ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് തിരിച്ചടി. അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് ഹര്‍ജി തമിഴ്നാട് സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചു. അണക്കെട്ടില്‍ കേന്ദ്ര സേനയെ വിന്യസിക്കുക, അണക്കെട്ടില്‍ പരിശോധന നടത്താനെത്തുന്ന തമിഴ്നാട് ഉദ്യോഗസ്ഥരെ പരിശോധിക്കുന്ന കേരള പൊലീസ് നടപടി അവസാനിപ്പിക്കുക, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളസര്‍ക്കാരിന് കേന്ദ്രം നല്കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കി അതിന്റെ പ്രാരംഭ പഠനപ്രവര്‍ത്തനങ്ങള്‍ തടയുക എന്നീ മൂന്നു ആവശ്യങ്ങളുന്നയിച്ചായിരുന്നു തമിഴ്നാടിന്റെ ഹര്‍ജി.
ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഹ ബഞ്ചായിരുന്നു അപേക്ഷ പരിഗണിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിച്ചുകൊണ്ടും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ചുമുള്ള 2014-ലെ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവില്‍ ഭേദഗതിയും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post