Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജുവിന് എന്താണ് പറ്റിയത്? ലോകകപ്പിന് ശേഷം തുടർച്ചയായ ബാറ്റിങ് പരാജയം; മലയാളി താരത്തിന്റെ തകർച്ചയ്ക്ക് പിന്നിലെ ആ 3 വില്ലന്മാർ

by Brave India Desk
Jul 2, 2026, 11:38 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

അയർലൻഡ് പര്യടനത്തിലും ഇംഗ്ലണ്ടിനെതിരായ ആദ്യ പോരാട്ടത്തിലും സഞ്ജു സാംസൺ വമ്പൻ പരാജയമായി മാറിയതോടെ കടുത്ത വിമർശനങ്ങളാണ് താരം നേരിടുന്നത്. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ടീമിൽ സ്ഥാനം ഉറപ്പിച്ചെന്ന് ഏവരും കരുതിയ സഞ്ജു ഇന്ത്യൻ പ്രീമിയർ ലീഗിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.

അങ്ങനെ എല്ലാം കൊണ്ടും മികച്ച സമയത്തിലൂടെ പോകുന്നു ഏന് കരുതിയ സമയത്താണ് സഞ്ജുവിന് അപ്രതീക്ഷിത പണിയായി അയർലൻഡ് പര്യടനവും ഇംഗ്ലണ്ട് പര്യടനവും വന്നത്. ഈ രണ്ട് പര്യടനങ്ങളുമായി താരം കളിച്ച മൂന്ന് മത്സരങ്ങൾ പരിശോധിച്ചാൽ താരത്തിന്റെ ചില പോരായ്മകൾ വ്യക്തമായി നമുക്ക് മനസിലാകും. അവയിൽ ചിലത് നോക്കാം:

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

1. ഷോർട്ട് പിച്ച് പന്തുകളിലെ കടുത്ത ബലഹീനത

എതിർ ടീമിലെ ബൗളർമാർ ഇപ്പോൾ സഞ്ജുവിന്റെ ഈ വലിയ പോരായ്മ കൃത്യമായി മനസ്സിലാക്കി കഴിഞ്ഞു. സഞ്ജു ക്രീസിലെത്തുമ്പോൾ തന്നെ അവർ തുടർച്ചയായി ഷോർട്ട് പിച്ച് പന്തുകൾ എറിയുകയും ലെഗ് സൈഡിൽ ഡീപ്പിൽ ഫീൽഡർമാരെ നിർത്തി കെണിയൊരുക്കുകയും ചെയ്യുന്നു. ഈ പന്തുകളെ അതിജീവിക്കാൻ കഴിയാതെ വമ്പൻ അടികൾക്ക് ശ്രമിച്ച് സഞ്ജു വിക്കറ്റ് കളയുകയാണ്. ബാറ്റിങ് ഇതിഹാസങ്ങളായ സുനിൽ ഗാവസ്കറും വിവിയൻ റിച്ചാർഡ്സും സഞ്ജുവിന്റെ ഈ ഷോർട്ട് പിച്ച് പോരായ്മ പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2. ടൈമിങ്ങിന്റെ കുറവും അനാവശ്യ ധൃതിയും

ക്രീസിലെത്തിയാൽ ആദ്യ പന്ത് മുതൽ ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനും അതിവേഗം ബൗണ്ടറികൾ നേടാനും ശ്രമിക്കുന്ന അഗ്രസ്സീവ് ശൈലിയാണ് സഞ്ജുവിന്റേത്. എന്നാൽ ടി20 ഫോർമാറ്റിൽ ഈ അമിത ആക്രമണ ശൈലി താരത്തിന് തന്നെ തിരിച്ചടിയാകുന്നു. നിലവിൽ പന്ത് കൃത്യമായി ടൈം ചെയ്യാൻ സഞ്ജുവിന് സാധിക്കുന്നില്ല. ക്രീസിൽ നിലയുറപ്പിക്കുന്നതിന് മുൻപ് തന്നെ വമ്പൻ ഷോട്ടുകൾക്കായി ധൃതികൂട്ടുന്നത് കാരണം പിഴവുകൾ സംഭവിക്കുകയും വിക്കറ്റ് നഷ്ടമാകുകയും ചെയ്യുന്നു.

3. കാലനക്കമില്ലാത്ത ആ ബാറ്റിങ് സ്റ്റാൻസ്

സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനും നിലവിലെ പരാജയങ്ങൾക്ക് ഒരു കാരണമായി വിദഗ്ധർ വിലയിരുത്തുന്നു. സഞ്ജുവിന്റെ മുൻകാൽ ബൗളർക്ക് നേരെ അല്പം തുറന്ന രീതിയിലാണ് ഉള്ളത്. തല അനക്കാതെ കൃത്യമായ ബാലൻസോടെയാണ് താരം നിൽക്കുന്നതെങ്കിലും, ആധുനിക ബാറ്റർമാരെപ്പോലെ പന്ത് നേരിടുന്നതിന് മുൻപ് സഞ്ജു യാതൊരുവിധ കാലനക്കവും നടത്തുന്നില്ല.

വിക്കറ്റിൽ നിന്നും അല്പം മാറി തികച്ചും നിശ്ചലമായി നിന്ന്, ബൗളർ പന്ത് റിലീസ് ചെയ്ത ശേഷം മാത്രം പ്രതികരിക്കുന്നതാണ് സഞ്ജുവിന്റെ ശൈലി. തന്റെ വേഗതയേറിയ കൈകൾക്കും ഹാൻഡ്-ഐ കോർഡിനേഷനും മാത്രം മുൻഗണന നൽകി, കാലുകൾ ചലിപ്പിക്കാതെ കളിക്കാൻ നോക്കുന്നതാണ് സഞ്ജുവിന് ഇപ്പോൾ വിനയാകുന്നത്. ഇംഗ്ലീഷ് പിച്ചുകളിലെ പേസിനും സ്വിങ്ങിനും മുന്നിൽ ഈ കാലനക്കമില്ലായ്മ വലിയ പഴുതുകൾ ഉണ്ടാക്കുന്നുണ്ട്.

ചുരുക്കി പറഞ്ഞാൽ ഈ പിഴവുകൾ പരിഹരിച്ചില്ലെങ്കിൽ സഞ്ജുവിന് ഇനി ഒരു തിരിച്ചുവരവില്ല എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.

Tags: bccisanju samsonindian cricket
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഇരുട്ടിൽ തപ്പേണ്ട! ഇനി പവർകട്ട് സമയവും മുന്നറിയിപ്പും മൊബൈൽ ഫോണിലെത്തും; കെഎസ്ഇബി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies