തിരുനാവായ: കേരള കുംഭമേളയെ സംസ്ഥാന സർക്കാർ കൂടുതൽ ഗൗരവത്തോടെ കാണണമെന്നും 2027ലെ കുംഭമേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലക്ഷക്കണക്കിന് പേർ തിരുനാവായയിൽ എത്തിച്ചേരുമെന്നും മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി പറഞ്ഞു.
തിരുനാവായയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാഗ്‌രാജിൽ എല്ലാ വർഷവും നടക്കുന്ന മാഘമേളയ്ക്ക് സമാനമായ രീതിയിലായിരിക്കും തിരുനാവായയിലെ മഹാമാഘ മഹോത്സവം സംഘടിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
2028ൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് മുന്നോടിയായാണ് 2027ലെ കേരള കുംഭമേള സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിവിധ സന്യാസി പരമ്പരകളിൽപ്പെട്ട സന്യാസിമാർ ഇത്തവണ തിരുനാവായയിലെത്തും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരുടെയും സന്യാസിമാരുടെയും വലിയ സാന്നിധ്യം മേളയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
2027ലെ മകരസംക്രാന്തി മുതൽ ശിവരാത്രി വരെയുള്ള കാലയളവിലാണ് കേരള കുംഭമേള നടക്കുക. വൻതോതിൽ തീർഥാടകർ എത്തുമെന്നതിനാൽ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












