Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

by Brave India Desk
Jun 28, 2026, 01:33 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ബ്രാൻഡിംഗുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിന്റെ നിലപാടിനെതിരെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെയും കടുത്ത രാഷ്ട്രീയ ആക്രമണവുമായി എ.എ. റഹീം എംപി. കെ.എം. ഷാജിക്ക് പാണക്കാട്ടല്ല, മറിച്ച് നാഗ്പൂരിലെ മോദിയാണ് തങ്ങളെന്ന് റഹീം പരിഹസിച്ചു. മോദിയുടെ പദ്ധതികളുടെ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവരുകൾ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ബ്രാൻഡിംഗ് നിബന്ധനകൾ കേരളത്തിൽ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെയാണ് എൽഡിഎഫ് കടുത്ത പ്രതിരോധവുമായി രംഗത്തെത്തിയിരിക്കുന്നത്. മനസ്സിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് കെ.എം. ഷാജിയെന്ന് റഹീം പരിഹസിച്ചു.

Stories you may like

ആഗോള ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഇന്ത്യ; വൈദ്യുതിയില്ലാതെ ആണവചൂടിൽ നിന്നും ‘ഹൈഡ്രജൻ’ ഉൽപ്പാദിപ്പിച്ചു, കൽപ്പാക്കത്ത് ലോകത്തെ ആദ്യ ചരിത്ര നേട്ടം!

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം എന്നാൽ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണെന്ന് എ.എ. റഹീം ചൂണ്ടിക്കാട്ടി. ‘സൗജന്യം കിട്ടിയ വീട്ടിൽ കിടക്കുന്നവനാണ്’ എന്ന ബോധം ഗുണഭോക്താക്കളിൽ ഉണ്ടാക്കുന്നത് മനുഷ്യന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ അല്പത്തം ആവർത്തിക്കാൻ ലീഗിനും യുഡിഎഫിനും എന്ത് രാഷ്ട്രീയ ബാധ്യതയാണുള്ളതെന്ന് വ്യക്തമാക്കണം. കെ.എം. ഷാജിയുടെ ഈ നിലപാട് തന്നെയാണോ മുസ്ലിം ലീഗിനെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.

നഗരങ്ങളിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ നൽകുന്ന ആകെ നാല് ലക്ഷം രൂപയിൽ വെറും 1.5 ലക്ഷം രൂപ മാത്രമാണ് കേന്ദ്ര വിഹിതമെന്ന് എംപി വ്യക്തമാക്കി. ബാക്കി തുക സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് കണ്ടെത്തുന്നത്. “കഴിഞ്ഞ പിണറായി വിജയൻ സർക്കാർ സംസ്ഥാനത്ത് 5,00,783 വീടുകൾ ഉറപ്പാക്കി. ഒരു ലക്ഷത്തിലധികം വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിലൊന്നിൽ പോലും ലൈഫ് പദ്ധതിയുടെ ഒരടയാളം പോലും പതിപ്പിക്കാൻ എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രത്തോട് പൊരുതി മലയാളിയുടെ ആത്മാഭിമാനം കാത്തു. ലോഗോ ബ്രാൻഡ് ചെയ്യാത്തതിനാൽ കേന്ദ്ര വിഹിതം തടഞ്ഞുവെച്ചപ്പോഴും ഞങ്ങൾ കീഴടങ്ങിയില്ല. എന്നാൽ ഇന്നത്തെ യുഡിഎഫ് സർക്കാർ മലയാളിയുടെ ആത്മാഭിമാനത്തെ മോദിയുടെ മുന്നിൽ പണയം വയ്ക്കുകയാണ്.” – എ.എ. റഹീം ആരോപിച്ചു.

Tags: Narendra ModiKM SHAJIA A Rahim
ShareTweetSendShare

Latest stories from this section

രാജസ്ഥാനിൽ വൻ പാക് ചാരക്കണ്ണികൾ തകർത്തു; 20-കാരനായ സ്ലീപ്പർ സെൽ ഏജന്റും യുവതിയും പിടിയിൽ, പിന്നിൽ ജെയ്ഷെ മുഹമ്മദ് ബന്ധമെന്ന് സൂചന

രാജസ്ഥാനിൽ വൻ പാക് ചാരക്കണ്ണികൾ തകർത്തു; 20-കാരനായ സ്ലീപ്പർ സെൽ ഏജന്റും യുവതിയും പിടിയിൽ, പിന്നിൽ ജെയ്ഷെ മുഹമ്മദ് ബന്ധമെന്ന് സൂചന

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

Latest News

ആഗോള ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഇന്ത്യ; വൈദ്യുതിയില്ലാതെ ആണവചൂടിൽ നിന്നും ‘ഹൈഡ്രജൻ’ ഉൽപ്പാദിപ്പിച്ചു, കൽപ്പാക്കത്ത് ലോകത്തെ ആദ്യ ചരിത്ര നേട്ടം!

ആഗോള ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഇന്ത്യ; വൈദ്യുതിയില്ലാതെ ആണവചൂടിൽ നിന്നും ‘ഹൈഡ്രജൻ’ ഉൽപ്പാദിപ്പിച്ചു, കൽപ്പാക്കത്ത് ലോകത്തെ ആദ്യ ചരിത്ര നേട്ടം!

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

രാജസ്ഥാനിൽ വൻ പാക് ചാരക്കണ്ണികൾ തകർത്തു; 20-കാരനായ സ്ലീപ്പർ സെൽ ഏജന്റും യുവതിയും പിടിയിൽ, പിന്നിൽ ജെയ്ഷെ മുഹമ്മദ് ബന്ധമെന്ന് സൂചന

രാജസ്ഥാനിൽ വൻ പാക് ചാരക്കണ്ണികൾ തകർത്തു; 20-കാരനായ സ്ലീപ്പർ സെൽ ഏജന്റും യുവതിയും പിടിയിൽ, പിന്നിൽ ജെയ്ഷെ മുഹമ്മദ് ബന്ധമെന്ന് സൂചന

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies