ക്വിറ്റോ: ഇക്വഡോറില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 28 പേര് മരിച്ചതായി വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസ് അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. നിരവധി വ്യാപാരകേന്ദ്രങ്ങള്‍ക്കും ഫ്ളൈ ഓവറുകള്‍ക്കും കേടുപാടുണ്ട്.
പെസഫിക് സുമാനി വാണിങ് സെന്റര്‍ പ്രാദേശിക സുനാമി മുന്നറിയിപ്പ് നല്കി. തലസ്ഥാന നഗരമായ ക്വിറ്റോയില്‍ ഭൂചലനം 40 സെക്കന്‍ഡ് നീണ്ടുനിന്നു. തുടര്‍ ചലനങ്ങള്‍ 5.6 വരെ രേഖപ്പെടുത്തി.
Discussion about this post