Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

by Brave India Desk
Jun 30, 2026, 07:54 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യ സിന്ധുനദി ജലക്കരാർ (Indus Waters Treaty) മരവിപ്പിച്ചതിനെതിരെ രാജ്യാന്തര തലത്തിൽ പുതിയ നയതന്ത്ര യുദ്ധത്തിന് തുടക്കമിട്ട് പാകിസ്താൻ. കരാർ പുനഃസ്ഥാപിക്കാൻ ആഗോള പിന്തുണ തേടുന്നതിനായി പാകിസ്താൻ ചൊവ്വാഴ്ച ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതായാണ് വിവരം. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ ആസിം മുനീറും ഉൾപ്പെടെയുള്ള ഉന്നത സൈനിക-സിവിൽ നേതൃത്വവും അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുക്കുന്ന ഈ സമ്മേളനത്തിലൂടെ തങ്ങളുടെ പുതിയ ‘ഗ്ലോബൽ വാട്ടർ ഡിപ്ലോമസി സ്ട്രാറ്റജി’ (Global Water Diplomacy Strategy) പുറത്തിറക്കാനാണ് ഇസ്ലാമാബാദ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ജലനയങ്ങൾക്കെതിരെ ആഗോള വേദികളിൽ കടുത്ത നിലപാട് സ്വീകരിക്കാനും നിയമപരവും നയതന്ത്രപരവുമായ പ്രതിരോധം തീർക്കാനുമാണ് പാകിസ്താൻ്റെ നീക്കം.

Stories you may like

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

കഴിഞ്ഞ വർഷം ഏപ്രിലിൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കടുത്ത തീരുമാനത്തിലേക്ക് കടന്നതും ദശാബ്ദങ്ങൾ പഴക്കമുള്ള സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതും. ഇതിനുപിന്നാലെ ഇന്ത്യ തങ്ങൾക്കെതിരെ ‘ജല ഭീകരവാദം’ (Water Terrorism) നടത്തുകയാണെന്ന് അന്താരാഷ്ട്ര തലത്തിൽ വരുത്തിതീർക്കാനാണ് പാകിസ്താൻ ഇപ്പോൾ ശ്രമിക്കുന്നത്. രാജ്യത്തെ പകുതിയോളം തൊഴിലാളികൾ ആശ്രയിക്കുന്ന കാർഷിക മേഖലയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും സിന്ധുനദിയിലെ ജലലഭ്യത അനിവാര്യമാണെന്നും ഉഭയകക്ഷി ചർച്ചകൾ തടസ്സപ്പെട്ടാലും ജലപ്രവാഹം തടയാൻ ഇന്ത്യക്ക് അവകാശമില്ലെന്നുമാണ് പാകിസ്ഥാന്റെ വാദം. പെർമനന്റ് സിന്ധു കമ്മീഷൻ ഉൾപ്പെടെയുള്ള ഉഭയകക്ഷി സംവിധാനങ്ങൾ ഇപ്പോൾ നിശ്ചലമായതോടെയാണ് ഈ തർക്കം അന്താരാഷ്ട്രവൽക്കരിക്കാൻ പാകിസ്ഥാൻ നിർബന്ധിതരായത്.

ഭരണകൂടവും സൈന്യവും സംയുക്തമായി ഈ വിഷയത്തിൽ ഒന്നിച്ച് നിൽക്കുന്നത് വഴി രാജ്യ സുരക്ഷയ്ക്ക് ഇത് എത്രത്തോളം പ്രധാനമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കൂടിയാണ് ഷെഹ്ബാസ് ഷെരീഫും ആസിം മുനീറും ശ്രമിക്കുന്നത്. ഒപ്പം, രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി, ഡാമുകളുടെ അഭാവം, ജല മാനേജ്‌മെന്റിലെ ദീർഘകാലത്തെ പരാജയങ്ങൾ എന്നിവയിൽ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാനും പാകിസ്താൻ ഈ ഇന്ത്യ വിരുദ്ധ കാർഡാണ് ഉപയോഗിക്കുന്നത്. എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്താൻ വിശ്വസനീയവും ശാശ്വതവുമായ നടപടികൾ സ്വീകരിക്കുന്നത് വരെ കരാർ പുനഃസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ന്യൂഡൽഹി.

Tags: Pakistan goes global over IndusTreaty freezeplans diplomatic offensive
Share
Tweet
Send
Share

Latest stories from this section

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

Latest News

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies