സച്ചിൻ ടെണ്ടുൽക്കർ എന്ന ഇതിഹാസത്തിന്റെ കരിയറിലെ ഏറ്റവും തീക്ഷ്ണമായ പ്രതികാര കഥയാണ് 1998-ൽ ഷാർജയിൽ നടന്ന സച്ചിൻ-ഒലോങ്ക പോരാട്ടം. ഒരു ബൗളറുടെ ആത്മവിശ്വാസം എങ്ങനെ തകർക്കാം എന്നതിന് ഇതിലും നല്ലൊരു ഉദാഹരണം ഒരുപക്ഷെ ക്രിക്കറ്റിൽ തന്നെ കാണില്ല. എല്ലാത്തിന്റെയും തുടക്കം ഒരു അപമാനത്തിൽ നിന്നാണ്, 1998-ൽ ഷാർജയിൽ നടന്ന കൊക്കക്കോള കപ്പിലെ ഒരു ലീഗ് മത്സരമായിരുന്നു പശ്ചാത്തലം. സിംബാബ്‌വെയുടെ യുവ ഫാസ്റ്റ് ബൗളറായിരുന്ന ഹെൻറി ഒലോങ്ക അന്ന് തീപാറുന്ന പന്തുകളോക്കെ എറിഞ്ഞ് ഇന്ത്യൻ താരങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നു. സച്ചിൻ മികച്ച ഫോമിൽ ബാറ്റ് ചെയ്യവേ, ഒലോങ്ക എറിഞ്ഞ ഒരു മാരകമായ ബൗൺസർ സച്ചിന്റെ ബാറ്റിന്റെ അറ്റത്ത് തട്ടി വായുവിലുയർന്നു. ഒലോങ്ക തന്നെ ആ ക്യാച്ച് പിടിക്കുകയും ചെയ്തു.
ശേഷം സച്ചിൻ ഔട്ടായപ്പോൾ ഒലോങ്ക ഗ്രൗണ്ടിൽ കാണിച്ച ആവേശം വളരെ കൂടുതലായിരുന്നു. സച്ചിനെ നോക്കി അമിതമായി ആക്രോശിച്ചും പരിഹസിച്ചും ആണ് അദ്ദേഹം ആ വിക്കറ്റ് ആഘോഷിച്ചത്. സച്ചിൻ തല കുനിച്ച് നിശബ്ദനായി പവലിയനിലേക്ക് മടങ്ങി. ആ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. സച്ചിൻ വല്ലാതെ അസ്വസ്ഥനായിരുന്നു. തന്റെ ഹോട്ടൽ മുറിയിൽ പോയി ഒലോങ്കയുടെ ബൗളിംഗ് വീഡിയോകൾ അദ്ദേഹം മണിക്കൂറുകളോളം ഇരുന്ന് പഠിച്ചു. രണ്ട് ദിവസത്തിന് ശേഷം ഫൈനലിൽ ഇന്ത്യയും സിംബാബ്‌വെയും വീണ്ടും ഏറ്റുമുട്ടാൻ പോവുകയായിരുന്നു. തന്നെ അപമാനിച്ച ഒലോങ്കയോട് മറുപടി നൽകാൻ സച്ചിൻ ആ 48 മണിക്കൂർ തയ്യാറെടുപ്പിലായിരുന്നു.
ഫൈനലിൽ സിംബാബ്‌വെ നൽകിയ 197 റൺസ് ലക്ഷ്യവുമായി ഇന്ത്യ ബാറ്റിംഗിനിറങ്ങി. സച്ചിൻ തുടക്കം മുതൽ തന്നെ ആക്രമണകാരിയായിരുന്നു. എന്നാൽ അദ്ദേഹം കാത്തിരുന്നത് ഒലോങ്കയ്ക്ക് വേണ്ടിയായിരുന്നു. ഒലോങ്ക തന്റെ ആദ്യ ഓവർ എറിയാൻ വന്നപ്പോൾ മുതൽ സച്ചിൻ ബീസ്റ്റ് മോഡിൽ ആയിരുന്നു. എന്തോ മുൻ വൈരാഗ്യം ഉള്ളത് പോലെ സച്ചിൻ എതിരാളിയെ കൊന്നുകൊലവിളിക്കാൻ തുടങ്ങി. ടി 20 ശൈലിയിൽ ഉള്ള ബാറ്റിംഗ് ആയിരുന്നു സച്ചിൻ അന്ന് നടത്തിയത്. ഇന്ത്യ 10 വിക്കറ്റിന് വിജയിച്ച് കിരീടം ചൂടിയ മത്സരത്തിൽ സച്ചിൻ വെറും 92 പന്തിൽ നിന്ന് 124 റൺസ്* നേടി പുറത്താകാതെ നിന്നു.
സച്ചിൻ വെറും 92 പന്തിൽ നിന്ന് 124 റൺസ്* നേടി പുറത്താകാതെ നിന്നു. ആ മത്സരത്തോടെ ആത്മവിശ്വാസം നഷ്ടപെട്ട, പഴയ വേഗവും താളവുമൊക്കെ പോയ താരം പയ്യെ ടീമിൽ നിന്നും പുറത്തായി.













Discussion about this post