Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

100% വെളിച്ചം, സീറോ ചൂട്:ആരും പറയാത്ത മിന്നാമിനുങ്ങ് വിശേഷങ്ങൾ

by Brave India Desk
Jul 12, 2026, 01:09 pm IST
in International
Share on Facebook
Tweet
WhatsAppTelegram

 

നാട്ടിൻപുറത്തെ ആ പഴയ സന്ധ്യകൾ ഓർമ്മയില്ലേ? തൊടിയിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിലും കൈതക്കാടുകൾക്കിടയിലും ഒക്കെ ചെറിയ നക്ഷത്രങ്ങൾ പോലെ മിന്നിത്തിളങ്ങി നടന്നിരുന്ന നമ്മുടെ സ്വന്തം മിന്നാമിനുങ്ങുകൾ. കുട്ടിക്കാലത്ത് നമ്മളിൽ പലരും ഇവറ്റകളെ കൈപ്പിടിയിലൊതുക്കി കുപ്പികളിലാക്കി സൂക്ഷിച്ചിട്ടുണ്ടാകും.

Stories you may like

തെക്കൻ ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം: ഒമ്പത് പേർ കൊല്ലപ്പെട്ടു

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

പാവത്താനെപ്പോലെ മിന്നിത്തിളങ്ങുന്ന ഈ ‘ലൈറ്റ് ബോയ്’ ഉണ്ടല്ലോ… കക്ഷി അത്ര പാവമൊന്നുമല്ല! പ്രണയം നടിച്ച് ഇണയെ കെണിയിലാക്കി പച്ചയോടെ തിന്നുന്ന കൊടും ക്രിമിനലുകളും, ക്ലോറോഫോം അടിച്ചതുപോലെ ഇരകളെ സൂപ്പാക്കി കുടിക്കുന്ന ഗുണ്ടകളും അടങ്ങിയ ഒരു ഒന്നൊന്നര അധോലോകമാണ് ഈ മിന്നാമിനുങ്ങ് സാമ്രാജ്യം!  ജീവിയുടെ യഥാർത്ഥ പേര് ‘ലാംപിരിഡേ’ (Lampyridae) എന്നാണ്. വണ്ടുകളുടെ (Coleoptera) വലിയൊരു തറവാട്ടിലെ അംഗങ്ങളായ ഇവരുടെ ജീവിതം വമ്പൻ ട്വിസ്റ്റുകളുടേതാണ്.

നമ്മൾ കാണുന്ന ചിറകുള്ള ഈ സുന്ദരൻമാരൊക്കെ ജനിക്കുന്നത് മണ്ണിലാണ്. അമ്മ മിന്നാമിനുങ്ങ് നനവുള്ള മണ്ണിലോ പുൽച്ചെടികൾക്കിടയിലോ ആണ് മുട്ടയിടുക. മൂന്നോ നാലോ ആഴ്ചകൾ കഴിയുമ്പോൾ ഈ മുട്ട വിരിഞ്ഞ് ഒരു ചെറിയ പുഴു (Larva) പുറത്തുവരും. കാണാൻ ഒരു പാവമാണെന്ന് തോന്നുമെങ്കിലും കക്ഷി മണ്ണിലെ ഒരു കൊച്ചു വേട്ടക്കാരനാണ്!എന്നാൽ ‘അക്വാട്ടിക്ക ലെയ്’ (Aquatica leii) പോലുള്ള ചില പ്രത്യേക ഇനം മിന്നാമിനുങ്ങുകൾ വെള്ളത്തിന് മുകളിലേക്ക് നിൽക്കുന്ന ജലസസ്യങ്ങളിലാണ് മുട്ടയിടുന്നത്. ഇവയുടെ കുഞ്ഞുങ്ങൾ വിരിഞ്ഞയുടൻ നേരെ വെള്ളത്തിലേക്ക് നീന്തിയിറങ്ങും.

മൂന്ന്-നാല് ആഴ്ചത്തെ വെയ്റ്റിംഗിന് ശേഷം മുട്ട വിരിഞ്ഞ് പുറത്തിറങ്ങുന്ന ‘ലാർവ’ (Larva) എന്ന കുട്ടി മിന്നാമിനുങ്ങ് കാണാൻ അത്ര ലുക്കൊന്നുമില്ലെങ്കിലും ജനിക്കുമ്പോഴേ വയറ്റിൽ ചെറിയൊരു വെളിച്ചവുമായിട്ടാണ് വരുന്നത്. “എന്നെ തിന്നാൻ വരണ്ട, എനിക്ക് നല്ല കയ്പ്പാണ്” എന്ന് ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകാനുള്ള ഒരു ബോർഡാണ് (Aposematic warning) യഥാർത്ഥത്തിൽ ഈ ബാല്യകാലത്തെ വെളിച്ചം.

ഇവന്റെ മെനുവിലെ മെയിൻ ഐറ്റം ആരാണെന്നോ? പാവം ഒച്ചുകളും (Snails) ചെറിയ പുഴുക്കളും! വായയിൽ തന്നെയുള്ള പ്രത്യേകതരം കുഴൽ പോലുള്ള താടിയെല്ലുകൾ (Groved Mandibles) ഇരയുടെ ശരീരത്തിലേക്ക് ആഴ്ത്തിയിറക്കി, ഒരു തരം ദഹനരസം ഉള്ളിലേക്ക് കുത്തിവെക്കും. ഇതോടെ ഇരയുടെ ഉള്ളിലെ അവയവങ്ങളെല്ലാം ഉരുകി ‘സൂപ്പ്’ പരുവത്തിലാകും. പിന്നീട് ഇത് സുഖമായി കുടിക്കുന്നതാണ് ഇവന്റെ ശൈലി. ചിലപ്പോൾ ഈ ‘ഗുണ്ടായിസം’ നിറഞ്ഞ ലാർവ ജീവിതം രണ്ട് വർഷം വരെ നീണ്ടുനിൽക്കും. അതിനുശേഷമാണ് അതിനുശേഷമാണ് ഇവർ സുരക്ഷിതമായ ഒരു കൂട്ടിലേക്ക് (Pupa) മാറുന്നതും, ഒന്നോ രണ്ടരയോ ആഴ്ചയ്ക്ക് ശേഷം നമ്മൾ കാണുന്ന ചിറകുള്ള മിന്നാമിനുങ്ങായി പുറത്തുവരുന്നതും.

വലുതായാൽ പിന്നെ ഇവരുടെ ജീവിത ലക്ഷ്യം ഒന്നുമാത്രം—നല്ലൊരു ഇണയെ കണ്ടെത്തണം!വംശവർദ്ധനവ് നടത്തണം.  അതിനായി ഇവർ വയറ്റിൽ ഒരു എമർജൻസി ലൈറ്റും കത്തിച്ചുപിടിച്ചാണ് നടപ്പ്. ശാസ്ത്രീയമായി പറഞ്ഞാൽ, ഇവരുടെ ശരീരത്തിലുള്ള ‘ലൂസിഫറിൻ’ (Luciferin) എന്ന പ്രോട്ടീനും ‘ലൂസിഫറേസ്’ (Luciferase) എന്ന എൻസൈമും ഒപ്പം ഓക്സിജനും മഗ്നീഷ്യവും ശരീരത്തിലെ ഊർജ്ജ തന്മാത്രയായ എടിപിയും (ATP) ഒക്കെ ചേർന്ന് കെമിക്കൽ റിയാക്ഷൻ നടത്തുമ്പോഴാണ് ഈ വെളിച്ചം ഉണ്ടാകുന്നത്.

ഇതിന്റെ വലിയൊരു പ്രത്യേകത എന്തെന്നാൽ, ഇതിൽ ലവലേശം ചൂടില്ല! നമ്മൾ വീട്ടിൽ കത്തിക്കുന്ന ബൾബുകൾ ഒത്തിരി താപം പുറത്തുവിടുമ്പോൾ, മിന്നാമിനുങ്ങുകൾ 100% എനർജിയും വെളിച്ചമാക്കി മാറ്റുന്നു. ഈ അത്ഭുത പ്രതിഭാസത്തെ ‘കോൾഡ് ലൈറ്റ്’ (Cold Light) എന്നാണ് ശാസ്ത്രം വിളിക്കുന്നത്. 100 ശതമാനവും ഊർജ്ജക്ഷമതയുള്ള ഈ വിദ്യ ഫോറൻസിക് ലാബുകളിലും ക്യാൻസർ രോഗനിർണ്ണയം പോലുള്ള മെഡിക്കൽ രംഗത്തും മനുഷ്യർ വ്യാപകമായി കോപ്പി അടിക്കുന്നുണ്ട്.

ആണുങ്ങൾ ആകാശത്ത് പറന്ന് ലൈറ്റടിച്ച് റൊമാന്റിക് സിഗ്നൽ കൊടുക്കുമ്പോൾ, താഴെ പുല്ലിലിരിക്കുന്ന പെണ്ണുങ്ങൾ തിരിച്ച് ലൈറ്റടിച്ച് മറുപടി നൽകും. ഓരോ ഇനം മിന്നാമിനുങ്ങിനും അവരുടേതായ പ്രത്യേക  താളം അഥവാ ഫ്ലാഷ് പാറ്റേണുകൾ ഉണ്ട്. സിഗ്നലിന്റെ ദൈർഘ്യം, മിന്നുന്ന വേഗത, പറക്കുന്ന ഉയരം എന്നിവയിലൊക്കെ വ്യത്യാസമുണ്ടാകുമെന്ന് സാരം. ചില ഇനം മിന്നാമിനുങ്ങുകൾ പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ മലേഷ്യൻ കാടുകളിലും അമേരിക്കയിലെ ഗ്രേറ്റ് സ്മോക്കി മൗണ്ടൻസിലും ആയിരക്കണക്കിന് എണ്ണം ഒരേ സമയം, ഒരേ സെക്കൻഡിൽ ഒരേ താളത്തിൽ ലൈറ്റ് മിന്നിച്ച് വലിയൊരു ‘ലൈറ്റ് ഷോ’ (Phase synchronization) തന്നെ നടത്താറുണ്ട്.

പക്ഷേ, ഇവിടെയാണ് ‘ഫോട്ടോറിസ്’ (Photuris) എന്ന ‘ഫെം ഫതാലെ’ (Femme Fatale) അഥവാ വില്ലത്തി പെൺ മിന്നാമിനുങ്ങിന്റെ എൻട്രി! ഇവർ മറ്റ് സാധാരണ ചെറിയ മിന്നാമിനുങ്ങുകളുടെ (Photinus) പെണ്ണുങ്ങൾ കാണിക്കുന്ന അതേ ലൈറ്റ് സിഗ്നൽ കൃത്യമായി അനുകരിച്ച് (Mimicry) കാണിച്ച് ആൺകുട്ടികളെ പറ്റിക്കും. “ആഹാ, എന്റെ കാമുകി ദാ വിളിക്കുന്നു” എന്ന് കരുതി പാവം ആൺ മിന്നാമിനുങ്ങ് പറന്നുചെല്ലുമ്പോൾ ഈ വില്ലത്തി അവനെ പച്ചയോടെ പിടിച്ചു തിന്നും! റൊമാൻസ് പ്രതീക്ഷിച്ച് ചെന്നവൻ ഒടുവിൽ വില്ലത്തിക്ക് ഡിന്നറാകും!ഈ കൊലപാതകത്തിന് പിന്നിലുമുണ്ട് ഒരു വൈൽഡ് സയൻസ്. ഇരയാകുന്ന ആണുങ്ങളുടെ ശരീരത്തിൽ ‘ലൂസിബഫാജിൻ’ (Lucibufagin) എന്നൊരു പ്രത്യേക വിഷാംശമുണ്ട് ചില തവളകളിൽ കാണുന്ന വിഷം പോലെ. ഇത് സ്വന്തമായി ഉണ്ടാക്കാൻ ഈ വില്ലത്തികൾക്ക് കഴിയില്ല. അതുകൊണ്ട് ആണുങ്ങളെ തിന്ന് ഈ വിഷം സ്വന്തമാക്കുന്നതിലൂടെ പെൺ മിന്നാമിനുങ്ങിന് മറ്റ് തവളകളിൽ നിന്നും പക്ഷികളിൽ നിന്നും രക്ഷപ്പെടാനുള്ള കട്ട പ്രതിരോധ ശേഷി കിട്ടും.

ചില ഇനം മിന്നാമിനുങ്ങുകൾക്ക് (ഉദാഹരണത്തിന് യൂറോപ്യൻ ഗ്ലോ-വേം) വലുതായാൽ വായ പോലുമില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അവർ കുട്ടിക്കാലത്ത് ലാർവയായിരുന്നപ്പോൾ കഴിച്ച ഭക്ഷണത്തിന്റെ ബലത്തിൽ മാത്രം ഏതാനും ആഴ്ചകൾ ജീവിക്കും. ഈ ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ ലൈറ്റടിച്ച് പ്രണയിച്ച്, മുട്ടയിട്ട് അവർ ഈ ലോകത്തോട് വിടപറയും. എല്ലാ മിന്നാമിനുങ്ങുകളും രാത്രിയിലാണ് ജീവിക്കുന്നത് എന്ന് കരുതരുത്, പകൽ സമയത്ത് മാത്രം പറക്കുന്ന (Diurnal) ഒട്ടേറെ ഇനങ്ങളുണ്ട്. വെളിച്ചമില്ലാത്ത ഇവർ ഇണയെ ആകർഷിക്കാൻ പ്രത്യേക രാസഗന്ധങ്ങളാണ് (Pheromones) ഉപയോഗിക്കുന്നത്.

ഇന്ന് ലോകമെമ്പാടും മിന്നാമിനുങ്ങുകൾ വലിയ വംശനാശ ഭീഷണിയിലാണ്. അതിന് പ്രധാന കാരണം മനുഷ്യരുടെ അമിതമായ ലൈറ്റ് പൊല്യൂഷനാണ് (Artificial Light at Night). രാത്രികാലങ്ങളിൽ നമ്മൾ അനാവശ്യമായി ഹൈ-വോൾട്ടേജ് ലൈറ്റുകൾ കത്തിച്ചിടുമ്പോൾ ഇവരുടെ പ്രണയ സിഗ്നലുകൾ പരസ്പരം കാണാൻ പറ്റാതെയാവുകയും, ഇണയെ കണ്ടെത്താനാകാതെ ഇവരുടെ വംശം പാതിവഴിയിൽ ഇല്ലാതാവുകയും ചെയ്യുന്നു. കൃഷിയിടങ്ങളിലെ അമിതമായ കീടനാശിനി പ്രയോഗം ഇവയുടെ ഇരകളെ ഇല്ലാതാക്കുന്നു. ഒപ്പം ടൂറിസത്തിന്റെ ഭാഗമായി ഇവയുടെ ആവാസവ്യവസ്ഥകൾ നശിപ്പിക്കപ്പെടുന്നതും ഇവയെ ബാധിക്കുന്നുണ്ട്.

നമ്മുടെ പഴയ സന്ധ്യകളുടെ ഭംഗി തിരികെ കൊണ്ടുവരാൻ, പ്രകൃതിയുടെ ഈ കൊച്ചു നക്ഷത്രങ്ങളെ സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്.

Tags: World SafariFirefly png
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

ഡെത്ത് സ്‌ക്വാഡ്’ ഭീതിയിൽ ബലൂചിസ്ഥാൻ; പുതിയ ഭീകരവിരുദ്ധ ഏജൻസി മേധാവിയുടെ രഹസ്യ നീക്കങ്ങളിൽ ആശങ്കയോടെ മനുഷ്യാവകാശ സംഘടനകൾ!

ഡെത്ത് സ്‌ക്വാഡ്’ ഭീതിയിൽ ബലൂചിസ്ഥാൻ; പുതിയ ഭീകരവിരുദ്ധ ഏജൻസി മേധാവിയുടെ രഹസ്യ നീക്കങ്ങളിൽ ആശങ്കയോടെ മനുഷ്യാവകാശ സംഘടനകൾ!

‘വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്’ ; ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

‘ഇന്ത്യയ്ക്ക് എത്ര വേണമെങ്കിലും എണ്ണ തരാൻ ഞങ്ങൾ തയ്യാറാണ്!’; ഭീഷണിക്ക് പുല്ലുവില; വൻ പ്രഖ്യാപനവുമായി റഷ്യ!

അതിർത്തി ഭൂപടത്തിൽ കളി വേണ്ട!’; യുഎൻ ഭൂപടത്തിൽ വീണ്ടും പാകിസ്താൻ്റെ കുരുട്ടുബുദ്ധി; ശക്തമായ മറുപടിയുമായി ഇന്ത്യ!

അതിർത്തി ഭൂപടത്തിൽ കളി വേണ്ട!’; യുഎൻ ഭൂപടത്തിൽ വീണ്ടും പാകിസ്താൻ്റെ കുരുട്ടുബുദ്ധി; ശക്തമായ മറുപടിയുമായി ഇന്ത്യ!

Latest News

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

രാജ്യത്ത് എവിടെ നിന്നും ഇനി വോട്ട് ചെയ്യാം: പുതിയ വോട്ടിംഗ് മെഷിന്‍ വികസിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies