Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിണറായിക്ക് ഉളുപ്പുണ്ടെങ്കിൽ രാജി വെക്കണം; അഴിമതിപ്പണം വെളുപ്പിച്ചത് വീണയുടെ കമ്പനി വഴി; ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്ജ്

by Brave India Desk
Aug 20, 2026, 10:21 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ രൂക്ഷമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്ജ്. പിണറായി വിജയന് അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഉടൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയൻ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ തുടങ്ങിയ അഴിമതികളുടെ തുടർച്ചയാണിതെന്നും, ഈ അഴിമതിപ്പണം വെളുപ്പിക്കാനുള്ള മറയായാണ് മകൾ വീണയുടെ കമ്പനികളെ ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടെന്നും അന്വേഷണം പൂർണ്ണമായും ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ഷോൺ ജോർജ്ജ് വ്യക്തമാക്കി. പുറത്തുവന്ന സാമ്പത്തിക ഇടപാട് രേഖകൾ തന്റേതല്ലെന്ന് പറയാൻ വീണ ഇതുവരെ തയ്യാറായിട്ടില്ലെന്നും, കമ്പനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ എന്തെങ്കിലും നിയമനടപടി സ്വീകരിക്കാൻ ഇവർ മുന്നോട്ടുവന്നിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇ.ഡിയുമായി തനിക്ക് യാതൊരുവിധ നേരിട്ടുള്ള ബന്ധവുമില്ലെന്നും മാധ്യമ വാർത്തകളിലൂടെയാണ് അന്വേഷണ പുരോഗതി അറിയുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may like

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഹവാല മാർഗ്ഗത്തിലൂടെ പണം കടത്തിയതിന്റെ നിർണായക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വെറുമൊരു സാമ്പത്തിക കുറ്റകൃത്യം മാത്രമല്ലെന്നും മറിച്ച് രാജ്യസുരക്ഷയെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും, അതിനാൽ സിപിഎം നേതൃത്വം പിണറായി വിജയനെ സ്ഥാനത്തുനിന്ന് മാറ്റാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് കേന്ദ്രീകരിച്ച് മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെങ്കിലും നിലവിൽ നടക്കുന്നത് റിയാസിനെതിരായ റെയ്ഡല്ലെന്നും വീണയുടെ പണമിടപാടുകളിലാണ് അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാതൊരു സേവനവും നൽകാതെ മകൾക്ക് കോടികൾ ലഭിച്ചത് മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും, ഇത് വലിയൊരു അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമാണെന്നും ഷോൺ ജോർജ്ജ് ആരോപിച്ചു.

Tags: pc georgeshone george
Share
Tweet
Send
Share

Latest stories from this section

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

Latest News

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

നവംബർ 1 മുതൽ ഗുരുവായൂരിൽ ദിവസവും വെർച്വൽ ക്യൂ ; ബുക്കിങ്ങിന് 25 രൂപ ഫീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology