Saturday, October 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സ്വപ്നനഗരത്തിലേക്ക് തസ്ലിമ ; സിപിഎമ്മും കോൺഗ്രസും തടഞ്ഞപ്പോൾ സ്വാഗതം ചെയ്ത് ബിജെപി

by Brave India Desk
Jul 15, 2026, 10:10 am IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : പ്രവാസജീവിതം നയിക്കുന്ന പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ തസ്‌ലിമ നസ്റീൻ 20 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു. നഗരത്തിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ രബീന്ദ്ര സദനത്തിൽ ആഗസ്റ്റ് ഒന്നിന് നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അവർ എത്തുന്നത്. പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് തസ്‌ലിമയുടെ ഈ തിരിച്ചുവരവ് എന്നത് രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ വലിയ ചർച്ചയായിട്ടുണ്ട്. സെക്യുലർ മിഷൻ, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ബംഗ്ലാദേശ് ഫ്രീഡം ഫൈറ്റേഴ്സ് ഫൗണ്ടേഷൻ എന്നീ സംഘടനകളാണ് തസ്‌ലിമയെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും തസ്‌ലിമ നസ്റീനൊപ്പം വേദി പങ്കിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മതമൗലികവാദത്തിനെതിരെയുള്ള തസ്‌ലിമയുടെ പോരാട്ടങ്ങളും ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള നിലപാടുകളും മുൻനിർത്തിയാണ് ഈ ക്ഷണം. തീവ്രവാദ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന്റെ വിജയമായാണ് തസ്‌ലിമയുടെ വരവിനെ സംഘാടകർ കാണുന്നത്. അവർക്ക് പശ്ചിമ ബംഗാളിലേക്ക് വരുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നും സന്ദർശന വേളയിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ ചെയ്യുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. മുൻ സർക്കാരുകളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണ് തസ്‌ലിമയ്ക്ക് ഇത്രയും കാലം ബംഗാളിൽ നിന്ന് മാറിനിൽക്കേണ്ടി വന്നതെന്നും നിലവിൽ കേന്ദ്ര സർക്കാർ നിയമപ്രകാരം ഇന്ത്യയിൽ കഴിയുന്ന അവർക്ക് കൊൽക്കത്തയിലേക്ക് വരുന്നതിൽ മറ്റ് വിലക്കുകളൊന്നുമില്ലെന്നും ബിജെപി വക്താക്കൾ പ്രതികരിച്ചു.

Stories you may like

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

തസ്‌ലിമ നസ്റീന്റെ ‘ദ്വിഖണ്ഡിത’ എന്ന നോവലിലെ ചില പരാമർശങ്ങളെച്ചൊല്ലി 2007-ൽ കൊൽക്കത്തയിൽ വൻ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് ക്രമസമാധാന നില തകർന്നതിനെ തുടർന്ന് അന്നത്തെ ഇടതുമുന്നണി സർക്കാർ നോവൽ നിരോധിക്കുകയും തസ്‌ലിമയ്ക്ക് കൊൽക്കത്ത വിടേണ്ടി വരികയും ചെയ്തു. പിന്നീട് വന്ന തൃണമൂൽ കോൺഗ്രസ് സർക്കാരും ഈ നിരോധനം തുടരുകയായിരുന്നു. 2004 മുതൽ 2007 വരെ കൊൽക്കത്തയിലായിരുന്നു തസ്‌ലിമ താമസിച്ചിരുന്നത്. തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത നഗരമാണ് കൊൽക്കത്തയെന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ള അവർ, നിലവിൽ സ്വീഡിഷ് പൗരത്വത്തോടെയാണ് ഇന്ത്യയിൽ കഴിയുന്നത്. സ്ത്രീ ശാക്തീകരണം, മതനിരപേക്ഷത എന്നിവയെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ എഴുത്തുകാരിയുടെ ഈ മടങ്ങിവരവിനെ ഏറെ ആകാംക്ഷയോടെയാണ് സാഹിത്യ ലോകം വീക്ഷിക്കുന്നത്.

Tags: kolkataindiathaslima nasrin
Share
Tweet
Send
Share

Latest stories from this section

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുവിന് ഏത് കോണിലും തിരിച്ചടി കൊടുക്കും, പരിധികളില്ല’; സൈന്യത്തോട് കടുത്ത ഉത്തരവുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ!

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ലോകം ഇന്ധനവിലയിൽ കത്തുമ്പോൾ കുലുങ്ങാതെ ഇന്ത്യ; ഇത് മോദി സർക്കാരിന്റെ നയതന്ത്ര വിജയം; അമേരിക്കയും ചൈനയും തോറ്റുപോയ ‘വിലക്കയറ്റ’ യുദ്ധം

പെട്രോൾ കയറ്റുമതിക്കുള്ള എക്സൈസ് തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്രസർക്കാർ ; ഡീസലിനും വിമാന ഇന്ധനത്തിനും തീരുവ കൂട്ടി

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

ഭീകരവാദത്തെ തുണയ്ക്കുന്നവരുമായി സഖ്യം വേണ്ട, അത് സ്വയം നശിക്കാനുള്ള വഴി’; വൻ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

Latest News

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുവിന് ഏത് കോണിലും തിരിച്ചടി കൊടുക്കും, പരിധികളില്ല’; സൈന്യത്തോട് കടുത്ത ഉത്തരവുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

‘ഞങ്ങളെ ആക്രമിക്കുമ്പോൾ അതിരുകളില്ലാത്ത തിരിച്ചടി പ്രതീക്ഷിക്കുക’ ; ട്രംപിന് മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ദില്ലിയോ ധാക്കയോ?  ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വീണ്ടും ശക്തമാകുന്നു, പ്രധാനമന്ത്രി താരീഖ് റഹ്മാനെതിരെയും വൻ പ്രതിഷേധം

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇന്ത്യക്കെതിരായ കുട്ടി ക്രിക്കറ്റിലെ ജയം രാജ്യാന്തര നേട്ടമാക്കി പാക് പ്രധാനമന്ത്രി; അവധി പ്രഖ്യാപിക്കുമോയെന്ന് ട്രോളുകളുമായി ആരാധകർ

ലോകം ഇന്ധനവിലയിൽ കത്തുമ്പോൾ കുലുങ്ങാതെ ഇന്ത്യ; ഇത് മോദി സർക്കാരിന്റെ നയതന്ത്ര വിജയം; അമേരിക്കയും ചൈനയും തോറ്റുപോയ ‘വിലക്കയറ്റ’ യുദ്ധം

പെട്രോൾ കയറ്റുമതിക്കുള്ള എക്സൈസ് തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്രസർക്കാർ ; ഡീസലിനും വിമാന ഇന്ധനത്തിനും തീരുവ കൂട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies