Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം വരെ തടവ്; ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിനും നിയമപരിരക്ഷ ഉറപ്പാക്കാൻ പുതിയ ബിൽ പാർലമെന്റിലേക്ക്

by Brave India Desk
Jul 20, 2026, 11:18 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ദേശീയ ഗാനത്തിനും ദേശീയ പതാകയ്ക്കും ഭരണഘടനയ്ക്കും നൽകിയിട്ടുള്ള അതേ നിയമപരമായ പദവിയും പരിരക്ഷയും രാജ്യത്തിന്റെ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിനും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ നിയമനിർമ്മാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (അമെൻഡ്മെന്റ്) ബിൽ, 2026’ ആണ് ഇപ്പോൾ രാജ്യമൊട്ടാകെ ചർച്ചാവിഷയമായിരിക്കുന്നത്. വന്ദേമാതരം ആലപിക്കുന്നത് ബോധപൂർവ്വം തടസ്സപ്പെടുത്തുകയോ, ഗാനത്തെ അപമാനിക്കുകയോ ചെയ്യുന്നവർക്ക് കനത്ത ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി ബിൽ. നിലവിലുള്ള 1971-ലെ നിയമപ്രകാരം ദേശീയ ഗാനത്തെ അപമാനിക്കുന്നതിന് മാത്രമേ ശിക്ഷാ വ്യവസ്ഥകൾ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ ഭേദഗതിയിലൂടെ വന്ദേമാതരത്തെയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയാണ്.

1950 ജനുവരി 24-ന് ഭരണഘടനാ അസംബ്ലിയിൽ വെച്ച് പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് നടത്തിയ പ്രസ്താവനയിൽ, സ്വാതന്ത്ര്യ സമരത്തിൽ വന്ദേമാതരം വഹിച്ച ചരിത്രപരമായ പങ്ക് കണക്കിലെടുത്ത് ഇതിനെ ജനഗണമനയ്ക്ക് തുല്യമായി ആദരിക്കണമെന്ന് വ്യക്തമാക്കിയത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സർക്കാർ ഈ നിയമനിർമ്മാണത്തിന് മുതിരുന്നത്. കൂടാതെ, വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. ​പുതിയ ബില്ലിലെ നിർദ്ദേശങ്ങൾ പ്രകാരം, വന്ദേമാതരം പാടുന്നത് മനഃപൂർവ്വം തടയുന്നവർക്കോ അല്ലെങ്കിൽ അത് ആലപിക്കുന്ന ചടങ്ങുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നവർക്കോ കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ഇത്തരക്കാർക്ക് മൂന്ന് വർഷം വരെ തടവുശിക്ഷയോ, പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമായി ഇത് മാറും. മാത്രമല്ല, ഇതേ കുറ്റം ആവർത്തിക്കുന്ന വ്യക്തികൾക്ക് ചുരുങ്ങിയത് ഒരു വർഷത്തെ തടവുശിക്ഷ നിർബന്ധമാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

Stories you may like

മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

രാജ്യത്തെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും സിവിൽ ബഹുമതികൾ നൽകുന്ന പരിപാടികളിലും ജനഗണമന ആലപിക്കുന്നതിന് മുൻപ് വന്ദേമാതരം പൂർണ്ണരൂപത്തിൽ നിർബന്ധമായും ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഇതിനകം തന്നെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ഉൾപ്പെടുന്ന 3.10 മിനിറ്റ് ദൈർഘ്യമുള്ള പൂർണ്ണരൂപം തന്നെ പാടണമെന്നാണ് നിർദ്ദേശം. 1937-ൽ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്, ചില വിഭാഗങ്ങളുടെ എതിർപ്പ് കണക്കിലെടുത്ത് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമായി ചുരുക്കിയത് ചരിത്രപരമായ വിഭജനത്തിന് കാരണമായെന്ന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു. അതേസമയം, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ ബിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന് വഴിതുറക്കുമെന്നാണ് സൂചന.

Tags: Amit ShahVande MataramParliament monsoon session
Share
Tweet
SendShare

Latest stories from this section

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

Latest News

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

രാജ്യത്ത് എവിടെ നിന്നും ഇനി വോട്ട് ചെയ്യാം: പുതിയ വോട്ടിംഗ് മെഷിന്‍ വികസിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies