2003-ൽ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച ഫാമിലി കോമഡി ഡ്രാമയാണ് ‘പട്ടണത്തിൽ സുന്ദരൻ’. വിപിൻ മോഹനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള ജോലിയിലെ വേർതിരിവും അതുണ്ടാക്കുന്ന ചെറിയ പിണക്കങ്ങളും വളരെ രസകരമായി ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിൽ ഒരുപാട് കോമഡി സീനുകൾ ഉണ്ടെങ്കിലും കൈയടി നേടിയത് കൊച്ചിൻ ഹനീഫ അവതരിപ്പിച്ച പിള്ളേച്ചൻ എന്ന കഥാപാത്രമായിരുന്നു. സാധാരണ മറ്റേതെങ്കിലും അഭിനേതാവ് പറഞ്ഞാലും ചളിയായി പോകാൻ സാധ്യതയുള്ള ഡയലോഗ് കൊച്ചിൻ ഹനീഫ എന്ന അതുല്യ കലാകാരന്റെ മികവ് കൊണ്ട് മാത്രം കാണുന്ന പ്രേക്ഷകനിൽ എല്ലാം ചിരി പടർത്തും. ഡയലോഗ് ഡെലിവർ ചെയ്യുമ്പോൾ മുഖത്ത് ഉള്ള ഭാവങ്ങളും അത് പറയുന്ന രീതിയും എല്ലാം അയാളുടെ മികവിനെ നമുക്ക് കാണിച്ചു തരുന്നു.
ചിത്രത്തിൽ പഠിക്കാനായി ദിലീപും ഹനീഫയും കോളേജിലേക്ക് എത്തുന്ന സീനുണ്ട്. സിനിമയിലെ ആ സീനിൻ മാത്രം ചിലപ്പോൾ പ്രത്യേക ആരാധകർ ഉണ്ടാകും. പ്രിൻസിപ്പലിന്റെ റൂം അന്വേഷിച്ചു പോകുന്ന ദിലീപ് അവതരിപ്പിച്ച സുന്ദരേശനും പിള്ളേച്ചനും ഒരാളെ കാണുന്നുണ്ട്
സുന്ദരേശൻ( അയാളെ കണ്ടയുടനെ ): സാർ പ്രിൻസിപ്പൽ
പിള്ളേച്ചൻ: മീശ കണ്ടാൽ അറിഞ്ഞ് കൂടെ സെക്യൂറിറ്റിയാടാ
പ്രിൻസിപ്പൽ: ഞാൻ ഇവിടുത്തെ പ്രിൻസിപ്പലാണ്, എന്ത് വേണം
സുന്ദരേശൻ: ഞങ്ങൾക്ക് കുറച്ചുകൂടി വിദ്യാഭ്യാസം വേണം സാർ
പ്രിൻസിപ്പൽ( പിള്ളേച്ചനെ നോക്കി ): വിദ്യാഭ്യാസം ആഭാസമാക്കി മാറ്റരുത്
പിള്ളേച്ചൻ: മാറ്റം സാർ, ജബ… മാറ്റില്ല സാർ
ജയൻ സ്റ്റൈൽ ഡ്രെസിംഗുമായി കോളേജിലേക്കുള്ള എന്റ്റിയും അവിടെ ഇടുന്ന എക്സ്പ്രെഷനും അത്രമാത്രം അടിപൊളിയാണ്. ശേഷം അധ്യാപകനായ കലാഭവൻ പ്രജോദ് ക്‌ളാസ് എടുക്കുമ്പോൾ അവിടെയും തഗുകളുടെ പെരുമഴയാണ്.
പ്രജോദ് : അഭിജ്ഞാനശാകുന്തളം എന്ന കാളിദാസ നാടകത്തിൽ ദുഷ്യന്തന്റെ ഭാര്യയുടെ പേരെന്താണ്
പിളള: ഒരു ക്ലൂ തരുമോ
പ്രജോദ് : എന്ത്
പിള്ള: ഈ കക്ഷിക്ക് എന്ത് ഹൈറ്റ് വരും
പ്രജോദ് : എടോ ഇത് അഭിജ്ഞാനശാകുന്തളം ആണ്.
പിളള: ഏത് സാധനം ആണെങ്കിലും വളരില്ല സാർ
പ്രജോദ് : ഏതായാലും തന്നെക്കാൾ കൂടുതൽ ഉണ്ടാകും
പിള്ള: അപ്പോൾ ഞാൻ ഉദ്ദേശിച്ച സാധനമല്ല
ചുരുക്കി പറഞ്ഞാൽ ഒരു പടം മുഴുവൻ ലിഫ്റ്റ് ചെയ്യാൻ നായകൻ ആകണം എന്നില്ല എന്ന് ഈ പടത്തിലെ കോമഡി രംഗങ്ങളിലൂടെ താരം നമുക്ക് കാണിച്ചു തരുന്നു.













Discussion about this post