കൊച്ചി : സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ കൊലപാതകക്കേസില്‍ പ്രതിയായ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിനെ പോലീസ് ചോദ്യം ചെയതു .നിസാമിന്റെ കൊച്ചയിലെ വീട്ടിലെത്തിയാണ് അമലിനെ പേരാമംഗലം സിഐ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്തത്.
അന്വേഷണ സംഘത്തിന് മുന്നില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇന്നലെ അമലിന് പോലീസ് നോട്ടീസ് അയച്ചിരുന്നു .എന്നാല്‍ ഇന്ന് രാവിലെ തൃശ്ശൂരില്‍ നിന്നും പോലീസ് നേരിട്ടെത്തി അമലിനെ ചോദ്യം ചെയ്യുകയായിരുന്നു .
ചന്ദ്രബോസിന് മര്ദനമേല്ക്കുമ്പോള് അമല്‍ കൂടെയുണ്ടായിരുന്നെന്ന സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അമലിനെ കേസില്‍ പ്രതിയാക്കണോയെന്ന കാര്യത്തില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം തീരുമാനിക്കും.
Discussion about this post