തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നഅമ്മയ്‌ക്കൊപ്പം താമസിക്കേണ്ടി വന്ന 11 വയസ്സുകാരിയായ ഓട്ടിസം ബാധിതയായ പെൺകുട്ടിക്ക്തണലായി കേരള ഹൈക്കോടതി. സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങളിൽപ്പെട്ട് കുഞ്ഞിന്റെപഠനവും ബാല്യവും നഷ്ടപ്പെടരുതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പെൺകുട്ടിയുടെ പഠനത്തിനായിരണ്ടാഴ്ചയ്ക്കകം സ്വകാര്യ ഇൻസ്ട്രക്ടറെ (പ്രൈവറ്റ് ട്യൂട്ടർ) ഏർപ്പെടുത്താൻ ഉത്തരവിട്ടു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ്മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഈ നിർണായക വിധി. കഴിഞ്ഞ ജൂലൈ 18-ന്മാനസികാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്താനായി വിസിറ്റ് നടത്തിയപ്പോഴാണ്ജഡ്ജിമാർ ഈ കൊച്ചുമിടുക്കിയെ കണ്ടുമുട്ടുന്നത്. മറ്റ് ആശ്രയങ്ങളൊന്നുമില്ലാത്തതിനാൽചികിത്സയിലുള്ള അമ്മയ്‌ക്കൊപ്പം അവിടെ കഴിയേണ്ടി വന്ന പെൺകുട്ടിയുടെ അവസ്ഥന്യായാധിപന്മാരെ ഏറെ വേദനിപ്പിച്ചു. വളരെ പ്രസരിപ്പുള്ളവളും സ്വന്തമായി പഠിച്ചുയരാൻആഗ്രഹിക്കുന്നവളുമാണ് കുട്ടിയെന്ന് നിരീക്ഷിച്ച കോടതി, അവളുടെ പ്രായവും അവസ്ഥയുംകണക്കിലെടുത്ത് അടിയന്തര ഇടപെടൽ നടത്തുകയായിരുന്നു.
മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും ചേർന്ന് രണ്ടാഴ്ചയ്ക്കകംപഠനസൗകര്യമൊരുക്കണമെന്നും, കുട്ടിയുടെ വിനോദത്തിനും മാനസിക സന്തോഷത്തിനുമായിപ്രത്യേക തെറാപ്പികളും വിനോദ പരിപാടികളും ഏകോപിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച റിപ്പോർട്ട് ഓഗസ്റ്റ് 8-നകം സമർപ്പിക്കാനും സർക്കാരിനോട്ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.












