കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴ് ജില്ലകളിലായി 56 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വടക്കന്‍ ബംഗാളിലെ അലിപുര്‍ദൗര്‍(5), ജല്‍പയ്ഗുരി (7), വടക്കന്‍ ദിനജ്പൂര്‍ (9), ഡാര്‍ജിലിംഗ്, തെക്കന്‍ ദിനജ്പൂര്‍ (ആറ് വീതം), മാല്‍ഡയിലെ 12 എന്നീ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. പതിനൊന്ന് മണ്ഡലങ്ങളുള്ള ബിര്‍ഭും ജില്ലയും ഈ ഘട്ടത്തില്‍ വിധിയെഴുതും. 1.2 കോടി വോട്ടര്‍മാര്‍ക്കായി 13,645 പോളിഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
33 വനിതകളടക്കം 383 സ്ഥാനാര്‍ത്ഥികളാണ് മത്സരംരഗത്തുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ഫ്ടുബോള്‍ താരവുമായ ബൈചുംഗ് ബൂട്ടിയ (സിലിഗുരി). സി.പി.എമ്മിലെ അശോക് ഭട്ടാചാര്യ (മാല്‍ഡ), വടക്കന്‍ മേഖലകളുടെ വികസന ചുമതലയുള്ള മന്ത്രി ഗൗതം ദേബ് 9ദബ്ഗ്രാംപുല്ബാരി), ഭക്ഷ്യ സംസ്കരണ മന്ത്രി കൃഷ്ണേന്ദ്രു നാരായണ്‍ ചൗധരി, നടിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ലോകേത് ചാറ്റര്‍ജി (മയൂരേശ്വര്) തുടങ്ങിയവരാണ് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.
800 കമ്പനി സി.ആര്.പി.എഫ് സേനയെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഏപ്രില്‍ നാലിന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
Discussion about this post