Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഗംഭീറിന്റെ കീഴിൽ ഓൾറൗണ്ടർമാരുടെ അതിപ്രസരം; ഇന്ത്യയ്ക്ക് വേണ്ടത് തനി മിഡിൽ ഓർഡർ ബാറ്ററെ; വൈറ്റ്‌വാഷ് നാണക്കേടിന് പിന്നാലെ തുറന്നടിച്ച് മഞ്ജരേക്കർ

by Brave India Desk
Jun 29, 2026, 10:33 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടി20 ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ദയനീയമായി വൈറ്റ്‌വാഷ് (0-2) ചെയ്യപ്പെട്ടതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീറിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരവും പ്രമുഖ കായിക നിരീക്ഷകനുമായ സഞ്ജയ് മഞ്ജരേക്കർ. സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയതും ഗംഭീറിന്റെ അനാവശ്യ ടീം പരീക്ഷണങ്ങളുമാണ് ഇന്ത്യയ്ക്ക് നാണംകെട്ട പരാജയം സമ്മാനിച്ചതെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.

അയർലൻഡിനെതിരെ വമ്പൻ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യ രണ്ട് മത്സരങ്ങളിലും പരാജയമേറ്റു വാങ്ങുകയായിരുന്നു. ലോക ചാമ്പ്യന്മാർ അയർലൻഡ് മണ്ണിൽ ഇത്തരമൊരു തകർച്ച നേരിട്ടതോടെ സോഷ്യൽ മീഡിയയിലും കടുത്ത വിമർശനങ്ങളാണ് ഗൗതം ഗംഭീറിന് നേരെ ഉയരുന്നത്. ഈ ട്രെൻഡ് ഏറ്റുപിടിച്ചുകൊണ്ട് ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡ് ഗംഭീറിനെ എക്സിലൂടെ ക്രൂരമായി പരിഹസിച്ചു.

Stories you may like

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

“ഗൗതം ഗംഭീറിനെ ഞങ്ങളുടെ കോച്ചിങ് സ്റ്റാഫിലേക്ക് എടുക്കാൻ താല്പര്യമില്ലെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു. പക്ഷേ അദ്ദേഹത്തിന് കഴിവുണ്ട്. ഇത്തരം മികച്ച ഇന്ത്യൻ കളിക്കാരെ വെച്ചുകൊണ്ട് അയർലൻഡിൽ പോയി ഇങ്ങനെയൊരു ഫലം ഉണ്ടാക്കണമെങ്കിൽ അത് വല്ലാത്തൊരു കഴിവ് തന്നെയാണ്!” ഐസ്‌ലൻഡ് ക്രിക്കറ്റ് കുറിച്ചു.

മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ഗംഭീറിന്റെ കളി തന്ത്രങ്ങളിലെ പോരായ്മകൾ കൃത്യമായി വിശകലനം ചെയ്താണ് വിമർശനം ഉന്നയിച്ചത്. ടീമിൽ പാർട്ട് ടൈം ഓൾറൗണ്ടർമാരെ അനാവശ്യമായി കുത്തിനിറയ്ക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. “മുൻപ് ടീമിൽ ഓൾറൗണ്ടർമാർ കുറവായിരുന്നു. എന്നാൽ ഇപ്പോൾ ഗംഭീറിന്റെ കീഴിൽ അത് ആവശ്യത്തിലധികമായി മാറിയിരിക്കുന്നു. ഇന്ത്യയ്ക്ക് ഇപ്പോൾ അടിയന്തിരമായി വേണ്ടത് ഒരു ശുദ്ധമായ (Pure) മിഡിൽ ഓർഡർ ബാറ്ററെയാണ്!” – മഞ്ജരേക്കർ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

ഇന്ത്യയിലെ ബാറ്റിങ് സൗഹൃദ പിച്ചുകളിൽ കളിക്കുന്നതുപോലെയല്ല വിദേശത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെന്നും, ബൗളർമാരെ പിന്തുണയ്ക്കുന്ന പിച്ചുകളിൽ കളിക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് ആഴമില്ലെന്നും പോസ്റ്റ്-മാച്ച് ഷോയിലെ ചർച്ചയ്ക്കിടെ അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇത്തരം കഠിനമായ സാഹചര്യങ്ങളിൽ ടീമിനെ തുണയ്ക്കാൻ ശുഭ്മൻ ഗില്ലിനെപ്പോലെയുള്ള സാങ്കേതിക തികവുള്ള കളിക്കാരെ വീണ്ടും ടി20-യിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മഞ്ജരേക്കർ ആവശ്യപ്പെട്ടു. ഗിൽ മികച്ച രീതിയിൽ ഐപിഎൽ പൂർത്തിയാക്കിയ താരമാണ്. ഇംഗ്ലണ്ടിലും മറ്റ് വിദേശ മണ്ണിലും കളിച്ചു പരിചയമുള്ളതിനാൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ കൂടുതൽ മികവോടെ ബാറ്റ് ചെയ്യാൻ ഗില്ലിന് സാധിക്കുമെന്നും, പെട്ടെന്നല്ലെങ്കിലും സാവധാനം ഗില്ലിനെ ട്വന്റി-20 ക്രിക്കറ്റിന്റെ ഭാഗമാക്കുകയാണ് ഇന്ത്യ ഇനി ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയർലൻഡിനെതിരെയുള്ള കനത്ത പ്രഹരത്തിന് ശേഷം ഇന്ത്യൻ ടീം ഇനി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ്. ജൂലൈ 1 മുതലാണ് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരങ്ങൾ ആരംഭിക്കുന്നത്.

Tags: India Vs IrelandSANJAY MANAJAREKARbcciindian cricketgautham gambhir
Share
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies