Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇലോൺ മസ്കിനെ ഞെട്ടിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ്; വിപണി കീഴടക്കാൻ വമ്പൻ സാങ്കേതികവിദ്യയുമായി ബംഗളൂരു കമ്പനി, ചൈനയ്ക്ക് വൻ തിരിച്ചടി!

by Brave India Desk
Jul 19, 2026, 05:23 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ഇലക്ട്രിക് വാഹന (EV) നിർമ്മാണ രംഗത്ത് ലോകത്തെ വമ്പൻമാരായ ടെസ്‌ലയെയും ഇലോൺ മസ്കിനെയും പിന്നിലാക്കിക്കൊണ്ട് വിപ്ലവകരമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി. അപൂർവ്വമായ ഭൗമ മൂലകങ്ങൾ (Rare Earth Materials) അഥവാ കാന്തങ്ങൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന അടുത്ത തലമുറ ഇലക്ട്രിക് മോട്ടോർ പ്ലാറ്റ്‌ഫോം വികസിപ്പിച്ചാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വിമാഗ് ലാബ്സ്’ (Vimag Labs) എന്ന ഡീപ്-ടെക് സ്റ്റാർട്ടപ്പ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ‘വെർച്വൽ മാഗ്നറ്റ് സിൻക്രണസ് മോട്ടോർ’ (VMSM) എന്നാണ് ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കമ്പനി പേരിട്ടിരിക്കുന്നത്. കാന്തങ്ങളില്ലാത്ത ഇവി മോട്ടോറുകൾ തങ്ങൾ നിർമ്മിക്കുമെന്ന് 2023 ലെ ഇൻവെസ്റ്റർ ഡേയിൽ ടെസ്‌ല പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് എങ്ങനെ എപ്പോൾ യാഥാർത്ഥ്യമാക്കുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഈ കാത്തിരിപ്പിനാണ് ഇപ്പോൾ ഇന്ത്യൻ കമ്പനി അറുതി വരുത്തിയിരിക്കുന്നത്.

Stories you may like

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഇന്ത്യ റിയലിസ്റ്റിട്ടാണ്; പൗരത്വവും ആനുകൂല്യങ്ങളും തേടിയെത്തിയ വിദേശിക്ക് ഗ്രോക് നൽകിയ അമ്പരപ്പിക്കുന്ന മറുപടികൾ; വൈറലായി എലോൺ മസ്ക്കിന്റെ പ്രതികരണം

വെറും 5 മില്യൺ ഡോളറിന്റെ (ഏകദേശം 41 കോടി രൂപ) പരിമിതമായ ബഡ്ജറ്റിൽ പ്രവർത്തിച്ചുകൊണ്ടാണ് വിമാഗ് ലാബ്സ് ഈ അസാധ്യ നേട്ടം കൈവരിച്ചത്. വെറും സാധാരണ സ്റ്റീൽ, ചെമ്പ് കമ്പികൾ (Copper Coils), സങ്കീർണ്ണമായ സോഫ്റ്റ്‌വെയർ എന്നിവ മാത്രമാണ് ഈ മോട്ടോർ നിർമ്മാണത്തിനായി ഇവർ ഉപയോഗിച്ചിരിക്കുന്നത്. മോട്ടോറിനുള്ളിൽ ഒരു ‘സോഫ്റ്റ്‌വെയർ ഡിഫൈൻഡ് മാഗ്നറ്റ്’ സൃഷ്ടിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് വിമാഗ് ലാബ്സ് സിഇഒയും കോ-ഫൗണ്ടറുമായ മനീഷ് സേത്ത് വ്യക്തമാക്കി. സ്ഥിരമായ കാന്തങ്ങൾ പൂർണ്ണമായും ഒഴിവാക്കി പകരം കോപ്പർ കോയിലുകൾ സ്ഥാപിക്കുകയും, സോഫ്റ്റ്‌വെയറിലൂടെയും ഇലക്ട്രോണിക്സിലൂടെയും അതിനുള്ളിൽ കാന്തിക മണ്ഡലം ഉൽപ്പാദിപ്പിക്കുകയുമാണ് ഈ സാങ്കേതികവിദ്യയുടെ പിന്നിലെ രഹസ്യം.

നിലവിൽ ആഗോളതലത്തിലുള്ള ഇവി മോട്ടോർ വിപണിയുടെ 80 ശതമാനവും നിയന്ത്രിക്കുന്നത് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുകളാണ് (PMSM). ഇവ നിർമ്മിക്കാനാവശ്യമായ അപൂർവ്വ ഭൗമ മൂലകങ്ങളുടെ വിതരണത്തിൽ ചൈനയ്ക്കാണ് ആഗോളതലത്തിൽ കുത്തകയുള്ളത്. കാന്തങ്ങൾ ഒഴിവാക്കുന്നതിലൂടെ ചൈനയുടെ ഈ കുത്തക തകർക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. മോട്ടോറിലെ കാന്തം ചെയ്യുന്ന അതേ കാര്യക്ഷമതയും കരുത്തും സോഫ്റ്റ്‌വെയറിലൂടെ ലഭ്യമാക്കുക എന്ന ബുദ്ധിപരമായ നീക്കമാണ് വിമാഗ് നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ വെച്ച് തന്നെ ഇത്തരം ഒരു ആഴത്തിലുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് രാജ്യത്തിന്റെ ഇവി വിപ്ലവത്തിന് വൻ ഊർജ്ജം പകരുമെന്ന് പ്രമുഖ ഓട്ടോമൊബൈൽ വിദഗ്ദ്ധരും സാക്ഷ്യപ്പെടുത്തുന്നു. വരും ദിവസങ്ങളിൽ ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ ഇന്ത്യൻ കണ്ടുപിടുത്തത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Tags: Elone musk
Share
Tweet
SendShare

Latest stories from this section

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

സുഖോയ് Su-30MKI വിമാനങ്ങൾക്ക് പുത്തൻ കരുത്തുപകർന്ന് റഷ്യ; പുതിയ ‘ഇസ്ദെലിയെ 177എസ്’ എൻജിൻ വാഗ്ദാനവുമായി വ്ളാഡിമിർ പുട്ടിൻ

സുഖോയ് Su-30MKI വിമാനങ്ങൾക്ക് പുത്തൻ കരുത്തുപകർന്ന് റഷ്യ; പുതിയ ‘ഇസ്ദെലിയെ 177എസ്’ എൻജിൻ വാഗ്ദാനവുമായി വ്ളാഡിമിർ പുട്ടിൻ

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

Latest News

പരീക്ഷാ ക്രമക്കേടും കള്ളപ്പണ വേട്ടയും; ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രിയുടെ പടിയിറക്കം

പരീക്ഷാ ക്രമക്കേടും കള്ളപ്പണ വേട്ടയും; ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രിയുടെ പടിയിറക്കം

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഇന്ത്യ റിയലിസ്റ്റിട്ടാണ്; പൗരത്വവും ആനുകൂല്യങ്ങളും തേടിയെത്തിയ വിദേശിക്ക് ഗ്രോക് നൽകിയ അമ്പരപ്പിക്കുന്ന മറുപടികൾ; വൈറലായി എലോൺ മസ്ക്കിന്റെ പ്രതികരണം

ഇന്ത്യ റിയലിസ്റ്റിട്ടാണ്; പൗരത്വവും ആനുകൂല്യങ്ങളും തേടിയെത്തിയ വിദേശിക്ക് ഗ്രോക് നൽകിയ അമ്പരപ്പിക്കുന്ന മറുപടികൾ; വൈറലായി എലോൺ മസ്ക്കിന്റെ പ്രതികരണം

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies