കൊച്ചി: സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ആദിവാസി നേതാവുമായ സി.കെ. ജാനുവിനെതിരായി പ്രവര്‍ത്തിക്കില്ലെന്ന് ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന് പറഞ്ഞു. അതേ സമയം സി.കെ ജാനുവിന് വേണ്ടി സഭ പ്രവര്‍ത്തിക്കില്ല. ഗോത്രമഹാസഭ അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ ജാനുവിനോട് ഊരുകൂട്ടം ആവശ്യപ്പെട്ടതായും ഗീതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജാനുവിനെ ഉള്‍ക്കൊള്ളാനുള്ള വിശാലബോധം ഇടതു വലതു മുന്നണികള്‍ സ്വീകരിച്ചില്ല. സിനിമാ നടന്മാര്ക്ക് പിന്നാലെ പോയ പാര്‍ട്ടികള്‍ ജാനു ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ചെവി കൊടുത്തില്ല. കുടിയേറ്റ ലോബിക്ക് സഹായവും സംരക്ഷണവും നല്‍കാനാണ് യു.ഡി.എഫും എല്‍.ഡി.എഫും ശ്രമിച്ചത്. 40 ഗോത്രങ്ങളുടെ സ്വത്വത്തിന്റെ പ്രതീകമാണ് ജാനു. ബി.ജെ.പി വിട്ട് തിരികെ വന്നാല്‍ അവരെ സ്വീകരിക്കുമെന്നും ഗീതാനന്ദന് പറഞ്ഞു.
ദേവികുളത്ത് പെമ്പിളൈ ഒരുമ, പെരുമ്പാവൂരില്‍ പരിസ്ഥിതി പ്രവര്ത്തകന് ജോണ്‍ പെരുവന്താനം എന്നിവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post