Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

വൈഭവ് വന്നതുകൊണ്ട് മാത്രം സഞ്ജു പുറത്ത്, അല്ലാത്തപക്ഷം ഇത് ചിന്തിക്കാൻ പോലും കഴിയില്ല; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി വസീം ജാഫർ

by Brave India Desk
Jul 5, 2026, 02:57 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയ മാനേജ്‌മെന്റ് തീരുമാനത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്ററും ആർസിബി താരവുമായ വസീം ജാഫർ രംഗത്തെത്തി. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ സഞ്ജുവിനെ പുറത്തിരുത്തിയത് ടീം മാനേജ്‌മെന്റ് എത്രയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഒരു കളിക്കാരൻ എന്ന നിലയിൽ സഞ്ജുവിന് അത് വലിയ മാനസിക വിഷമവും സങ്കടവും ഉണ്ടാക്കുമെന്നത് ഉറപ്പാണെന്ന് വസീം ജാഫർ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ഇന്നിങ്സുകളിൽ നിന്ന് വെറും ആറ് റൺസ് മാത്രം നേടിയതിനെ തുടർന്നാണ് സഞ്ജുവിനെ മാറ്റി 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകിയത്. ഓപ്പണർ അഭിഷേക് ശർമ്മ രണ്ട് അർദ്ധസെഞ്ച്വറികളോടെ മികച്ച ഫോമിലാണെന്നതും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട് എന്നതുമാണ് സഞ്ജുവിന് തിരിച്ചടിയായത്.

വൈഭവ് സൂര്യവംശിയെ ടീമിലേക്ക് കൊണ്ടുവരേണ്ടി വന്നതുകൊണ്ട് മാത്രമാണ് സഞ്ജുവിനെ മാറ്റേണ്ടി വന്നതെന്നും അല്ലാത്തപക്ഷം സഞ്ജുവിനെ പുറത്തിരുത്തുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ജാഫർ നിരീക്ഷിച്ചു. തുടർച്ചയായി കുറഞ്ഞ സ്കോറുകളിൽ പുറത്തായതിന്റെ ഭാരം ഒടുവിൽ സഞ്ജുവിന്റെ തലയിലാണ് വീണത്. എന്നാൽ സഞ്ജു ഏത് തരത്തിലുള്ള കളിക്കാരനാണെന്ന് എല്ലാവർക്കും അറിയാമെന്നും ഫോമിലേക്ക് ഉയർന്നാൽ സെഞ്ച്വറികൾ അടിച്ചുകൂട്ടാൻ കെൽപ്പുള്ള സഞ്ജുവിനെ മാറ്റേണ്ടി വന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സഞ്ജുവിന്റെ കരിയറിന്റെ അവസാനമല്ലെന്നും വരാനിരിക്കുന്ന അവസരങ്ങൾക്കായി താരം കാത്തിരിക്കണമെന്നും വസീം ജാഫർ ഓർമ്മിപ്പിച്ചു.

Stories you may like

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

വെറും മൂന്നോ നാലോ മത്സരങ്ങൾക്ക് മുൻപ് നടന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടധാരണത്തിൽ പ്രധാന പങ്കുവഹിച്ച സഞ്ജു സാംസണെ നമ്മൾ ഒരുപാട് പ്രശംസിച്ചതാണെന്നും അദ്ദേഹം ആ ടൂർണമെന്റിലെ മികച്ച കളിക്കാരനായിരുന്നു എന്ന കാര്യവും വിസ്മരിക്കരുത്. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ കരിയർ അവസാനിച്ചുവെന്ന് കരുതാൻ താൻ ഒട്ടും ആഗ്രഹിക്കുന്നില്ല. സഞ്ജു തികച്ചും അസാധാരണ പ്രതിഭയുള്ള കളിക്കാരനാണ്, അദ്ദേഹം കൂടുതൽ കരുത്തോടെ തന്റെ അടുത്ത അവസരത്തിനായി കാത്തിരിക്കുമെന്നും വസീം ജാഫർ പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ 57 ഇന്നിങ്സുകളിൽ നിന്നായി മൂന്ന് സെഞ്ച്വറികളും ആറ് അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 1,405 റൺസാണ് 31-കാരനായ സഞ്ജു സാംസൺ അന്താരാഷ്ട്ര ടി20യിൽ നേടിയിട്ടുള്ളത്.

അതേസമയം ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി മാഞ്ചസ്റ്ററിൽ ചരിത്രം കുറിച്ച വൈഭവ് സൂര്യവംശിയുടെ നേട്ടത്തെ വസീം ജാഫർ പ്രശംസിച്ചു. അരങ്ങേറ്റ മത്സരത്തിൽ 10 പന്തിൽ 14 റൺസ് മാത്രമാണ് നേടിയതെങ്കിലും വൈഭവിനും അവന്റെ കുടുംബത്തിനും കോച്ചുമാർക്കും ഇത് തികച്ചും അഭിമാനകരമായ നിമിഷമാണ്. ബിഹാറിൽ നിന്നുള്ള ഒരു കൊച്ചുകുട്ടി കളി മികവിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുക എന്നത് ചെറിയ കാര്യമല്ല. അടുത്ത കാലത്തൊന്നും ഒരു യുവതാരത്തിന്റെ അരങ്ങേറ്റത്തെക്കുറിച്ച് ക്രിക്കറ്റ് ലോകത്ത് ഇത്രയധികം ചർച്ചകളും ഹൈപ്പും ഉണ്ടായതായി താൻ ഓർക്കുന്നില്ലെന്നും വൈഭവിന് മികച്ചൊരു ഭാവി ആശംസിക്കുന്നതായും വസീം ജാഫർ പറഞ്ഞു.

Tags: sanju samsonindian cricketwasim jaffer
Share
Tweet
Send
Share

Latest stories from this section

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

Latest News

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies