ എഴുത്തിന് പിന്നിൽ ആര്? എറണാകുളത്ത് ഒരു മാസത്തിനിടെ പിടിയിലായത് 16 ബംഗ്ലാദേശികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies