ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നു സച്ചിൻ ടെണ്ടുൽക്കറും ഷെയ്ൻ വോണും തമ്മിലുണ്ടായിരുന്നത്. ഇതിൽ സച്ചിൻ തന്നെയാണ് വിജയിച്ചത് എന്നത് നമുക്ക് ഇവരുടെ കണക്കുകൾ കണ്ടാൽ മനസിലാകും. എങ്ങനെയാണ് ഇവരുടെ പോരാട്ടം യുദ്ധം പോലെയായത്. അതികം പിന്നിലൊരു കഥയുണ്ട്.
1998-ൽ ഓസ്‌ട്രേലിയൻ ടീം ഇന്ത്യയിൽ പര്യടനത്തിന് വരുന്ന കാലം. അന്ന് ഷെയ്ൻ വോൺ ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന സ്പിന്നറാണ്. ഇന്ത്യയിലേക്ക് തിരിക്കും മുൻപ് വോൺ മാധ്യമങ്ങളോട് പറഞ്ഞു: “സച്ചിനെ ഞാൻ എന്റെ സ്പിൻ കുരുക്കിൽ വീഴ്ത്തും, ഇന്ത്യയിൽ ഞാൻ ആധിപത്യം സ്ഥാപിക്കും.” ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ വോൺ പറഞ്ഞതുപോലെ തന്നെ സച്ചിനെ വെറും 4 റൺസിന് പുറത്താക്കി. വോണിന് മുന്നിൽ സച്ചിൻ ഒന്നുമല്ല എന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ എഴുതി, ചിലർ വോണിനെ ഏറ്റവും മികച്ചവനാക്കി.
എന്നാൽ തന്റെ വിക്കറ്റ് എടുത്ത വോണിനോട് പ്രതികാരം ചെയ്യാൻ സച്ചിൻ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി. അദ്ദേഹം എൽ. ശിവരാമകൃഷ്ണനെ വിളിച്ചു. വോൺ പന്തെറിയുന്നതുപോലെ ‘റൗണ്ട് ദ വിക്കറ്റ്’ പന്തെറിയാൻ സച്ചിൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പിച്ചിൽ മനഃപൂർവ്വം കുഴികളുണ്ടാക്കി അതിൽ പന്ത് കുത്തിച്ച് തിരിയുന്ന രീതിയിൽ സച്ചിൻ നെറ്റ്‌സിൽ പരിശീലിച്ചു. വോണിന്റെ തന്ത്രങ്ങളെ തകർക്കാൻ സച്ചിൻ ഒരു വലിയ ഹോംവർക്ക് തന്നെ നടത്തി എന്ന് പറയാം.
അടുത്ത ഇന്നിങ്സിൽ വോൺ തന്റെ മാന്ത്രിക പന്തുകളുമായി സച്ചിനെ നേരിട്ടു. എന്നാൽ ഇത്തവണ സച്ചിൻ പഴയ ആളായിരുന്നില്ല. വോൺ എറിഞ്ഞ ഓരോ പന്തിനെയും സച്ചിൻ കടന്നാക്രമിച്ചു. വോണിന്റെ ലെഗ് സ്പിന്നുകളെ സച്ചിൻ പാഡിൽ തട്ടാൻ സമ്മതിക്കാതെ സ്വീപ്പ് ഷോട്ടുകളിലൂടെയും സിക്സറുകളിലൂടെയും തകർത്തു. ആ മത്സരത്തിൽ സച്ചിൻ 155 റൺസ്* നേടി പുറത്താകാതെ നിന്നു. വോണിനെ കാണികൾക്ക് മുന്നിൽ വെച്ച് സച്ചിൻ അക്ഷരാർത്ഥത്തിൽ നിസ്സഹായനാക്കി. മത്സരത്തിൽ ഇന്ത്യ 179 റൺസിന്റെ ജയം സ്വന്തമാക്കുമ്പോൾ സച്ചിൻ തന്നെയായിരുന്നു മത്സരത്തിന്റെ താരം.
ശേഷം ഷാർജയിൽ നടന്ന കൊക്കക്കോള കപ്പിലും സച്ചിൻ വോണിനെ കണക്കിന് പ്രഹരിച്ചു. സച്ചിൻ സിക്സറുകൾക്ക് മുകളിൽ സിക്സറുകൾ അടിച്ചപ്പോൾ വോൺ തലയിൽ കൈവെച്ച് നിൽക്കുന്ന ദൃശ്യം ഇന്നും പ്രശസ്തമാണ്. ആ ടൂർണമെന്റിൽ സച്ചിൻ നേടിയ രണ്ട് സെഞ്ച്വറികളും വോണിന്റെ കരിയറിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനങ്ങൾക്ക് കാരണമായി. ചുരുക്കി പറഞ്ഞാൽ സച്ചിനെതിരെ ഇന്ത്യൻ മണ്ണിലും വിദേശ മണ്ണിലോ ആധിപത്യം സ്ഥാപിക്കാൻ വോണിനായില്ല.
വർഷങ്ങൾക്ക് ശേഷം ഷെയ്ൻ വോൺ ഒരു അഭിമുഖത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു:
“സച്ചിൻ സിക്സർ അടിക്കുന്നത് കണ്ട് എനിക്ക് രാത്രികളിൽ പേടിസ്വപ്നങ്ങൾ വരാറുണ്ട്. സച്ചിൻ എന്റെ തലയ്ക്ക് മുകളിലൂടെ പന്ത് അടിച്ചു പറത്തുന്നത് കണ്ട് ഞാൻ ഞെട്ടി ഉണരാറുണ്ട്.”
വെല്ലുവിളികളാകാം അത് നിന്നെക്കാൾ മികച്ചവനോടാക്കരുത് വോൺ എന്നാകും സച്ചിൻ പറയാതെ പറഞ്ഞിരിക്കുക.













Discussion about this post