Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അമ്പയറുടെ തീരുമാനം തനിക്ക് അനുകൂലമാക്കാൻ സെവാഗ് പയറ്റിയ ‘ബ്രാൻഡഡ്’ തന്ത്രം, 2008-ലെ മൊഹാലി ടെസ്റ്റിലെ വിവാദ സംഭവം; ഒരു ഫ്ലാഷ്ബാക്ക്

by Brave India Desk
Jun 30, 2026, 07:20 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

മുൻ പാകിസ്ഥാൻ അമ്പയർ അസദ് റൗഫിന് ബ്രാൻഡഡ് സമ്മാനങ്ങൾ നൽകി തനിക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചു എന്ന മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിന്റെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് ഒരു സമയത്ത് വലിയ രീതിയിൽ ചർച്ച ആയിരുന്നു. ഒരു ടെലിവിഷൻ അഭിമുഖത്തിൽ സെവാഗ് നടത്തിയ പരാമർശങ്ങളാണ് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.

2008-ൽ മൊഹാലിയിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് വിവാദമായ സംഭവം. മിച്ചൽ ജോൺസന്റെ പന്തിൽ സെവാഗ് ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിന്റെ കൈകളിലെത്തിയെങ്കിലും അമ്പയർ അസദ് റൗഫ് ഔട്ട് വിളിക്കാൻ തയ്യാറായില്ല. ഇത് ഓസ്‌ട്രേലിയൻ താരങ്ങളുടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. താൻ ബാറ്റിൽ പന്ത് തട്ടിയത് വ്യക്തമായി അറിഞ്ഞിരുന്നുവെന്നും, എന്നാൽ റൗഫ് ഔട്ട് വിളിക്കാതിരുന്നതുകൊണ്ട് താൻ ക്രീസിൽ തുടരുകയായിരുന്നുവെന്നുമാണ് സെവാഗ് പിന്നീട് വെളിപ്പെടുത്തിയത്.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

അസദ് റൗഫിന് ബ്രാൻഡഡ് ഉത്പന്നങ്ങളോട് വലിയ കമ്പമുണ്ടായിരുന്നുവെന്ന് സെവാഗ് പറയുന്നു. താൻ അഡിഡാസ് കമ്പനിയുടെ ബ്രാൻഡ് അംബാസഡറായിരുന്ന കാലത്ത് റൗഫിന് ധാരാളം ബ്രാൻഡഡ് ഷൂകൾ, കൂളിങ് ഗ്ലാസുകൾ, ടി-ഷർട്ടുകൾ എന്നിവ സമ്മാനമായി നൽകിയിരുന്നു. ഇതിനു പകരമായി താൻ ബാറ്റ് ചെയ്യുമ്പോൾ ‘വിരൽ ഉയർത്തരുത്’ എന്ന് തമാശരൂപേണ റൗഫിനോട് ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും, അദ്ദേഹം അത് പാലിക്കാറുണ്ടായിരുന്നുവെന്നും സെവാഗ് അന്ന് തുറന്നു പറഞ്ഞു.

സെവാഗിന്റെ പരാമർശങ്ങൾ അസദ് റൗഫ് അക്കാലത്ത് പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു. താൻ ഒരിക്കലും അത്തരം കൃത്രിമങ്ങൾക്ക് മുതിർന്നിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2006 മുതൽ 2013 വരെ ഐസിസി എലൈറ്റ് പാനലിൽ തിളങ്ങിയ റൗഫിന്റെ കരിയർ, 2013-ലെ ഐപിഎൽ സ്പോട്ട് ഫിക്സിംഗ് വിവാദത്തോടെയാണ് തകർന്നത്. 2016-ൽ ബിസിസിഐ അദ്ദേഹത്തെ അഞ്ച് വർഷത്തേക്ക് വിലക്കിയിരുന്നു. പിന്നീട് ലഹോറിലെ ലാൻഡ ബസാറിൽ ഒരു ചെറിയ കടയിൽ ജോലി നോക്കി വരികയായിരുന്ന റൗഫ്, 2022 സെപ്റ്റംബറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

Sehwag shares a funny story related to Umpires and Ricky Ponting 😂

Via Instagram pic.twitter.com/qtD4IgWo6Y

— Cricketopia (@CricketopiaCom) August 1, 2023

 

Tags: bcciindian cricketvirender sehwag
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies